വരും ജന്മവും | കഥ |



 അര്‍ച്ചന ഹരിദാസ്



ജീവിക്കാന്‍  വേണ്ടി നെട്ടോട്ടമോടി ജീവിക്കന്‍ മറന്ന  പലരേയും പോലെ  ഞാനും  നേട്ടങ്ങള്‍  തേടിയുള്ള  യാത്രയിലായിരുന്നു  എല്ലാം ഉള്ളപ്പോഴും  ഉള്ളു  പൊള്ളിക്കുന്നൊരു  ശൂന്യത  മനസ്സിനെ  വല്ലതെ നീറ്റിയ ഒരു  രാത്രി ..... നിറവിന്റെ  നെറുകില്‍  നില്‍ക്കുമ്പൊഴും... ഉള്ള്  പൊള്ളയാക്കപെട്ടുകൊണ്ടിരിക്കുകയാണെന്ന തൊന്നല്‍ മനസ്സിനെ ഉലച്ച  രാത്രി  ഉറങ്ങാന്‍  കിടന്നതും അമ്മയേ  ഓര്‍ത്തു... മനസ്സില്‍ കുറിക്കപ്പെട്ട  ഒര്‍മ്മയുടെ ആദ്യ  വരികള്‍ മുതല്‍ ഒപ്പമുള്ള  ....ഒന്നിനും വേണ്ടിയല്ലതെ എന്നെ സ്‌നേഹിക്കുന്ന  അമ്മ ... ബാല്യത്തിലെ ചില നുറുങ്ങോര്‍മ്മകള്‍ ....മനസ്സില്‍ ഒളിച്ചേ  കണ്ടേ  കളിക്കാന്‍ തുടങ്ങി... എന്നെ ഊട്ടിയത്????  , ഉറക്കിയത്, കാച്ചെണ്ണ  തേച്ച് കുളിപ്പിച്ചത്...???? പാട്ടു  പാടാന്‍ പഠിപ്പിച്ചത് .. മടിയിലിരുത്തി  .... ലംമ്പോദര  ??എന്ന കീര്‍ത്തനം  ഹാര്‍മോണിയത്തില്‍  വായിക്കാന്‍ പഠിപ്പിച്ചത്.....  

അമ്മയെ  കാണണം  നാളയുടെ  ലാഭ നഷ്ടങ്ങളുടെ തുലാസ്സില്‍  തൂക്കി നോക്കാതെ,  രണ്ടാമതൊന്നു  ചിന്തിക്കതെ, കാര്‍ എടുത്തു നെരെ പോയ്, ഇന്നും എന്നെ ഹൃദയത്തില്‍ പേറുന്ന  അമ്മായിടത്തേക്കു! എന്നെ പോറ്റിവലര്‍ത്തിയ ആ ഉദരത്തിനരികെ ... നോവുമ്പോഴും  എന്നെ അമൃതൂട്ടിയ  അമ്മഞ്ഞകള്‍ക്കരികെ .... മറ്റുള്ളവര്‍ക്ക് വയസ്സനായപ്പോഴും ... 60 ലും. 6 വയസ്സുകാരനെ പൊലെ എന്നെ സ്‌നേഹിക്കുന്ന എന്റെ  പുണ്യത്തിനരികിലേക്കൊരു  തീര്‍ത്ഥയാത്ര... വീട്ടില്‍ ചെന്നു കോളിംഗ് ബെല്ല് അടിച്ചു... വാതില്‍ തുറന്ന്  എന്നെ  കണ്ടതും ' മോനെ  ചന്ദ്രാ നീയൊ...എന്താ പറയാതെ വന്നത് ... പറഞ്ഞിരുന്നെങ്കില്‍ അമ്മ നിനക്കിഷ്ടമുള്ളതു വെല്ലോം ഉണ്ടാക്കി  വെയ്ക്കില്ലാര്‍ന്നൊ? നീ ആകെ കോലം കെട്ടു  .... കുളിച്ച്  വാ അമ്മ കഴിക്കാനെടുക്കാം എന്നു പറഞ്ഞു  വിളമ്പിതന്ന നല്ല നാടന്‍  കുത്തരി  ചോറും  മാമ്പഴ പുളിശ്ശേരിയും  കഴിച്ച്... എണ്ണ വെച്ചു കുളിയും പാസ്സ് ആക്കി... അമ്മയുടെ മടിയില്‍ കിടന്നപ്പൊ ഞാന്‍ തിരിച്ചരിഞ്ഞു ഈ സ്‌നേഹത്തിന്റെ മടിത്തട്ടില്‍ നിന്നു വളര്‍ന്നതാണെന്റെ  നഷ്ടം... ഈ ഹൃദയത്തില്‍ നിന്നകന്നതാനെന്റെ ശൂന്യതാ ... അങ്ങനെ  കുറച്ച  നാള്‍  എല്ല തിരക്കും മറന്നു  അമ്മയും ഞാനും മാത്രമായൊരു ജീവിതം ! വാര്‍ദ്ധക്യം എന്ന രണ്ടാം ശൈശവത്തിലെതിയ അമ്മയെ ഞാന്‍ ഒരു കുഞ്ഞിനെ  പോലെ സ്‌നേഹിച്ചു , താലോലിച്ചു .. മുടിവെട്ടിച്ചു ... പുത്തന്‍ ഉടുപ്പിടീച്ചു ... ആ മനസ്സിലെ നുറുങ്ങ്  കൗതുകങ്ങളും  , നൊമ്പരങ്ങളും, കേള്‍ക്കാന്‍ ഞാന്‍ കാതുകളായ്... കാഴ്ച്ച മങ്ങിയ  കണ്ണുകള്‍ക് ഞാന്‍ കാഴ്ചയായെ..... അങ്ങനെ  ഒരു മഴയുലള്ള വയ്കുന്നേരം. ഞാന്‍ അമ്മയുടെ കാല്‍ നഖം വെട്ടികൊണ്ടിരിക്കുമ്പോള്‍  .... അമ്മയെന്നോട്  ' ഡാ .... ഞാന്‍ ഒരു കാര്യം ആലോചിക് ആരുന്നു നടക്കുവോ ആവൊ!'. '


