ഛായങ്ങള്‍ വാരിയൊഴിച്ചു
കീറിയ കടലാസുകള്‍ കൂട്ടിവെച്ച്
അവനൊരു വീടിന്റെ
അപൂര്‍ണമായ ചിത്രം വരച്ചു.
വാതിലുകള്‍ ഇല്ലാത്ത
ഒറ്റ ജാലകം മാത്രമുള്ള ഒരു വലിയ വീട്.
ആ ജാലകത്തിലൂടെ അവനിന്നും
പുറത്തേക്കു നോക്കി
പ്രകൃതിയെ പഠിക്കുന്നു.
അടുത്ത വീട്ടിലെ കുട്ടികള്‍
മുറ്റത്തെ മണലില്‍
പ്രകൃതിയെ വരച്ചു കൊണ്ടിരുന്നു.
കാറ്റായ്,മഴയായ്,തണുപ്പായ്
പ്രകൃതി അവരോടൊപ്പം
കളിച്ചുകൊണ്ടിരിക്കുന്നു.
------------------------------------------
© BINU IDAPPAVOOR
2 Comments
നല്ല കവിത 👌🏽👌🏽
ReplyDeletegood one
ReplyDelete