ബുദ്ധപൂര്‍ണിമ | കവിത | ശ്രീവിദ്യ കൊടവലത്ത്

kavitha-budhapoornima-sreevidhyakodvarath


നിലാച്ചിരി മായ്ക്കാതെ, പാതിരാ
ക്കാറ്റിനൊപ്പം ചിറകടിച്ചെത്തുന്ന
നീല നീരദ നിര്‍വ്വികാരത്വമേ
ശ്യാമ നിര്‍ഭര നിര്‍ദ്ദയത്വങ്ങളേ

കൂടൊരുക്കും ഹരിത മൗനങ്ങളായ്
ചേര്‍ന്നിരിക്കാമഴലിന്നു കാവലായ്
തേടിടുന്നു  ഞാന്‍ നക്ഷത്ര രാവില്‍ നീ
മൂടിവച്ചൊരെന്‍സ്‌നേഹാര്‍ദ്രമാനസം

ആരു നേരെ പറത്തി വിടുന്നതീ
ശാരദദ്യുതിയാര്‍ന്ന മേഘങ്ങളെ
ചാരു വിണ്ണിന്റെ താഴ് വാര 
ചാര്‍ത്തില്‍ നിന്നായിരങ്ങള്‍ പാടുന്നതാം 
മണ്ണിന്റെ ജീവന പ്രവാഹത്തിന്‍ സ്വരങ്ങളില്‍
രാഗ പൂര്‍ണിമയല്ല -മാവാസികള്‍
വാടിയും വിയര്‍ത്തൊട്ടിയും നോവുകള്‍
ഭൂപടങ്ങള്‍ വരച്ച മുഖങ്ങളില്‍

ആവണിപ്പുലര്‍കാലമണഞ്ഞ പോല്‍
ചേരണം ചിരി, നേരിന്‍ നിലാച്ചിരി
വേരു താഴ്ത്തിപ്പടര്‍ന്നു പൊങ്ങട്ടതിന്‍
ആരവത്തിനായ് കാക്കുന്നു സര്‍വ്വവും.
-------------------------
© sreevidhya kodavarath

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

5 Comments

  1. വളരെ നന്നയിട്ടുണ്ട്. അഭിനന്ദനങ്ങൾ. വീണ്ടും വീണ്ടും എഴുതൂ.

    ReplyDelete
  2. interesting. good work. all the very best

    ReplyDelete
  3. നീറിടും മരുഭൂമിയാം മാനസം ഏറ്റുവാങ്ങിയിരിക്കുന്നു. അമൃത സലിലത്തെ - നിൻ കവിതയെ നന്നായിരിക്കുന്നു.🌼🌹

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
Previous Post Next Post