'എന്താമ്മേ  ഈ പ്രായത്തില്‍ അമ്മക്കൊരാലോചന?  ' എന്നു ഞാന്‍ നര്‍മ്മ ഭാവത്തില്‍ ചോദിച്ചു. ' നിനക്ക്  ഈ പുനര്‍ജന്മത്തില്‍  വിശ്വാസമുണ്ടോ ?'.   ഈ ജന്മം ആദ്യം കഴിയട്ടെ  പിന്നല്ലേ  അടുത്ത ജന്മം... ' അല്ല അങ്ങനെയുണ്ടെങ്കില്‍ നീ എന്റെ വയറ്റില്‍പിറന്നാല്‍ മതി!' ഇനിയും പിറക്കാനൊ? ഈ ജന്മം മുതലാക്കിയത്  പൊരെ അമ്മക്കെ എന്നു പറഞ്ഞു ഞാന്‍ അമ്മയെ കളിയാക്കി ... എങ്കിലും  ഉള്ള് നിറഞ്ഞ സന്തോഷം  തോന്നി .... വര്‍ഷങ്ങല്‍ക്കിപ്പുറം   അമ്മയുടെ  പട്ടട  ചുവട്ടില്‍ നില്‍ക്കുമ്പോഴും ഈ ചിതക്ക്  തീ കൊളുത്തുമ്പോഴും  ആവാക്കുകള്‍  എന്റെ കാതില്‍ മുഴങ്ങികേള്‍ക്കാം .... 'ഇനിയൊരു ജന്മം ഉണ്ടെങ്കില്‍. നീ എന്റെ വയറ്റില്‍  തന്നെ പിറന്നാല്‍ മതി' .എന്റെ  മനസ്സും ആവര്‍ത്തിച്ച്  പറഞ്ഞു . എനിക്കെന്റെ അമ്മയുടെ  മകനായ് തന്നെ പിറക്കണം.



©ARCHANA HARIDAS




Post a Comment

1 Comments

  1. എഴുത്തുകാര്‍ക്ക് പ്രചോദനമാകുന്നത് വായനക്കാരുടെ കമന്റുകളിലൂടെയാണ്. അതിനാല്‍ എല്ലാവരും ഇ-ദളത്തിലെ രചനകള്‍ വായിച്ച് വിലയിരുത്തി അഭിപ്രായങ്ങള്‍ അറിയിക്കണേ.

    ReplyDelete