സാന്ധ്യ മേഘങ്ങള്‍ മെല്ലെ നോക്കുമ്പോള്‍ -
ഇന്നും ഞാനീ ചെരുവില്‍ ഇരിപ്പു ..
കാലങ്ങളൊന്നായ് കഥ പറഞ്ഞീടുമ്പോള്‍ -
ഭ്രാന്തനെ പോലെ ആടിയുലയുന്നു ഞാന്‍ ...
മോഹങ്ങളായ് നെഞ്ചില്‍ നിറക്കൂട്ടിലാവസന്തം
നിറപൊയ്ക നെയ്‌തൊരു നീലിമയില്‍ ..
കണികാണാന്‍ കൊതിച്ചൊരെന്‍ ചന്ദ്രിക
ഒരു നിമിഷത്തിലെന്‍ അരികില്‍ വന്നു.. -
നിറമിഴി ചേലുമായ് അരികില്‍ വന്നു..
അത്രയ്ക്കും ഏറെ ഇഷ്ടമെന്നോതിയ ..
ആ മനം എന്നില്‍ പൂത്തുലഞ്ഞു..
സ്വരമേകാന്‍ നിറമേകാന്‍ വന്നവളേ -
ഹൃദയം നുറുക്കി നീ പോയ് മറഞ്ഞു..
മരണത്തിലേയ്‌ക്കെന്നെ തള്ളിവിട്ടെങ്കിലും
എങ്ങനോ ഞാനിന്നും ജീവനോടിരിപ്പുണ്ട്...
കണികാണാന്‍ കൊതിച്ചൊരെന്‍ ചന്ദ്രിക
ഒരു നിമിഷത്തിലെന്‍ അരികില്‍ വന്നു.. -
നിറമിഴി ചേലുമായ് അരികില്‍ വന്നു..
അത്രയ്ക്കും ഏറെ ഇഷ്ടമെന്നോതിയ ..
ആ മനം എന്നില്‍ പൂത്തുലഞ്ഞു..
സ്വരമേകാന്‍ നിറമേകാന്‍ വന്നവളേ -
ഹൃദയം നുറുക്കി നീ പോയ് മറഞ്ഞു..
മരണത്തിലേയ്‌ക്കെന്നെ തള്ളിവിട്ടെങ്കിലും
എങ്ങനോ ഞാനിന്നും ജീവനോടിരിപ്പുണ്ട്...
എങ്ങനോ ..എന്തോ .. ഇന്നും .. കാത്തിരിക്കുന്നു...
1 Comments
Good
ReplyDelete