![]() |
| Kallu |
| ചെറുകഥ | © കല്ലു
മാളു എന്ന ചെല്ലപ്പേരുള്ള മാളവിക. സാമ്പത്തികമായും പിന്നോക്കമായിരുന്നു അവളുടെ കുടുംബം. സന്തോഷത്തിലും സമാധനത്തിലും മുന്‍പന്തിയിലുമായിരുന്നു അവര്‍. ആ കൊച്ചു കുടുംബത്തില്‍ അവളേകൂടാതെ അമ്മയും, അച്ചനും, അവളുടെ കുഞ്ഞനുജനുമുണ്ടായിരുന്നു. അച്ചന്റെ പേര് രവി അയാള്‍ ഒരു കൂലിപ്പണിക്കാരനാണ്, അമ്മ ഇന്ദിര , ഇന്ദിര നല്ല സാമ്പത്തികമുള്ള ഒരു കുടുംബത്തിലെയായിരുന്നു രവിയുമായ് ഇഷ്ട്ടത്തിലായ് ഇറങ്ങി പോന്നതാണ്, അതോടെ ഇന്ദിരയുടെ വീട്ട്കാര്‍ അവരെ ഇരിക്കപ്പിണ്ടം വച്ചു.
വീട്ടുകാര് ഒപ്പമില്ലന്ന സങ്കടം ഇന്നേവരെ ഒരു ദു:ഖമായ് ഇന്ദിരയ്ക്ക് തോന്നിയട്ടില്ല. തോന്നാന്‍ രവി അനുവദിച്ചിട്ടുമില്ല എന്നതാണ് സത്യം. ഇനി ആ വീട്ടിലുള്ളത് മാളുവിന്റെ കുഞ്ഞനുജനാണ് ഉണ്ണിക്കുട്ടന്‍. അവന്‍ ആളൊരു കുറുമ്പനാണ്. എട്ടാം ക്ലാസിലാണ് ഉണ്ണി പഠിക്കുന്നത്. തീര്‍ത്തും സന്തോഷകരമായ കുടുംബം.മാളു +2 നല്ല മാര്‍കോടെ പാസ്സായ്.ആ കുടുംബത്തിന്റെ പ്രതീക്ഷ ഇനി അവളിലാണ്. തുടര്‍ന്നും മുന്നോട്ട് പഠിക്കാന്‍ മാളുവിന് ആഗ്രഹമുണ്ട്. പക്ഷേ രവിയുടെ ഒരാളുടെ വരുമാനം മാത്രമേ അവര്‍ക്ക് അത്താണിയായൊള്ളുതാനും. അനുജന്റെ പഠിപ്പ് മുടങ്ങാനും പാടില്ല മാളുവിന് മുന്നോട്ട് പഠിക്കുകയും വേണം. ഒരു വഴിയും മുന്നില്‍ തെളിയാതെ നിന്ന നേരത്താണ് അടുത്ത വീട്ടിലെ ഒരു ചേച്ചി തന്റെ മക്കളേ ടൂഷന്‍ എടുക്കാമോയെന്ന ആവിശമായ് വന്നത്, ആ വരവ് മാളുവിന് ഒരു ആശ്വാസമായ്.
ദിവസേന ടൂഷന് വരുന്ന കുട്ടികളുടെ എണ്ണം കൂടി തുടങ്ങി. ഈ ടൂഷന്‍ പഠിപ്പീര് മാളുവിന് നല്ലൊരു വരുമാനമാഗമായ്, തുടര്‍ന്നുള്ള അവളുടെ പഠിത്തത്തിനും അത് സഹായകമായി.മാളു ഡിഗ്രിക്ക് ജോയിന്‍ ചെയ്തു. BAമലയാളം.എഴുത്തും വായനയും മാളുവിന് ഏറെ പ്രിയമായിരുന്നു.ചെറു കവിതകളും കഥകളും അവള്‍ എഴുതുമായിരുന്നു. അവളുടെ രചനകള്‍ ഒരു പുസ്തകമാക്കാന്‍ അവള്‍ ഒരു പാട് ആഗ്രഹിച്ചിരുന്നു. തന്റെ പഠിത്തവും, കൊച്ചുവരുമാനവും, തന്റെ കുടുംബവും. തന്റെ കൊച്ചു രചനകളും. ഇതായിരുന്നു അവളുടെ ലോകം. തീര്‍ത്തും സന്തോഷം തന്നെ.
