ആരോഗ്യത്തിന്റെ അനിവാര്യത • പാർട്ട്‌ 2 • സുമ സതീഷ്‌

suma-satheesh


രോഗാവസ്ഥ

ആരോഗ്യത്തിന് ഭീഷണിയായി പല അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് ഒരാൾ രോഗി ആകുന്നത്.

രോഗാവസ്ഥയിലേക്ക് നമ്മെ നയിക്കുന്നത് പല കാരണങ്ങളാണ്. ആഹാരം തന്നെ ആണ് ഇന്നത്തെ ഏറ്റവും വലിയ വില്ലൻ. കൂടാതെ 

വിരുദ്ധ ഭക്ഷണക്രമം, അസമയത്തുള്ള തീറ്റ, വൈറസുകൾ, പരാദങ്ങൾ,

രോഗാണുക്കൾ

എന്നിവയുടെ ആക്രമണം, പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം, മദ്യപാനം, പുകവലി, കഞ്ചാവ് പോലെയുള്ള ലഹരി ഉപയോഗം, ശരീരത്തിലെ ചില ഘടകങ്ങളുടെ 

ആധിക്യം, വിസർജ്യങ്ങൾ പുറംതള്ളപ്പെടാതെ ശരീരത്തിൽ അടിഞ്ഞുകൂടുക തുടങ്ങിയതൊക്കെ രോഗാവസ്ഥ ഉണ്ടാക്കാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങളുടെ അപര്യാപ്തത, അമിതാദ്ധ്വാനം, സുരക്ഷിതമല്ലാത്ത തൊഴിൽ, മാനസികസമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയും അനാരോഗ്യമായി മാറാം. പ്ലാസ്റ്റിക്, അലുമിനിയം ഫോയിൽ, ക്വാളിറ്റി ഇല്ലാത്ത നോൺസ്റ്റിക് പാത്രങ്ങൾ എന്നിവയുടെ ഉപയോഗവും ആഹാരത്തിൽ ചേർക്കുന്ന കളറും പ്രി സർവെറ്റീവ്സ്, ടേസ്റ്റ് മേക്കർസ് തുടങ്ങി എല്ലാം ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.

ഉത്കണ്ഠ, ആശങ്ക, ആശയക്കുഴപ്പം, വിശ്രമമില്ലായ്മ, സുരക്ഷയില്ലായ്മ എന്നതൊക്കെ 

ശരീരത്തെയും മനസ്സിനെയും മാത്രമല്ല, നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ പാളികളെയും പോലും സ്വാധീനിക്കുന്നു. മാനസികവും ശാരീരികവും വൈകാരികവും സാമൂഹികവുമായ എല്ലാ തലങ്ങളിലും അസന്തുലിതാവസ്ഥയും സൃഷ്ടിക്കുന്നു.

ശരീര കോശങ്ങളുടെ ഡീജനറേഷനും പ്രായ വർദ്ധനയും പാരമ്പര്യ ഘടകങ്ങളും രോഗ കാരണമാകുന്നു. അതോടൊപ്പം തെറ്റായ ജീവിതശൈലി കൂടിയാകുമ്പോൾ രോഗമുണ്ടാകാനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നു. ചില തെറ്റായ ചികിത്സപോലും പുതിയ രോഗാവസ്ഥ സൃഷ്ടിച്ചേക്കാം. മരുന്നുകളുടെ കുറവു കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.

പ്രമേഹം, ഹൃദ്രോഗം, ധമനീ രോഗങ്ങൾ, അമിത രക്തസമ്മർദം, കാൻസർ, പക്ഷാഘാതം, വൃക്ക രോഗം, കരൾ രോഗങ്ങൾ, ഗർഭപാത്രത്തിലെ വൈഷമ്യങ്ങൾ, അമിതവണ്ണം എന്നിവയും രോഗങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്.

മഹാമാരികൾ പൊട്ടിപുറപ്പെടുന്നത് സാമൂഹികമായ ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കുന്നു.

ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് മേൽപ്പറഞ്ഞ രോഗങ്ങളെ നല്ലൊരു പരിധിവരെ തടയാനും, ആരോഗ്യം നിലനിർത്താനും സാധിക്കും. ഭക്ഷണം, വ്യായാമം എന്നിവ ഓരോ വ്യക്തിയുടെയും ആരോഗ്യത്തിൽ അതിപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്. അതിനായി പഴങ്ങൾ, പച്ചക്കറികൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മുട്ട എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കിൽ സപ്ലിമെന്ററികളെ ആശ്രയിക്കണം. ഇതുവഴി വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ ശരീരത്തിന് ലഭ്യമാകുന്നു.

കായികാധ്വാനം നന്നേ കുറഞ്ഞത് കൊണ്ട് തന്നെ ധാന്യങ്ങളും അന്നജം പോലും ഒഴിവാക്കാനാണ് പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്.

വറുത്തതും പൊരിച്ചതും അമിതമായി മധുരം, പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, റഫിൻഡ് എണ്ണകൾ, പഴകിയ മാംസങ്ങൾ എന്നിവ തീർത്തും കുറച്ചു കൊണ്ട് വന്ന് ആരോഗ്യത്തെ തിരിച്ചു പിടിക്കാം. നിത്യേന ശാരീരികാധ്വാനം നൽകുന്ന വ്യായാമം, കളികൾ, നൃത്തം, ആയോധനകലകൾ എന്നിവ ഏതെങ്കിലും ശീലമാക്കി ശാരീരികക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്താം.

