അമ്മേ ഞാന്‍ പൊയ്‌ക്കൊള്ളാം.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ അമ്മയുടെ അനുവാദം ചോദിക്കാതെ അമ്മയുടെ മനസ്സും ശരീരവും എന്നെ ഉള്‍ക്കൊള്ളാന്‍ പാകപ്പെടാതെ പ്രവേശിച്ച എന്നെ അമ്മയുടെ മുഖം കണ്ടു, ഈ ലോകം കണ്ടു, അതിനുശേഷം അമ്മയുടെ കൈവിരലിനാല്‍ പിടഞ്ഞു ജീവന്‍ പിടയുന്നതിലും നല്ലതല്ലേ മൂര്‍ച്ചയുള്ള കത്തികളാല്‍ ലോകം കാണാതെ എന്നെ കീറിമുറിച്ചു കളയുന്നത് ? അമ്മയുടെ ശരീരമാകുന്നു എന്റെ ആരോഗ്യമുള്ള ശരീരം അമ്മയുടെ മനസ്സാണ് എന്റെ ആരോഗ്യമുള്ള മനസ്സ്. അത് നഷ്ട്ടപെട്ടു എനിക്ക് വേണ്ട അമ്മേ ഈ ജീവന്‍....
ഞാന്‍ അമ്മയെ കാണാതെ ഈ ലോകം കാണാതെ പൊയ്‌ക്കൊള്ളാം ......ഈ ഭൂമി എന്റെ അല്ലെന്നു എനിക്കറിയാം അമ്മയില്ലാതെ.
ഞാന്‍ പൊയ്‌ക്കൊള്ളാം അമ്മേ...
---------------------------
© sreelekha s
3 Comments
ഒരു ചെറു നൊമ്പരം ഉണ്ടായി.. Keep writing..
ReplyDeleteKeep writing
ReplyDeleteനൊമ്പര വരികൾ. അഭിനന്ദനങ്ങൾ
ReplyDelete