വിശപ്പിന്റെ വിളി | രവീന്ദ്രന്‍ ശംഖുരുട്ടി.

vishappinte-vili-raveendran-sankurutti


വിശപ്പിന്റെ വിളിയതാ വാവിട്ട് കേഴുന്ന
കുഞ്ഞിന്റെ വിങ്ങലില്‍

അമ്മമനസ്സിന്റെ വറ്റിയ നെഞ്ചിലെ
ചോരക്കണങ്ങളില്‍

വിശപ്പിന്റെ വിളിയതാ നീട്ടി വിളിച്ചിട്ടും
വേഗം കുറച്ചിട്ടും തീവണ്ടി തട്ടിതെറിപ്പിച്ച 
എല്ലിന്‍ കഷണങ്ങളില്‍

വിശപ്പിന്റെ വിളിയേതോ നിലയില്ലാക്കയത്തില്‍
ഊര്‍ന്ന് പോകുന്നൊരു ജീവന്റെ പിടച്ചിലില്‍
പ്രതിധ്വനിക്കുന്ന പോല്‍

വിശപ്പിന്റെ വിളിയതില്‍ പാരതന്ത്രിയത്തിന്റെ 
വേദനാ പാത്രം തട്ടി മറിച്ചിട്ട 
പാര്‍ശ്വനും, ബുദ്ധനും,മഹാവീരനും 
ഇന്നന്യമായി.

ആസന്നമായ വിശപ്പെന്ന മൃത്യു
വിഴുങ്ങിക്കളഞ്ഞ മധുവിന്റെ ജീവന്
വൈകിയും കിട്ടാത്ത നീതി ശാസ്ത്രത്തെയും

നെല്ല് തെല്ലളക്കാന്‍ ചൊല്ലാത്ത വേദവും
വിത്തുണ്ണാന്‍ വിധിക്കുന്ന തത്വ ശാസ്ത്രത്തെയും
എന്നിനി മാറ്റുമീ മണ്ണിന്റെ രോദനം
തൊട്ട് തീണ്ടാത്ത പരിസ്ഥിതി ചട്ടങ്ങളും.
© ------- ravindran sankurutti ------------

Post a Comment

19 Comments

  1. രവി , കവിത നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇനിയും ധാരാളം എഴുതാൻ ജഗദീശ്വരൻ തുണയാകട്ടെ 👏👏👏

    ReplyDelete
  2. നല്ല കവിത. നന്നായിട്ടുണ്ട് 🌹

    ReplyDelete
  3. നല്ല കവിത. നന്നായിട്ടുണ്ട്. 🌹

    ReplyDelete
  4. കവിത ഗംഭീരം, കൂടുതൽ രചനകൾ വൈകാതെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. വേടനും വേട്ടമൃഗത്തിനും വിശപ്പാണ് ദുഖം
    നല്ല കവിത
    അഭിനന്ദനങ്ങൾ

    ReplyDelete
  6. മനോഹരമായ കവിത❤️❤️❤️

    ReplyDelete
  7. Lucky Streak Casino - Mapyro
    Get 광양 출장마사지 directions, reviews and information for Lucky Streak Casino 목포 출장안마 in Lucky 부천 출장샵 Streak Casino Address: 886 남양주 출장샵 Casino Center Drive, Lake Tahoe, Stateline, NV. Rating: 3.7 · ‎5,266 reviews 경기도 출장안마

    ReplyDelete