കട്ടച്ചിറ: മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസ പഠന ക്ലാസ് കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചു നടന്നു. ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബസലേൽ റമ്പാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് കോശി അദ്ധ്യക്ഷത വഹിച്ചു.
യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി.കെ.തോമസ്, ഫാ .കെ .പി. വർഗീസ് , ഫാ. ഡി.ഗീവർഗീസ്, ഫാ.ബിജി ജോൺ ,യുവജനപ്രസ്ഥാനം യുവജനം മാസിക ചീഫ് എഡിറ്റർ ഫാ.തോമസ് രാജു , ഫാ. തോമസ് മാത്യു, ഫാ.ജോബ് ,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോണി വർഗീസ്, ഉമ്മൻ ജോൺ, സൈമൺ കൊമ്പശ്ശേരി, ഭദ്രാസന കൗൺസിൽ അംഗം മത്തായി, ജോൺസൺ കണ്ണനാകുഴി, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ജോജി ജോൺ ,ട്രഷറർ മനു തമ്പാൻ, ജോയിന്റ് സെക്രട്ടറിമാരായ ബിനു തോമസ്, എബിൻ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബി ഏബ്രഹാം കോശി, അൻസു തോമസ്, മേഖലാ സെക്രട്ടറിമാരായ സോനു തമ്പാൻ, രജു വഴുവാടി, പഠന വിഭാഗം കോ-ഓർഡിനേറ്റർ ബിബിൻ ബാബു, ഡെന്നി എസ്, ആരോൺ തുടങ്ങിയവർ പങ്കെടുത്തു .
Tags
വാർത്തകൾ