ഇ-ദളം വെബ്മാഗസിന്‍ | ബുക്ക്സ്
------------------------------
2014 നവംബര്‍ 1ന് സോഷ്യല്‍മീഡിയയിലെ ആദ്യത്തെ കയ്യെഴുത്ത് മാസികയായി തുടക്കമിട്ടതാണ് ഇ-ദളം. മലയാളത്തിന്റെ പ്രിയ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ ആണ് ആദ്യലക്കം പ്രകാശനം നിര്‍വ്വഹിച്ചത്. ആദ്യകാലത്ത് പ്രശസ്തകവികളായ ശ്രീ.രാജന്‍കൈലാസ്, ശ്രീ.വള്ളികുന്നം പ്രഭ, കഥാകൃത്ത് ശ്രീമതി ലതാപയ്യാലില് എന്നിവര്‍ ഇ-ദളത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനപങ്കുവഹിച്ചു.
ഇ-ദളം എന്ന ആശയം ആവിഷ്ക്കരിച്ച ശ്രീ.അജൂസ് കല്ലുമലയുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ടീമാണ് ഇ-ദളം വെബ്മാഗസിനും ഇ-ദളം ബുക്ക്സും ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രവര്‍ത്തനം
-----------
www.e-delam.in എന്നതാണ് ഇ-ദളം വെബ് സൈറ്റ്. രചനകള്‍ ഇ-മാഗസിന് എന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നു.
ഇ-ബുക്ക്സും പ്രിന്റിംഗ് ബുക്ക്സും പ്രസിദ്ധീകരിക്കുന്നു. ഇവയുടെ വിശദവിവരങ്ങള്‍ക്ക് Books എന്ന് 8592020403 യിലേക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുമല്ലോ.
സബ് സ്ക്രിപ്ഷന്
----------------
SUB എന്ന് ഇ-ദളം വാട്ട്സ് ആപ്പ് നമ്പരായ 8592020403 യിലേക്ക് മെസ്സേജ് അയയ്ക്കുന്ന എല്ലാവര്ക്കും ഇ-ദളം സബ് സ്ക്രൈബ് ചെയ്യാം. ഇത് സൗജന്യമാണ്.
പ്രീമിയം സബ്സ്ക്രിപ്ഷന്
---------------------------
ഇ-ദളവും എഡ്ജ് ഡിസൈന്‍സും ചേര്‍ന്നൊരുക്കുന്ന പദ്ധതിയാണ് ഇത്. ഒരു മാസത്തേക്ക് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് സോഷ്യല്‍മീഡിയ പോസ്റ്ററുകളും ആവശ്യമായ പ്രെമോഷനുകളും നല്കുന്നു. പ്രീമിയം സബ്സ്ക്രിപ്ഷനില്‍ ആവശ്യമായ സോഷ്യല്‍മീഡിയ പോസ്റ്ററുകള്‍ (ജന്മദിനാശംസകള്, ദിവസങ്ങളുടെ പ്രത്യേകയ്ക്കുള്ള ആശംസകള്‍ തുടങ്ങിയവ). 99 രൂപയാണ് പ്ലാനിന്റെ ഫീസ്.
താങ്കള്‍ക്ക് പ്രീമിയം സബ്സ്ക്രിപ്ഷന് പ്ലാനില്‍ ചേരുവാന്‍ താത്പര്യമുണ്ടെങ്കില്‍ ചുവടെയുള്ള നാല് ചോദ്യങ്ങള്‍ക്ക് ക്രമത്തില്‍ മറുപടി അയയ്ക്കുമല്ലോ.
*******************
1. താങ്കളുടെ പേര് ?
2. സ്ഥലം ?
3. സാഹിത്യത്തില്‍ ഏത് മേഖലയിലാണ് സജീവം ?
4. പ്ലാന്‍ എടുക്കുന്ന മാസം ഏതാണ് ?
*******************
*നിബന്ധനകള്‍*
1. താങ്കളുടെ സോഷ്യല്‍മീഡിയ പോസ്റ്റ് ബൂസ്റ്റ് ചെയ്യുവാനായി പോസ്റ്റ് ചെയ്ത ശേഷം ലിങ്ക് 8592020403യിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക.
