തഴപ്പാട്ട് >>> അനി മങ്ക്

കുളക്കരയിലെ കൈതപൂത്തപ്പോള്‍ കാത് കുത്തിയ പെണ്ണേ...
കീറിച്ചുറ്റി നെയ്‌തെടുത്തൊരു കനവ് കണ്ടടീ പെണ്ണേ....
പൂത്ത് നിന്ന കൈതപ്പൂക്കള്‍ പുഞ്ചിരി തൂകി നിന്നേ...
കാലം തെറ്റിയ മഴയെ നോക്കി പ്രരാകി നിന്നടീ പെണ്ണേ....
തഴയറുത്തു ഞാന്‍ വയല്‍ക്കരയില്‍ തളര്‍ന്നിരുന്നടീ പെണ്ണേ...
വിരലമര്‍ത്തി ഞാന്‍ നീട്ടി തുപ്പിയ വെറ്റിലപ്പാക്കിന്റെ ചൂര് ...
തഴയും കീറി സൊറ പറഞ്ഞു ഞാന്‍ പായത്തുമ്പേലിരുന്നേ... 
പതക്കം വന്നൊരു പതിച്ചി തള്ളേടെ പന്നക്കം കേട്ടു ഞാനിരുന്നേ...
പാട്ട് കേട്ട് ഏറ്റു പാടിയ പൂങ്കുയിലിനെ കണ്ടേ...
പാലമരത്തണലില്‍ വന്ന് മതിമറന്ന് ഞാന്‍ നിന്നേ...
ചടഞ്ഞിരുന്നു ഞാന്‍ നെയ്‌തെടുത്തൊരു പായ കണ്ടോടീ പെണ്ണേ... 
പാകം വന്നൊരു പായത്തുമ്പേല്‍ പാട്ടും കേട്ടു ഞാനിരുന്നേ...
പാട്ടും കേട്ടു ഞാനിരുന്നേ...
പാട്ടും കേട്ടു ഞാനിരുന്നേ...
- - - - - - - - - - - - - - - - - - - -
© ani monk

Post a Comment

0 Comments