കടല്‍ക്കരയിലെ പ്രണയക്കുറിപ്പുകള്‍ ■ ജോസ്

kadalkkarayile-pranayakurippukal



കടലിന്റെ 
ഓരോ 
വരവിലും 
തിര
ഒളിപ്പിച്ചു 
വച്ച 
മണല്‍പ്പുതപ്പിനടിയിലെ
രഹസ്യം
എന്തായിരിക്കും
അവള്‍
കുടിച്ച
കണ്ണീരിന്റെ
ആഴം
കടല്‍
അറിഞ്ഞോ...?
ചെമ്പരത്തിനോവില്‍
താളംപിഴച്ച
ജീവിതച്ചുവടുകളിലെ
കടല്‍ കുറിച്ച
പ്രണയക്കുറിപ്പില്‍
രക്തക്കറപറ്റിയ
ഏഴുരാഗങ്ങളില്‍
നീ
കുളിച്ചുകയറിയ
കടല്‍പ്പാറയിലെ
കാല്‍പ്പാടുകളില്‍
ഒളിപ്പിച്ചു
വച്ച
നീല
രഹസ്യം
എന്തായിരിക്കും
കടല്‍ക്കരയിലെ
പ്രണയക്കുറിപ്പുകള്‍
വെയില്‍
നിറച്ച
പേന 
എഴുതിയ
വരികളെ
ഏതുരാഗത്തിലായിരിക്കും
തിര 
പാടിയത്.
JOSE


Post a Comment

0 Comments