2. സബ്സ്ക്രിപ്ഷന് കാലാവധിയായ മാസത്തില്‍ താങ്കള്‍ക്ക് ആവശ്യമായ സ്പെഷ്യല്‍ പോസ്റ്ററുകളുടെ വിവരങ്ങള്‍ ഒരാഴ്ച മുമ്പ് അറിയിക്കുക.
3. എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പോസ്റ്ററുകളോ മറ്റ് പ്രവര്‍ത്തനങ്ങളോ മുടങ്ങിയാല്‍ താങ്കള്‍ അയച്ച തുക തിരികെ നല്‍കുന്നതാണ്.
4. തുക അയക്കേണ്ടത് ഇ-ദളം അയയ്ക്കുന്ന ഗൂഗിള്‍ പേ നമ്പരിലേക്ക് മാത്രമാണ്.
രചനകള്‍ അയയ്ക്കുമ്പോള്‍
--------------------------
രചനയുടെ പേര്, രചനയുടെ വിഭാഗം, രചയിതാവിന്റെ പേര്, രചന ഈക്രമത്തില്‍ വേണം രചനകള്‍ ടൈപ്പ് ചെയ്ത് രചയിതാവിന്റെ ഫോട്ടോ ഉള്‍പ്പെടെ അയയ്ക്കേണ്ടത്. അയയ്ക്കുന്ന രചനകള്‍ മൗലികമായിരിക്കണം. ഇ-ദളത്തില്‍ പ്രസിദ്ധീകരിച്ച രചനകള്‍ കോപ്പി ചെയ്യുന്നതും മറ്റാരുടെയെങ്കിലും രചനകള്‍ കോപ്പി ചെയ്ത് അയയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്.
കവിത, കഥ, നോവല്‍, ലേഖനം തുടങ്ങിയ വിഭാഗങ്ങളില്‍ രചനകള്‍ അയയ്ക്കാം.
രചനകളുടെ ആശയത്തിനും പരാമര്‍ശങ്ങള്‍ക്കും രചയിതാവ് തന്നെയാവും പൂര്‍ണ്ണ ഉത്തരവാദി.
രചനകള്‍ 8592020403 യിലേക്ക് വാട്ട്സ് ആപ്പ് ചെയ്യാം.
ഇ-ദളം റൈറ്റിംഗ് സ്റ്റാര്‍
---------------------
ഓരോ മാസവും ഏറ്റവും കൂടുതല്‍ വായനക്കാരെ നേടുന്ന രചയിതാവിന് ക്യാഷ് വൗച്ചര്‍ സമ്മാനമായി ലഭിക്കുന്നു. ഒപ്പം ഓരോ മാസവും ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് 5 സ്റ്റാര്‍ പോയിന്റുകള്‍ വീതം ലഭിക്കുകയും 50 പോയിന്റുകളാവുമ്പോള് ക്യാഷ് വൗച്ചര്‍ ലഭിക്കുകയും ചെയ്യുന്നു.
എഴുതുവാന്‍ ആഗ്രഹമുണ്ടോ... ഇ-ദളം ഒപ്പമുണ്ട് എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഇ-ദളം പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. പരിചിതരും പുതുമുഖങ്ങളുമായി എഴുത്തുകാരുടെ സംഗമവേദിയാണ് ഇ-ദളം. താങ്കള്‍ക്കും ഒപ്പം ചേരാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടേണ്ട സമയം: എല്ലാ ദിവസവും വൈകിട്ട് 7.00 മുതല്‍ 7.30 വരെ.
13 Comments
ഒളത്തിനൊപ്പ० കൊഴിഞ്ഞുവീണ ദള० കൂട്ടിചേർക്കാൻ കഴിയുമെന്നൊരാശ.
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteആശംസകൾ...
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteഉചിതം തീരുമാനം.. പുരോഗമന സാഹിത്യങ്ങളുടെ എല്ലാ സാദ്ധ്യതകളെയും ഏറ്റുവാങ്ങി ഈദളം മുന്നോട്ടു കുതിക്കട്ടെ.... ഒത്തിരി സന്തോഷം... ആശംസകൾ..
ReplyDeleteആശംസകൾ 👌
ReplyDelete