ശാന്തമായൊഴുകുന്ന പുഴ കാതോര്‍ത്താല്‍ മാത്രം 
കേള്‍ക്കുന്ന നേര്‍ത്തതേങ്ങലുകള്‍.

ഓര്‍മ്മകള്‍ മുഷിഞ്ഞു  നാറുന്ന ഭാണ്ഡവും പേറി 
ഞാനാ പുഴക്കടവില്‍ വീണ്ടുമെത്തിയിരിക്കുന്നു. 
സ്വന്തമായൊരിടമില്ലാതെ-
പോയ പലരിലൊരാളായി

രക്ഷപ്പെടണമെന്നുണ്ടായിരുന്നെനിക്ക്.
പക്ഷേ കാണാച്ചങ്ങലകളാല്‍ ഞാന്‍ 
ബന്ധനസ്ഥയായിരുന്നു.

സ്വപ്നങ്ങള്‍ക്ക് കാവല്‍ നിന്ന -
ദൈവപുത്രന്മാര്‍  മടങ്ങിയിരുന്നു.
പിന്നോട്ട് നടക്കുന്നവളുടെ വഴിയിലെ
വെളിച്ചമാകാന്‍ അവര്‍ക്കാവില്ലായിരുന്നു. 
താളമില്ലാതെ പാടുന്ന ഭ്രാന്തന്റെ
പാട്ടിനു കൂട്ടായി  ഇരുള്‍ച്ചിമിഴു മാത്രം.

എന്റെയാകാശം ജീര്‍ണ്ണിച്ചപോയിരിക്കുന്നു.
നിറങ്ങളില്ലാത്ത   മഴവില്ലും തെളിച്ചമില്ലാത്ത നക്ഷത്രങ്ങളും
മാത്രമാണെനിക്കിന്ന് കൂട്ട് ...
bindhushijulal