ഗ്രാമ സല്ലാപം | കഥ | അവറോന്നന്‍



ഹലോ , ഗ്രാമസല്ലാപം പരിപാടിയി ലേക്ക് സ്വാഗതം . ആരാണ് പേര് പറയൂ .
ഹലോ മേഡം , ഞാന്‍ ഋഷി ത ചെറുകുന്ന് അമ്പലത്തറയില്‍ നിന്ന് വിളിക്കുന്നു.
മേഡം - ങാ .... ശരി ഋഷി ത. നിങ്ങള്‍ക്ക് ഈ പരിപാടിയെ കുറി ച്ച് അറിയാല്ലോ അല്ലെ . ആദ്യം ഒരു ചോദ്യം ചോദിക്കും അതിന് ശരിയായ ഉത്തരം പറഞ്ഞാ ല്‍ പിന്നെ ഞാന്‍ ചോദിക്കുന്ന ഓരോ ചോദ്യത്തിനും മറ്റൊരു ഉത്തരം പറയണം കേട്ടല്ലോ ഋഷിത .
ശരി മേഡം - ഋഷി ത പറ ഞ്ഞു
മേഡം - ങാ ... ഇനി ചോദ്യത്തിലേക്ക് കടക്കാം. ശ്രദ്ധിച്ച് കേള്‍ക്കണം.
ചോദ്യം - തമാശ നൃത്തരൂപമായി കാണുന്ന സംസ്ഥാനം
മറുതലയ്ക്കല്‍ - അല്പ നേരത്തെ മൗനത്തിന് ശേഷം - മഹാരാഷ്ട്രയാണ് മേഡം ഋഷി ത പറഞ്ഞു.
മറു തലയ്ക്കല്‍ - ഉത്തരം ശരിയാണ് ഋഷിത .
താങ്ക്യൂ മേഡം.
മേഡം - ഓ കെ ഋഷി ത എനി പരിപാടിയിലേക്ക് കടക്കാം. നാട്ടില്‍ എവിടെയാണെന്നാ പറഞ്ഞത്.
ഋഷിത - വിവാഹം കഴിഞ്ഞു ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. പിന്നെ സ്വന്തം വീടായിട്ട് രണ്ട് വര്‍ഷമേ ആയുള്ളൂ. ഇപ്പോ ഞാനും കുടുംബവും പുതി വീട്ടിലാണ് താമസിക്കുന്നെ കൂടെ അ ച്ഛനും അമ്മയുമുണ്ട്
മേഡം - വീട്ടുവളപ്പില്‍ കൃഷിയുണ്ടോ ?
ഋഷിത - ഞാനും ഭര്‍ത്താവും ഗള്‍ഫിലാണ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞ തെ യുള്ളു. എന്റെ അനിയത്തീടെ കല്യാണത്തിന് കൂടാന്‍ വന്നത്.
മേഡം -നാട്ടിന്‍ മഴയുേണ്ടാ? അതോ കുറവാണോ?
ഋഷിത - മുത്തമകള്‍ അഞ്ജന  നന്നായി ചിത്രം വരയ്ക്കും. ഇളയവള്‍ രഞ്ജിത നന്നായി പാട്ട് പാടും ഭര്‍ത്താവിന്റെ പേര് ഷാജി അത്യാവശ്യം കവിത എഴുതും.
മേഡം - ഗള്‍ഫിലാണെന്നല്ലേ പറഞ്ഞത് എന്ത് ചെയ്യുന്നു ?
ഋഷിത - കൃഷി എന്ന് പറയാന്‍ ഒന്നും ഇല്ല . കുറച്ച് ഭൂമിയുണ്ട് അതില്‍ വാഴയും കവുങ്ങും ഒക്കെയുണ്ട് അത്രമാത്രം.
മേഡം - നാട്ടില്‍ സുഹൃത്ത്ക്കളൊക്കെയുണ്ടോ ധാരാളം ?
ഋഷിത - എനിക്ക് പ്രത്യേകിച്ച് ഹോബിയൊന്നുമില്ല . ധാരാളം വായിക്കും നോവലുകള്‍ പിന്നെ മുമ്പൊക്കെ സ്റ്റാമ്പ് ശേഖരണം ഉണ്ടായിരുന്നു അന്നൊക്കെ കത്ത് ഇടപാട് ആണല്ലോ ? ഇപ്പോ കത്തൂല്ല ശേഖരണവും ഇല്ല .
മേഡം - ഓ കെ ഋഷിത , നന്നായിരിക്കുന്നു ഞാന്‍ ഉദ്ധേശിച്ചതിനെക്കാളും ഭംഗിയായിരുന്നു പരിപാടി. ഋഷി തയ്ക്കുള്ള സമ്മാനം ഉടനെ വീട്ടിലേത്തിക്കും

ഋഷിത - ശരി മേഡം, വളരെ സന്തോഷം .


Post a Comment

1 Comments