1909 ജൂലൈ 17-ന് ചങ്ങനാശേരി താലൂക്കിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ 'സനാതനധര്‍മം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്.
കേരളത്തിലുടനീളം സഞ്ചരിച്ച് 'വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക' എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947- ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി.
ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1995 ജൂണ്‍ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം.
കണ്ണുകള്‍ ടെലിവിഷന്‍ സ്‌ക്രീനിലോട്ടും വിരലുകള്‍ കീബോര്‍ഡിലോട്ടും ... പഠനം തന്നെ ഓണ്‍ലൈന്‍ രീതിയിലോട്ടും മാറിയ പുതിയ തലമുറ ജീവിത യാത്രയില്‍ എവിടെയോ വായന എന്നാല്‍ പാഠപുസ്തകം കാണാതെ പഠിച്ചുവെക്കല്‍ ആണെന്നു ധരിച്ചു വെച്ചിരിക്കുന്നു. ആധാരണ തെറ്റ് ആണെന്നു ഓര്‍മ്മിപ്പിക്കാനാണ് ഓരോ വായന ദിനവും കടന്നു വരുന്നത്. അതിന്റെ അന്തസത്ത ഉള്‍കൊണ്ട് നമ്മുക്ക് വായിച്ച് വളരാം ചിന്തിച്ച് പ്രഗത്ഭരാകുക എന്ന പി എന്‍ പണിക്കരുടെ മുദ്രാവാക്യം ഉയര്‍ത്തി പിടിക്കാം.
ആംഗലേയ കവിയും എഴുത്ത് കാരനുമായ കെന്‍ ഇമേഴ്സണ്‍ ഒരിക്കല്‍ പറഞ്ഞത് പോലെ ...ആരെകണ്ടാലും നമ്മുക്ക് ആ ചോദ്യം ചോദിക്കാം; ഏത് പുസ്തകമാണ് ഇപ്പോള്‍ വായിക്കുന്നത് എന്ന്.
തയ്യാറാക്കിയത്:
രമ്യാ സുരേഷ്
(കോ-ഓര്‍ഡിനേറ്റ് എഡിറ്റര്‍)
2 Comments
Good
ReplyDeleteരമ്യക്കുട്ടി ,ഇപ്പോ ഏതാ വായിച്ച് കൊണ്ടിരിക്കുന്നത്
ReplyDelete