മഞ്ഞണി മേഘമേ.. -
താഴെയീ ഭൂവിലെ നൊമ്പരം കണ്ടുവോ..
മാരിയായ് പെയ്യുന്നു ഈ മഹാമാരി .. -
ജീവന്റെ നെഞ്ചകം കീറി പിളര്‍ക്കുന്നു..
മാനവരൊക്കെയും ഭീതിയായ് - നില്‍ക്കവെ -
തേടി വന്നീടുന്നു മണ്ണിതില്‍ മരണവും..
സ്വാതന്ത്ര്യമോടെ വലിച്ചൊരു ശ്വാസവും
ഇന്നാളില്‍ ജീവന്നു വില പേശിടുന്നു..
ഇതുവരെ കാണാത്ത ആളുകള്‍ മാത്ര -
മാണിന്നെന്റെ - ആശ്വാസതീരത്തിലെപ്പോഴും ..
ബന്ധങ്ങളില്ലിനി സ്വന്തങ്ങളില്ലിനി -
ഈ മഹാമാരിയെ - തെല്ലൊന്നടക്കുവാന്‍ ..
ആര്‍ദ്രമാം നുര നെയ്ത സാഗരം പോലും
തീരത്തടുക്കാന്‍ ഒരു നൊടി മടിക്കവെ
മുഖം മറച്ചെത്തിയ മാനുഷ്യ ചിന്തകര്‍
മാടി വിളിച്ചെന്റെ അരികില്‍ വന്നെത്തിടും .. -
ജാതിയുമില്ലാ മതവുമില്ലാത്തൊരാ
പുകഴ്‌പെറ്റ അമ്മ തന്‍ കൈത്തലം പോലെ ..
കാരിരുമ്പിന്‍ കരുത്താണവര്‍ക്ക് .. -
കാരുണ്യമുള്ളൊരു മനസ്സാണവര്‍ക്ക് ..
ആരോഗ്യ പരിപാലനം ചെയ്യുന്ന
മാനുഷ്യ മൂല്യങ്ങളേറെ പിടിക്കുന്ന
മനുഷ്യരേ... നിങ്ങളെന്‍ സ്‌നേഹജ്വാല...
------------------------------
© santhosh aresseril
1 Comments
Good
ReplyDelete