Advertisement

Responsive Advertisement

മനസിന്റെ മൊഴികള്‍ | രാഹേഷ് മോഹന്‍

rahesh-maohan-malayalam-kavitha-e-delam-online


എത്രയോ നാളായി നീ മിണ്ടാതെയിരിക്കുമ്പോള്‍ 
 എന്‍ ചുണ്ടുകള്‍ പോലും മൗനമെന്നോര്‍ത്തിടേണം 

നിന്‍ മൗനത്തിലെയീ മനസിന്റെ ദുഃഖങ്ങള്‍ 
എന്‍ ദുഃഖമാണെന്നോര്‍ത്തുകൊള്‍ക

കണ്ണുകള്‍ കഥ പറയും നേരത്തുമിന്നീ 
അധരം വിതുമ്പുന്നു ഒരു വാക്കു മൊഴിയാനായി 

നിന്റെയീ മൗനം എന്‍ മനസ്സില്‍ 
ഇന്നൊരു ശവപറമ്പിന്റെ ഭീതി ഉളവാക്കുന്നുവല്ലോ 

ഞാനറിയാതെയെന്‍ മനം നിന്നെ സ്‌നേഹിച്ചുപോയി 
കൂടെയില്ലെങ്കിലുമെന്‍ കണ്മുന്നിലില്ലേ നീ 

മറക്കില്ല ഞാന്‍ നിന്നെ വെറുക്കില്ല ഞാന്‍ 
നിന്നെ എന്നുമെന്‍ ഹൃദയത്തില്‍ സ്‌നേഹത്താല്‍ പൊതിയാം 

പരമശിവന്റെയീ തിരുജഡയില്‍ ഗംഗ പോല്‍
നിന്നെ  എന്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു വയ്ക്കാം ഞാന്‍.
...........© RAHESH MOHAN ............


Post a Comment

3 Comments

  1. വ്യത്യസ്‍മായ ഒരു അവതരണ ശൈലി. നന്നായിട്ടുണ്ട്

    ReplyDelete