k-v-sreerekha-kavitha
കാലം കറുത്തു പോയിരിക്കുന്നു 
അനീതിയും അക്രമവും
കൊടികുത്തി വാഴവെ
അഭയത്തിനായുള്ള
ആര്‍ത്തനാദം
ചെവികളില്‍
ചാട്ടവാറടിയാകുന്നു.
കണ്ണുകളിലൂടൂര്‍ന്നിറങ്ങുന്ന
ചുടുനീരിന്
രക്തത്തിന്റെ ഗന്ധമെന്ന്
നാസാരന്ധ്രങ്ങള്‍
തിരിച്ചറിഞ്ഞു 
പിടയ്ക്കുന്നിതെന്നുള്ളം
പ്രതികരിക്കുവാനായ്
വെമ്പുന്നു ഞാന്‍
പക്ഷേ ......
ചങ്ങലയില്ലാതെ
കൈകള്‍ ബന്ധിതം
പുലരണം നേരം
കണ്‍മണികളെ
കണികണ്ടുണരണം
നെറുകയില്‍ സിന്ദൂരമണിയണം
നിവൃത്തികേടിന്റെ
താഴിട്ടുപൂട്ടിയെന്‍ 
മനസിന്റെ വാതിലുകള്‍,
കൂപമണ്ഡൂകം പോല്‍
ആകാശം നോക്കി
കരഞ്ഞു
കൊണ്ടേയിരുന്നു ഞാനും.
------------------------------
© K V SREEREKHA