കൊടികുത്തി വാഴവെ
അഭയത്തിനായുള്ള
ആര്‍ത്തനാദം
ചെവികളില്‍
ചാട്ടവാറടിയാകുന്നു.
കണ്ണുകളിലൂടൂര്ന്നിറങ്ങുന്ന
ചുടുനീരിന്
രക്തത്തിന്റെ ഗന്ധമെന്ന്
നാസാരന്ധ്രങ്ങള്‍
തിരിച്ചറിഞ്ഞു
പിടയ്ക്കുന്നിതെന്നുള്ളം
പ്രതികരിക്കുവാനായ്
വെമ്പുന്നു ഞാന്‍
പക്ഷേ ......
ചങ്ങലയില്ലാതെ
കൈകള്‍ ബന്ധിതം
പുലരണം നേരം
കണ്മണികളെ
കണികണ്ടുണരണം
നെറുകയില്‍ സിന്ദൂരമണിയണം
നിവൃത്തികേടിന്റെ
താഴിട്ടുപൂട്ടിയെന്
മനസിന്റെ വാതിലുകള്‍,
കൂപമണ്ഡൂകം പോല്‍
ആകാശം നോക്കി
കരഞ്ഞു
കൊണ്ടേയിരുന്നു ഞാനും.
------------------------------
© K V SREEREKHA
5 Comments
താഴ് ആരുമേ തുറന്ന് തരില്ല. ആർജ്ജിക്കണം സ്വയമേ ശക്തി ആർജ്ജിക്കണം .നല്ല കവിത
ReplyDeleteശ്രീരേഖ, നന്നായെഴുതി ...
ReplyDeleteആശംസകൾ
Good attempt 👍
ReplyDeleteഗുഡ്
ReplyDeleteഹൃദയം പകർത്താൻ കഴിയുമ്പോഴാണ് കവിത ഹൃദ്യമാകുന്നത്.ശ്രീരേഖ പെൺമനസ്സുകളുടെ നൊമ്പരം പകർത്തുന്നതിൽ വിജയിച്ചിരിക്കുന്നു.
ReplyDelete