പരിശോധനകൾ വഴി രോഗനിർണയം, ചികിത്സ, പ്രതിരോധം,  ആന്തരിക അവയവങ്ങളിലെ പോരായ്മകൾ, രോഗങ്ങൾ, മുഴകൾ, ഇൻഫെക്ഷൻസ്, ബ്രെയിൻ ഡാമേജുകൾ, തുടങ്ങി ജീവിതശൈലി രോഗങ്ങൾ പോലെ എല്ലാ രോഗങ്ങളേയും കണ്ടെത്തി ചികിത്സക്കുകയാണ് ഏതൊരു വൈദ്യ ശാസ്ത്രത്തിന്റെയും കടമ. അതിൽ ഓരോ  മേഖലയും അവരുടേതായ രീതികൾ നടപ്പാക്കുന്നു. അതുകൊണ്ടു തന്നെ  വൈദ്യശാസ്ത്രം ഒരു മഹാശാസ്ത്രം ആകുന്നു. അതിനെ വർഗ്ഗീകരിച്ച്  എങ്ങനെ നിർവ്വചിക്കണം എന്നത്  ആ ശാസ്ത്രം  പഠിച്ചിട്ടില്ലാത്ത നമുക്ക്  വെല്ലുവിളി തന്നെയാണ്.  ചികിത്സാ ശാസ്ത്രത്തിൽ ഓരോന്നിനും അതിന്റേതായ പ്രാധാന്യവും മഹത്വവും കൽപ്പിക്കണം.  നമ്മൾ നേരിടുന്ന പ്രശ്ങ്ങൾക്കു ഏതു  ശാസ്ത്രമാവും  അനുയോജ്യം  എന്നത് തിരഞ്ഞെടുക്കുന്നതിൽ  ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുമുണ്ട്.  ഏതു പ്രശ്‌നവും പരിഹരിക്കപ്പെടാൻ  ധാരാളം വൈവിധ്യമേറിയ ചികിത്സാ രീതികൾ നമുക്കുണ്ട് എന്നത് വലിയൊരു അനുഗ്രഹമാണ്. രോഗത്തെ കണ്ടെത്തുകയും  രോഗശമനം നടത്തുന്നതും കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ആദരണീയമായ തൊഴിലാണ് ആരോഗ്യമേഖലയിലേതു എന്ന് പറയാം. അത് ലോകം തിരിച്ചറിയാൻ ഇടയ്ക്കു കൊറോണയെ പോലെ ചിലതു പ്രത്യക്ഷപ്പെടണം എന്നേയുള്ളൂ. ഓരോ വൈദ്യശാസ്ത്രവും  കൊറോണയെ  എങ്ങിനെ നേരിട്ടു എന്നത് മനസ്സിലാക്കി വെക്കണം. ഇതിലും ശക്തമായ മഹാമാരികളെ നേരത്തെ അതിജീവിച്ചിരുന്നു നമ്മൾ. എങ്കിലും  കോവിഡ് 19-ന്റെ അതിവേഗ വ്യാപനം ആണ്  ഭീഷണി ഉണ്ടാക്കിയിരിക്കുന്നത്.

ശാരീരിക ആന്തരിക പോരായ്മകളെ ശരിയായ രീതിയിലല്ലാതെ ചികിൽസിച്ചു കോംപ്ലിക്കേറ്റഡ്  സ്റ്റേജിൽ ഉള്ളവരായിരുന്നു ഭൂരിഭാഗവും കോവിഡ് കാലത്തു മരണത്തിന് കീഴ്പ്പെട്ടത്. കോവിഡ് പിടിപെട്ടു സുഖപ്രാപിച്ചശേഷം പ്രായഭേദമെന്യേ ഹൃദയാഘാതം മൂലം മരിച്ചവരുടെയും എണ്ണം ക്രമതീതമായി വർദ്ധിച്ചിരിക്കുന്നത് ഗൗരവമായി പഠന വിധേയമാക്കേണ്ടതുണ്ട്. 

ഒപ്പം ചികിത്സാ രീതികളും പിഴവുകളും ഏതാണ് ഏറ്റവും കൂടുതൽ വിജയിക്കുന്നത് അല്ലെങ്കിൽ ഭീഷണി ഇല്ലാതെ, മനുഷ്യന് ഉപകരിക്കുന്ന ചികിത്സാ മാർഗ്ഗങ്ങൾ എന്നതൊക്കെ പരിശോധിക്കപ്പെടണം. ഒരു ലോപിക്കും അടിമപ്പെടാതെ, ഇതൊക്കെ പഠനവിധേയമാക്കി ജനങ്ങളിലെത്തിക്കാൻ സർക്കാർ തന്നെ തയ്യാറാകണം. ആധുനിക വൈദ്യം, ഹൃദയാരോഗ്യത്തിനു പോലും കത്തി മാറ്റിവെച്ച് ആരോഗ്യമുള്ള ജീവിത രീതി ശീലമാക്കാൻ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു...

തുടരും....

Post a Comment

2 Comments