കലാലയത്തിന്റെ കര്‍മ്മക്ഷേത്രം


സി.പി.കൃഷ്ണനുണ്ണിത്താന്‍
C.P.KRISHNAN UNNITHAN
---------------------------------

വിദ്യാര്‍ത്ഥികളേ സഹജീവികളേ
വിദ്യ ജഗത്തില്‍ നേടുന്നവരെ
കലാലയത്തില്‍ ജീവിത നടയില്‍
അറിവിന്‍ ദീപം പകരാനായി
അധ്വാനത്തിന്‍ പ്രതീക്ഷയുണര്‍ത്തി
വിദ്യകള്‍ നേടുക വിദ്യാര്‍ത്ഥികളേ
നന്മ നിറഞ്ഞൊരു ഭാവിയിലേക്കാശകള്‍
തീരാന്‍ ക്ലേശം മാറാന്‍
ഭാവിയെന്നും ഭാസുരമാകാന്‍

രാജപ്രൗഢിയില്‍ നില്‍ക്കും കോളേജില്‍
വര്‍ണ്ണ പ്രഭയായ് ചെത്തിനടക്കും
ആദ്യ പ്രണയം നാമ്പുകള്‍ വിരിയും
കാമ്പസിന്റെ പൂമൊട്ടുകളേ
പതനത്തിന്റെ പടുകുഴി താണ്ടി
പഠിച്ചു തീര്‍ക്കുക സഹപാഠികളേ
പടിപടിയായി ഉയരുക നിങ്ങള്‍
പഠനം തീരും പ്രണയം കൊഴിയും
പടികളിറങ്ങും പലരായ് പല ദേശത്തായി
മധുര സ്മരണങ്ങള്‍ ഉള്ളിലൊതുക്കി
 ജീവിതവഴിയില്‍
പല വഴിപിരിയും.


Post a Comment

0 Comments