പരിചിന്തനം | കവിത | റോസ്ന മുഹമ്മദ്

rosna-muhammed-malayalam-kavitha


ന്റെ ചിന്തകളെ
പഴയ പോലെ ഞാന്‍ അഴിച്ചു വിടാറില്ല.
കയററ്റ ഗോവിനെപ്പോല്‍
അവ കേറി എല്ലാം നശിപ്പിക്കും
വേണ്ടിടത്തും
വേണ്ടാത്തിടത്തും.

നഷ്ടങ്ങളുടെ കണക്കിന്റെ
പുസ്തകം ഇപ്പോള്‍
പഴയപടി കെട്ടഴിക്കാറില്ല
കൂട്ടിയാലും കിഴിച്ചാലും
ഒരിക്കലും ടാലിയാവില്ല.

ബന്ധങ്ങളുടെ പഴയ പ്രമാണങ്ങളും
ഞാന്‍ ചികഞ്ഞു നോക്കാറില്ല
കായബലമുള്ള 
ഹൃദയത്തില്‍
എല്ലാം തരളിതം.

വരുന്ന മാര്‍ഗങ്ങള്‍
കഴിഞ്ഞ തടസങ്ങള്‍ എല്ലാം പഠിപ്പിക്കുന്നു
എല്ലാം ഓര്‍മപ്പെടുത്തുന്നു.
ഇതൊന്നും തനിയാവര്‍ത്തനമാകാതിരിക്കല്ലേ
എന്ന് മാത്രമാണ്
പ്രാര്‍ത്ഥന.
ഒന്ന് വേറൊന്നിന് 
മറുമരുന്നാകുമോ?

-------------------------------
© റോസ്ന മുഹമ്മദ്
  • രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 
  • ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
  • ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)

Post a Comment

3 Comments