ഒരു കൂട് കൊമ്പതില്‍
തളിരില കുളിര്‍പോലെ
നൂറില്ലികൊണ്ടൊരു കാട് ...കൂട് ....
ആ കൂട്ടില്‍ ചൂടിനിണക്കിളി രണ്ടുണ്ട്
അതിലൊരു കളികൊമ്പില്
കിളിക്കുഞ്ഞു മൂന്നുണ്ട്
ഒരു മുറച്ചിറകിന്റെ പാട്ടുമുണ്ട്.
ഇല്ലി പുല്ലായി പൂക്കുംമ്പൊഴും
നെല്ലി പല്ലായി കായ്ക്കുമ്പൊഴും
കല്ലേറ്പേറുന്ന കുട്ടിക്കുറുമ്പതിന്
ബാലകന്മാര് ബാലികമാര്‍ .
ചിറകുകള് തുന്നിയെടുത്തു പിന്നെ
ആകാശവീഥിയില്‍ പാറിപ്പറന്നിടാന്
മോഹതേനും പേറി കീ കീ കീ കീ
കിളികുഞ്ഞുങ്ങളമ്മച്ചിറകില് .
ഇക്കുറി ഈ നെല്ലി കായ്ക്കും മുമ്പെ
വരും കൊല്ലമായില്ലി മൂക്കും മുമ്പെ
കല്ലേറ് കുട്ടികള്‍ എത്തിടും മുന്നെ
മേലെ പറക്കണം പറപ്പറാന്നില്ലി .
നെല്ലിതനില്ലിയില്
ഒരു കൂട് കൊമ്പതില്‍
തളിരില കുളിര്‍പോലെ
നൂറില്ലികൊണ്ടൊരു കാട് ...കൂട് ...
ചിറകുകള് തുന്നിയെടുത്തു പിന്നെ
ആകാശവീഥിയില്‍ പാറിപ്പറന്നിടാന്
മോഹതേനും പേറി കീ കീ കീ കീ
കിളികുഞ്ഞുങ്ങളമ്മച്ചിറകില് .
ഇക്കുറി ഈ നെല്ലി കായ്ക്കും മുമ്പെ
വരും കൊല്ലമായില്ലി മൂക്കും മുമ്പെ
കല്ലേറ് കുട്ടികള്‍ എത്തിടും മുന്നെ
മേലെ പറക്കണം പറപ്പറാന്നില്ലി .
നെല്ലിതനില്ലിയില്
ഒരു കൂട് കൊമ്പതില്‍
തളിരില കുളിര്‍പോലെ
നൂറില്ലികൊണ്ടൊരു കാട് ...കൂട് ...
-----------------------
© prakashan chenthalam
------------------
ലേഖകന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
അഡ്വ.മനുമോഹന്‍ ചാരുംമൂട്
ലീഗല്‍ അഡൈ്വസര്‍, ഇ-ദളം ഓണ്‍ലൈന്‍
1 Comments
ഹൃദ്യം
ReplyDelete