മനതാരിലെവിടെയോ
ചിതറിക്കിടക്കും
ഓര്‍മകളെ
ഒപ്പിയെടുക്കവെ
അക്ഷരങ്ങളായ്
വിരിയുന്നു....
ചിതറിക്കിടക്കും  അക്ഷരങ്ങളെ 
കോര്‍ത്തിണക്കുമ്പോള്‍
കവിതയായവ വിരിയുന്നു...
ഇന്നലെകളിലെ 
സ്മൃതികള്‍
തികട്ടി വരുമ്പോള്‍
അക്ഷരങ്ങള്‍ 
ഓടി മറയുന്നു ..
എഴുതാനിനി കഴിയാതെയെന്‍
കൈകളെ തട്ടിയകറ്റുന്നു..
ഓര്‍മകള്‍ പറയാനാവാതെ
പാതി വഴിയില്‍
അക്ഷരങ്ങള്‍ ചിതറി വീഴുന്നു...
--------------------------------
© ashraf urumi