_എഡിറ്റോറിയല്‍_
വാട്ട്‌സ് ആപ്പ് വീഡിയോയും പത്രവാര്‍ത്തയും വൈറലായി... ഭീതിമാറാതെ രക്ഷാകര്‍ത്താക്കളും കുട്ടികളും
_ഇ-ദളം വാര്‍ത്ത_
2019 ജൂലൈ 13
ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത് ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നു എന്ന രീതിയില്‍ പ്രചരിച്ച വാട്ട്‌സ് ആപ്പ് വീഡിയോയും അതിനെ തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണങ്ങളും പത്രവാര്‍ത്തകളും ഭീതിയുടെ ദിനങ്ങളാണ് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളിലോ ട്യൂഷനോ വിടുവാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാവുന്നില്ല. മിക്കവരും ഒറ്റയ്ക്ക് സ്‌കൂളില്‍ പോകുന്ന കുട്ടികളെ രാവിലെയും വൈകിട്ടും സ്‌കൂളില്‍ കൊണ്ടാക്കുകയും വിളിച്ചുകൊണ്ട് വരികയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇടവഴികളിലൂടെ കൂട്ടുകാരോടൊപ്പം പോകുന്ന കുട്ടികള്‍ പോലും വാഹനങ്ങള്‍ കണ്ട് അകാരണമായി ഭയക്കുന്നു.
വൈറല്‍ വീഡിയോകളും എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളും സാകൂതം കാണുന്ന ജനങ്ങളുടെ മനസ്സുകളെ എങ്ങനെ അവയെല്ലാം സ്വാധിനിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ _ഇ-ദളം വാര്‍ത്ത_ ഇവിടെ കാണുന്നത്. സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തുവിടുമ്പോഴും, സെന്‍സേഷന്‍ മൈലേജ് കഴിഞ്ഞാല്‍ പത്രങ്ങള്‍ വാര്‍ത്തകള്‍ ഫോളോ അപ്പ് ചെയ്യാതിരിക്കുന്നതും പല വാര്‍ത്തകളുടെയും സംഭവങ്ങളുടെയും ഏറ്റവും പുതിയ അവസ്ഥയോ, അവയുടെ യാഥാര്‍ത്ഥ്യമോ അറിയാന്‍ കഴിയാതെ വരുന്നു. ഇത് ഏറ്റവും വലിയ അപകടമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ക്ക് വിരുദ്ധമായവയാവും പിന്നീട് പടരുന്നത്. ഈ സംഭവവും _ഇ-ദളം വാര്‍ത്ത_ അത്തരമൊരു അവസ്ഥയിലെത്തി നില്‍ക്കുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നു എന്ന വാര്‍ത്ത സ്വന്തം കുഞ്ഞുങ്ങളോട് പറയാതെ അവരെ ഒറ്റയ്ക്ക് എങ്ങുംവിടാന്‍ ധൈര്യമില്ലാതായിരിക്കുന്ന മാതാപിതാക്കളുടെ അവസ്ഥഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.
സോഷ്യല്‍മീഡിയയിലെ അനാവശ്യ വൈറല്‍ സംസ്‌കാരവും നിസ്സാര സംഭവങ്ങള്‍ ലൈവ് ആക്കി നിര്‍ത്താന്‍ ദുരൂഹതനിറച്ച് വാര്‍ത്ത ഇടുന്ന മാധ്യമങ്ങളുടെ രീതിയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. സത്യസന്ധമായ കാര്യങ്ങള്‍ മാധ്യമങ്ങളിലോ സോഷ്യല്‍മീഡിയയിലോ ഷെയര്‍ ചെയ്യപ്പെടാതിരിക്കുന്നമ്പോഴാണ് ഇത്തരം വൈകാരിക സംഭവങ്ങള്‍ ഭീതിജനരമായ രീതിയില്‍ വളരെ വേഗം ജനങ്ങളിലേക്കെത്തുന്നത്. അവസാനിപ്പിച്ചേ മതിയാവൂ ഈ ഭയപ്പെടുത്തല്‍ സംസ്‌ക്കാരം. നമുക്ക് ശരികളെ വൈറലാക്കാം. നമുക്ക് പോസിറ്റീവ് വാര്‍ത്തകള്‍മാത്രം ഫോളോഅപ്പ് ചെയ്ത് ലൈവ് നിര്‍ത്താം... സത്യം അറിയട്ടെ ജനങ്ങള്‍.
*ഇ-ദളം എഡിറ്റോറിയല്‍ ടീം*

0 Comments