വില്ലന്‍! | രജിന്‍ എസ്. ഉണ്ണിത്താന്‍

1

ചൈനയില്‍ നിന്നും ഒരു കുള്ളന്‍ മുള്ളന്‍ നാട്ചുറ്റാന്‍ തുടങ്ങിയിട്ട് നാളുകള്‍ കടന്നുപോകുന്നു. ദുഃഖവും ദുരിതവും വിതച്ചാണ് ഈ വില്ലന്‍ കുള്ളന്റെ യാത്ര. നിരപരാധികളെ കൊല്ലുക, നാട്ടില്‍ രാഷ്ട്രീയക്കാര്‍ പോലും ഹര്‍ത്താല്‍ നടത്താന്‍ പേടിക്കുന്ന നാട്ടില്‍ ഇവന്‍ മുഴുവന്‍ അധികാരികളെ ഉപയോഗിച്ച് എത്ര നാളാണ് നാട് ഹര്‍ത്താലിന് തുല്യംമാക്കിയിരിക്കിന്നത്. ഓരോ വരവും ഇവന്‍ ഇവന്റെ കാഠിന്യം കൂട്ടി കൂട്ടി വരുന്നു... മാവേലികാലത്തിനു തിരിച്ചടി പട്ടിണിയും പരിവട്ടവും വീണ്ടും അടിച്ചേല്‍പ്പിക്കുന്നു.

ആയിരം കുടത്തിന്റെ വായ പൊത്തിയാലും മനുഷ്യന്റെ വായ അടപ്പിക്കാന്‍ പറ്റില്ല,  പക്ഷെ ഈ വില്ലന്‍ കാരണം എല്ലാം മനുഷ്യന്റെയും വായ രണ്ടു കെട്ടി പൂട്ടി ഇരിക്കുന്ന അവസ്ഥ. ഇവനെ പിടിച്ചു കെട്ടാന്‍ ഗ്രാമം മുതല്‍ നഗരം വരെ ചിന്തയില്‍ ആണ്. ചിലരുടെ ഭാഷയില്‍ കോനോന ചിലര്‍ക്ക് കൊറോണ ചാനലും പത്രവും എല്ലാം അവന്റെ പുറകെ കുതിക്കുന്നു. ഒരു വില്ലന് ഇത്രയും പരിവേഷം പോരായോ?  ഭീകരന്‍ കൊടും ഭീകരന്‍! തന്നെ. വീടുകളില്‍ ഇപ്പോള്‍ പറയുന്നത് ആന്റിജന്‍,  ആര്‍. ടി. പി. സി. ആര്‍.. ഇതൊക്കെ കേട്ടു കേള്‍വി പോലും ഇല്ലാത്തവര്‍ ആണ്. ഇപ്പോള്‍ സകല സമയവും ഇതൊക്കെ ചര്‍ച്ച നടത്തുന്നത്.

മദ്യ നിരോധനം നടപ്പിലാക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നു. സമയത്തു ഈ വില്ലന്‍ കാരണം കുറച്ചു സമയത്തേക്ക് ആണെങ്കിലും അതും നടന്നു ബാറും ബിവറേജ് അടച്ചു കിടക്കുന്നു. പോലീസ് ഉള്‍പ്പെടെ ഉള്ള എല്ലാ സേനയും കള്ളന്‍മാരുടെയും തീവ്രവാദികളുടെയും കയ്യില്‍ നിന്നും നമ്മളെ സംരഷിക്കുന്നതിനേക്കാള്‍ സജീവമായി ഈ വില്ലന്റെ പിടിയില്‍ നിന്നും ഓരോരുത്തരെയും രക്ഷിക്കാന്‍ പണിഎടുക്കുന്നു..

ഡോക്ടര്‍മാര്‍,  നേഴ്‌സ്മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാം ഇവന്‍ കാരണം ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുയാണ്.നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ പറയുന്നത് ഇവനെ കയ്യില്‍ കിട്ടിയാല്‍ തല്ലികൊല്ലാംമെന്നാണ്. കയ്യില്‍ കിട്ടാതെയിരിക്കട്ടെ കിട്ടിയാല്‍ കിട്ടിയവന് പ്രശ്‌നം അതാണ് അവന്‍. പരസ്യകമ്പനികള്‍ അഹോരാത്രം പണിയെടുത്തിട്ടിട്ടും ആരും തിരിഞ്ഞു നോക്കാത്ത ഹാന്‍ഡ് വാഷും സാനിട്ടൈസറും ഒക്കെ  ഇവന്റെ ഭീഷണിയില്‍ നമ്മള്‍ കൂടെ കൂട്ടിയില്ലേ..ഒരു ദിവസം അവധി കിട്ടണേ എന്ന് ഈ കുള്ളന്റെ ഭീഷണിയില്‍. ഒരു ദിവസം അവധി കിട്ടണേയെന്ന് പ്രാര്‍ത്ഥിച്ച കുട്ടികള്‍ ഒന്ന് സ്‌കൂള്‍ തുറക്കണേ എന്ന പ്രാര്‍ത്ഥനയില്‍. കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാത്തവര്‍ ഇപ്പോള്‍ സ്വന്തമായി ഫോണ്‍ വാങ്ങി കൊടുക്കേണ്ടി വന്ന ഗതികേടില്‍.. ഇവന്‍ കൊണ്ടുവന്ന മാറ്റം ഒന്നും നിസാരമല്ല. ഇവന്‍ സംഭവമായി മാറി ഒരു പക്കാ വയറലായ വൈറസ്.

ഇവന്റെ പേര് ഒരുദിവസം പോലും പറയാത്തവരായി ആരും ഇല്ല. കുടില്‍ തൊട്ട് കൊട്ടാരം വരെ ഇവനെ പറ്റി ചര്‍ച്ച... ഇവന് വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. ആരെയും ആക്രമിക്കും.. എന്നാലും ഇവന്‍ ഒരു പക്കാ ക്രിമിനല്‍ എന്ന് തന്നെ പറയേണ്ടി വരും. പേടിക്കാത്തവര്‍ ആയി ആരും ഇല്ല.. പക്ഷെ ഇവനെയല്ല ഇവന്റെ വലിയവനെ  നമ്മള്‍ നേരിടും. എല്ലാ ആയുധങ്ങളുമായി അത് മാസ്‌ക് എങ്കില്‍ മാസ്‌ക് പണ്ട് ഡോക്ടര്‍ മാര്‍ ചില സമയത്തു മാത്രം കെട്ടിയിരുന്ന സാധനം ഇപ്പോള്‍ എല്ലാരും. പലതരം അതിലും കച്ചവടം കാണുന്നവര്‍ ഉണ്ട്.  ഇപ്പോള്‍ ഓക്‌സിമീറ്റര്‍,  ഓക്‌സിജന്‍ സിലണ്ടര്‍ ഒക്കെ  നമ്മളെ ഇവന്‍ പരിചയപെടുത്തുവാണ്. എന്ത് തന്നെ ആയാലും ഒന്നിച്ചു ഈ വില്ലനെ നേരിടാം. ഒറ്റകെട്ടായി അതെ രക്ഷയുള്ളു. മറ്റ് ചിന്തകള്‍ മാറ്റിവെയ്ക്കാം. 

---------------------------

© rejin s unnithan

Post a Comment

1 Comments
Post a Comment
To Top