പിന്നലിന്‍ പിന്നണിയില്‍ | ലക്ഷ്യത് ലക്കി

pinnalin-pinnaniyil-poem


പിന്നല്‍ മുടിയില്‍
പിടിപ്പെട്ട ഞാന്‍
പാപം തീണ്ടാത്ത തീ 
അവളെ കണ്ടതും
എളിയവരില്‍ ഇവന്‍
എളിയവന്‍ ചിമിഴൊന്ന്
പിന്നല്‍ മുടിയില്‍
പൂര്‍വ്വം പിടിപെട്ടവന്‍.

മലര്‍ പോകുന്ന
വഴിയേ പിഞ്ചെല്ലുന്നവന്‍
വെളിച്ചം വരുന്നു
വെണ്ണിലവില്‍ നിന്ന്
എന്റെ മേയ് ഒരു
ചെറു കാന്തിക വലയം
അവള്‍ പിന്നലിനിടയിലും
എന്റെ പച്ചഞരമ്പുകള്‍

ഞാന്‍ അറിയുന്നു
അവള്‍ പിന്നലുകള്‍
വെറും കാര്‍ക്കുഴല്‍,
ആ വന്‍ അരുവിയില്‍
നിന്നുതിരും ഒരു ചെറു 
-തുമ്പ് കുടുക്കാവുമെന്ന്.

എന്റെ നാഡീ ഞരമ്പുകള്‍
അവള്‍ കാര്‍ക്കുന്തലില്‍
പിണഞ്ഞിരിക്കന്ന ഇക്കണം
അവള്‍ ഈര്‍പ്പ മുടിത്തുമ്പില്‍
നിന്നുതിരും ചെറുത്തുള്ളിയില്‍
എന്റെ ഭുവനം അടക്കമെന്നതും.
--------© Lekshyath Lucky----------

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post