രചനകള്‍ അയയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക.

6
ഇ-ദളം ഓണ്‍ലൈനില്‍ എഴുതുന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്
.........................................................................................

പ്രിയ രചയിതാവേ,
ഓണ്‍ലൈന്‍ സാഹിത്യ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുകയാണ് ഇ-ദളം വെബ് മീഡിയ. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഫ്രീയായ് സബ് സ്‌ക്രൈബ് ചെയ്ത് സാഹിത്യ സൃഷ്ടികള്‍ പങ്കുവയ്ക്കുവാനും വായിക്കുവാനും അവസരം ഒരുക്കുകയാണ് ഇ-ദളം. ഇതിനായി ഇ-ദളം സ്റ്റാര്‍ റൈറ്റര്‍ എന്ന പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇ-ദളത്തില്‍ എഴുതുവാനുള്ള അവസരം. 

എഴുത്തുകാരോടും വായനക്കാരോടും ഊഷ്മളമായ സൗഹൃദവും, സാധ്യമായ തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുവാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പുതരുന്നു.

ഇ-ദളം പ്രസിദ്ധീകരണ രീതി ചുവടെ ചേര്‍ക്കുന്നു. 

ദയവായി പൂര്‍ണ്ണമായി വായിച്ച് ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കഥകള്‍ക്കും കവിതകള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ് പ്രസിദ്ധീകണരീതി പുന:ക്രമീകരിച്ചിരിക്കുന്നത്.

  • 1 ഓരോ മാസത്തെയും ആദ്യത്തെ ആഴ്ച, അതായത് ആദ്യ ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങള്‍ കവിതകള്‍ പ്രസിദ്ധീകരിക്കുന്നു. ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കണ്ട കവിതകള്‍ ആ ഞായറിന് തൊട്ടുമുമ്പുള്ള വ്യാഴം, വെള്ളി ദിവസങ്ങളില്‍ അയയ്ക്കാവുന്നതാണ്. (അറിയിപ്പ് ഉണ്ടായിരിക്കാന്നതാണ്.)
  • 2 തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പ്രസിദ്ധീകരിച്ച കവിതകളില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ വരുന്ന കവിതകള്‍ തെരഞ്ഞെടുക്കാനുള്ള സമയം. ഇതിനായി ഗൂഗിള്‍ വോട്ടിംഗ് രീതിയാണ് ഉപയോഗിക്കുക. 
  • 3 മൂന്നാം ആഴ്ച കഥാപ്രസിദ്ധീകരണമാണ്. കഥകള്‍ രണ്ടാം ആഴ്ചയിലെ വ്യാഴം വെള്ളി ദിവസങ്ങളിലായിരിക്കും. ഇതിനുള്ള അറിയിപ്പ് നല്‍കുന്നതാണ്.
  • 4 നാലാം ആഴ്ച മികച്ച 7 കഥകള്‍ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും.

ഓരോ ആഴ്ചയിലെയും മികച്ച രചനകള്‍ തെരഞ്ഞെടുക്കാനുള്ള Link അതാത് ഞായറാഴ്ചകളില്‍ രാത്രി 8 നും വിജയികളുടെ പ്രഖ്യാപനം തൊട്ടടുത്ത ബുധനാഴ്ച രാത്രി 8 നും നല്‍കുന്നതാണ്

NB : ലേഖനം, തുടര്‍ക്കഥ, നോവല്‍, ആത്മകഥ തുടങ്ങിയ പരമ്പരകള്‍ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല പ്രസിദ്ധീകരിക്കുക. ആയതിനാല്‍ അവ എപ്പോള്‍ വേണമെങ്കിലും അയച്ചുതരുന്നാല്‍ കഴിയും.

താങ്കള്‍ ആദ്യമായാണ് ഇ-ദളത്തിലേക്ക് എഴുതുന്നതെങ്കില്‍

ഇ-ദളം വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് SUB എന്ന മെസ്സേജ് അയച്ച് ഫ്രീയായ് സബ്‌സ്‌ക്രൈബ് ചെയ്യുക. അതിന് ശേഷം താങ്കള്‍ക്ക് വരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക താങ്കള്‍ എഴുതുന്നത് കഥയോ കവിതയോ ആണെങ്കില്‍ സൃഷ്ടി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കുമ്പോള്‍ വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് സൃഷ്ടി അയയ്ക്കുക. 


വാട്ട്‌സ് ആപ്പ് നമ്പര്‍: +91 859 2020 403




Post a Comment

6 Comments
Post a Comment
To Top