colppadi-sudeer-sarovaram


ഇരുട്ടിലെ
ഇരുണ്ട ഭൂതങ്ങള്‍
ചൂരല്‍ ചുഴറ്റി

മിണ്ടരുത്.....
മിണ്ടിയാല്‍......??
തെറിച്ചവള്‍...

ചോദിക്കരുത്..... ചോദിച്ചാല്‍......??
അഹങ്കാരി......

ചൂണ്ടരുത്......
ചൂണ്ടിയാല്‍........??
പിഴച്ചവള്‍.....

ചൂരല്‍ മുരള്‍ച്ചയില്‍ നീലിച്ച നാഗം

അനുസരണ...

ഇരുളിന്റെ ഈണം

അനുസരിച്ചാല്‍....??

ഉത്തമം...

ഹാ..
ഭാരത സ്ത്രീകള്‍ ഭാവശുദ്ധി.