എന്റെ കുതിര | പ്രകാശന്‍ ചെന്തളം

kavitha-prakashan-chenthalam


ന്റെ കുതിരയ്ക്ക് 
കാലില്ല കൈയില്ല
ചെവില്ല കൊമ്പില്ല
കണ്ണില്ല മൂക്കില്ല 
മാറിക്കോ മാറിക്കോ ഭും ഭും.
പെപ്പേ പെപ്പേ കുട്ട്യോളെ
വീഴല്ലെ കരയല്ലേ 
മുറുക്കെപ്പിടിച്ചങ്ങിരുന്നോളി .

എന്നെയും ഏറ്റിപ്പറന്നങ്ങു നീളെ നീളെ...
ചവിട്ടും കുളമ്പടി താളമില്ല
ദിശപറഞ്ഞു വലിച്ചു പിടിക്കുവാന്‍
മുഖംമറച്ചിട്ടൊരു ചരടുമില്ല.

തിന്നുവാന്‍ വേണ്ട
കുടിക്കുവാന്‍ വേണ്ട
അന്തിക്കു കൂടുവാന്‍
കൂടൊന്നുമേ വേണ്ട.

കറങ്ങിവരട്ടെ ഞാന്‍ 
തിരിഞ്ഞുവരട്ടെ ഞാന്‍
ഇരുന്നും മദിച്ചും ചന്തിനോവുംവരെ
കുട്ടി നിക്കറില്‍ കലപാടു വീഴുംവരെ
എന്നെയും ചുമന്നിട്ടങ്ങോടുന്നിതാ.

പണികഴിഞ്ഞെത്തിയ അച്ഛന്‍ കളിപ്പിച്ചു
കരയുമ്പോഴൊക്കെ അമ്മ വലിച്ചു.
മടുപ്പില്ലാക്കൂട്ടുക്കാര്‍ കുന്നില്‍ വലിച്ചു
ചടപ്പട ചടപ്പട പോവെട്ടെ പോവെട്ടെ വണ്ടി.

പായുംവഴിയെ കുളമ്പിന്റെ പാടില്ല
ചത്തപൂല്‍നാമ്പിന്റെ പാട്ടുമില്ല.
തഴമ്പിച്ച ചന്തിയില്‍ ചുവന്നൊരുപാട്
നിക്കറില്‍ മാന്തി പറിച്ചൊരുക്കാട്.

എന്നിട്ടും എന്റെ കുതിര മിണ്ടിയില്ല .
............................................
© prakash chenthalam

Post a Comment

0 Comments