malayalam-poem-pranayamarangal


ഒരു കാറ്റായ് സുഗന്ധമായ് നിന്നിലെ
പ്രണയമെന്നെ വന്നു തഴുകുമ്പോള്‍
നിലാവില്‍ പൂവിരിയുന്നതുപോലെത്ര സുന്ദരം!

നിറയെ പൂത്തു വിരിഞ്ഞു നില്‍ക്കുന്ന പ്രണയ മരങ്ങളായ്
ഒരിതള്‍ പോലും കൊഴിയാതെ
നിത്യയൗവ്വനമായ് തരളിതമായ്
പ്രണയത്തിന്റെ ശക്തമായ തിരയിളക്കത്തില്‍
നമ്മളെന്നും ആനന്ദഭരിതമാകണം.

മൃദുലമായ പുഞ്ചിരി നുണക്കുഴികളില്‍
വസന്തം തീര്‍ക്കുന്നതുപോലെ  നിന്റെ -
കണ്ണില്‍ ഞാനും എന്റെ കണ്ണില്‍ നീയും നിറഞ്ഞു നില്‍ക്കണം.

പ്രണയത്തിന്റെ
നനുത്ത നൂലിഴകള്‍ കൊണ്ട്
ഹൃദയത്തിലെ സ്വപ്ന കൂടുകള്‍ മനോഹരമാക്കണം.

നിയെന്റെയുള്ളിലുണ്ടെന്ന് നമ്മള്‍ 
പരസ്പരം പറഞ്ഞുകൊണ്ടേയിരിക്കണം.
ആത്മാവിനെ പിടിച്ചുലച്ച ഒരിക്കലും അണയാത്ത പ്രണയം.
----------------------------------------
© sandhya devadas