മാളുവിനൊപ്പം പഠിച്ച ഗിരി എന്ന പയ്യന് അവളെ ഇഷ്ട്ടമാണ്, അവന്‍ അത് പലവട്ടം മാളുവിനോട് പറഞ്ഞതുമാണ്. പക്ഷേ മാളുവിന് ആ ഇഷ്ട്ടം സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല.ഗി രി ഒരു സമ്പന്ന കുടുംബത്തിലെ ഒറ്റ മകന്‍. താന്‍ ഒരുകൂലിപ്പണിക്കാരന്റെ മകളും അത് ഒരിക്കലും ചേരുകയില്ല എന്ന് അവള്‍ വിശ്വസിച്ചു.ഗിരിക്ക് മാളുവിനോടുള്ളത് ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നു. അവന്‍ അവന്റെ ഇഷ്ട്ടം തന്റെ വീട്ടുകാരേ അറിയിച്ചു.ആദ്യമൊക്കെ ഗിരിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും തങ്ങളുടെ മകന്റെ വാശിക്ക് മനസ്സില്ലാ മനസ്സോടെ സമ്മതിക്കേണ്ടി വന്നു. ഗിരി തന്റെ വീട്ടുകാരേയും കൂട്ടി മാളുവിന്റെ വീട്ടില്‍ പെണ്ണ് ആലോജിച്ചു ചെന്നു. ആദ്യം വിവാഹത്തിന് മാളു എതിര്‍ത്തെങ്കിലും ഈ വിവാഹത്തോടെ തന്റെ കുടുംബവും രക്ഷപ്പെടുമെന്ന മറ്റുള്ളവരുടെവാക്കുകള്‍ അവളുടെ തീരുമാനം മാറ്റിച്ചു.വിവാഹം നടത്താനുള്ള സാമ്പത്തികം രവി കണ്ടെത്താന്‍ തന്റെ കിടപ്പാടം പണയം വെക്കാന്‍ തീരുമാനിച്ചു. ഇതിനെ മാളു എതിര്‍ത്തെങ്കിലും രവി അത് ചെവികൊണ്ടില്ല.ഗിരിയുടെ വീട്ടുകാരോട് മകള്‍ക്കായ് ഇരുപത്തഞ്ച് പവന്‍ മാത്രമേ തനിക്ക് തരാന്‍ കഴിയൂ എന്ന് രവി അറിയിച്ചു. ഇഷ്ട്ടക്കേട് മനസ്സില്‍ മറച്ച് വച്ച് ഗിരിയുടെ വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെ അവരുടെ കല്ല്യാണം കഴിഞ്ഞു. മാളു ഗിരിയുടെ വീട്ടില്‍ ചെന്നനാള്‍ മുതല്‍ ഗിരിയുടെ വീട്ടുകാര്‍ അവളോടുള്ള ഇഷ്ട്ടക്കേടുകള്‍ കാണിച്ചു തുടങ്ങി. എന്തിനും കുറ്റപ്പെടുത്തല്‍. തന്റെ കുടുംബത്തെ നാണം കെടുത്താന്‍ കിട്ടുന്ന ഒരു അവസരവും ഗിരിയുടെ വീട്ടുകാര്‍ വിട്ടുകളയില്ല. എല്ലാം അവള്‍ സഹിച്ചുഷമിച്ചു, അവളുടെ വീട്ടുകാര്‍ക്ക് വേണ്ടി.ദിവസേന ഗിരിയുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ട് തുടങ്ങി. രാത്രി വൈകിയാണ് വീട്ടില്‍ വരുന്നത് വരുന്നതോ കുടിച്ചു ബോധമില്ലാതെ. അവള്‍ എന്തേലും ചോദിച്ചാലോ, നിന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നതുകൊണ്ടല്ല ഞാന്‍ കുടിക്കുന്നതെന്ന് പറഞ്ഞ് ഉപദ്രവിക്കും. എല്ലാം സഹിക്കാം അന്ന്യസ്ത്രീകളുമായുള്ള ഗിരിയുടെ അതിരുവിട്ട ബദ്ധം അവളേ തളര്‍ത്തി.. ഇതൊന്നും തന്നെ തന്റെ വീട്ടുകാര് അറിയാതിരിക്കാന്‍ അവള്‍ നന്നേപാട് പെട്ടു.
കല്ല്യാണ ആവിശത്തിനായ് രവി എടുത്ത കടം വീട്ടാന്‍ മറ്റു മാര്‍ഗമില്ലാതെ. രവി മറ്റു ജോലികള്‍ ചെയ്തു തുടങ്ങി. അങ്ങനെ അവിടെ ഒരു വീട്ടില്‍ രാത്രി കാവലിനായ് രവി ജോലിക്ക് പോയ്തുടങ്ങി.ഒരു ദിവസം ആ വീട്ടില്‍ വച്ച് ഗിരിയേ കാണാന്‍ പാടില്ലാത്ത രീതിയില്‍ രവി കണ്ട്. രവി ഗിരിയേ ചോദ്യം ചെയ്തു, വാക്കേറ്റത്തിലൊടുവില്‍ രവി ഗിരിയേ തല്ലി. തന്നെ തല്ലിയതിന്റെ ശിക്ഷ മകള്‍ക്ക് കൊടുത്തേക്കാമെന്ന് ഗിരി രവിയേവെല്ലുവിളിച്ചു. അന്ന് രാത്രി മാളുവിനെ ഗിരി ഒരു പാട് ഉപദ്രവിച്ചു. പിറ്റേ ദിവസം മകളേ കാണാന്‍ വന്ന രവിയേയും ഇന്ദിരയേയും നാണം കെടുത്തി ഗിരിയും വീട്ടുകാരും ഇറക്കിവിട്ടു.
തന്റെ മാതാപിതാക്കളുടെ ദുര്‍വിധി കണ്ട് മാളു ഗിരിയുമായ് വാക്കേറ്റമായ്.ഗിരി മാളുവിനെ നന്നെ ഉപദ്രവിച്ചു അവശയായ മാളുവിനെ ശ്യാസംമുട്ടിച്ച് കൊന്നു.അത് ആരുമറിയാതെ മറവും ചെയ്തു. പിറ്റെ ദിവസം ഗിരിയും വീട്ടുകാരും മാളുവിനെ കാണുന്നില്ലന്നും, അവള്‍ ഏതോ ഒരുത്തനുമായ് അടുപ്പത്തിലായിരുന്നെന്നും അവനോടൊപ്പം ഒളിച്ചോടിയെന്നും പരാതി നല്‍കി. വിവരമറിഞ്ഞ് മാളുവിന്റെ വീട്ടുകാരെത്തി തന്റെ മകളേക്കുറിച്ച് പറയുന്ന വാക്കുകള്‍ കേട്ട് താങ്ങാനാവാതെ ആകുടുംബം തീയില്‍ വെന്തുമരിച്ചു. ഇന്നും സമൂഹത്തിന്റെ മുന്നില്‍ മാളുവും കുടുംബവും കുറ്റക്കാരാണ്...
©കല്ലു


1 Comments
Super
ReplyDelete