വൈദ്യ ശാസ്ത്രം:-
മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തെ പരിപാലിക്കാനും നിലനിര്‍ത്താനും രോഗബാധ തടയുന്നതിനും മരണത്തില്‍ നിന്നു രക്ഷിക്കാനും വേണ്ടിയുള്ള ശാസ്ത്രമാണ് വൈദ്യ ശാസ്ത്രം. നാട്ടു ചികിത്സ, പാരമ്പര്യ വൈദ്യം, മര്‍മ്മം, സിദ്ധ, ആയുര്‍വ്വേദം, ഹോമിയോപതി, പ്രകൃതി ചികിത്സ, ആധുനിക വൈദ്യം തുടങ്ങി അനേകം ചികിത്സാ രീതികള്‍ വൈദ്യ ശാസ്ത്ര രംഗത്ത് ഇന്നുണ്ട്.
ഹോമിയോപതിയുടെ പിതാവായ സാമൂവല്‍ ഹാനിമാന്‍, യൂറോപ്പില്‍ അന്നുണ്ടായിരുന്ന 'ചികിത്സ'യെ, പ്രാകൃതമായതാണെന്ന് ആരോപിച്ചാണ് 'അലോപ്പതി' എന്ന നാമകരണം ആ ചികിത്സക്ക് കൊടുത്തത്. 'ആധുനിക വൈദ്യം', എവിടെയും അത് 'അലോപ്പതിക്' ആണെന്നു പറയുന്നുമില്ല. എന്നാല്‍ പിന്നീട് മോഡേണ്‍ മെഡിസിന്‍, അലോപ്പതി എന്ന രീതിയില്‍ പ്രചരിക്കപ്പെട്ടു. അത് ശരിയായ രീതിയല്ല.
നാം ആ തെറ്റ് തുടരുന്നു.
ആധുനിക വൈദ്യം :-
മോഡേണ്‍ മെഡിസിന്‍ എന്നത് നിരന്തരമായ പരീക്ഷണ നിരീക്ഷണത്തിന് വിധേയമായി, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ടു പോകുന്ന ശാസ്ത്ര ശാഖയാണ്. സമകാലിക വൈദ്യം, ജനിതക ശാസ്ത്രം, മെഡിക്കല്‍ സാങ്കേതിക വിദ്യ, മരുന്നുകള്‍, സര്‍ജറികള്‍, സൈക്കോ തെറാപ്പി ഉപകരണങ്ങള്‍ എന്നിവയിലൊക്കെയും ഗവേഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. കാലത്തിനനുസൃതമായി വളര്‍ന്നു വികസിക്കുകയാണ് ഈ ശാസ്ത്രം. ആധുനിക വൈദ്യശാസ്ത്രം പൊതുവെ രണ്ടായി തിരിക്കുന്നു.
രോഗ ചികിത്സാ ശാസ്ത്രവും രോഗ പ്രതിരോധ ശാസ്ത്രവും.
രോഗാവസ്ഥ തിരിച്ചറിയാനും സ്റ്റെതസ് സ്‌കോപ്, അനസ്‌തേഷ്യ, എക്‌സ്‌റേ, പ്രതിരോധ കുത്തിവെപ്പ്, സൂക്ഷ്മാണു ശാസ്ത്രം, രോഗ പ്രതിരോധ വിജ്ഞാനം, ശുചിത്വ പരിപാലനം, ആരോഗ്യ രക്ഷാശാസ്ത്രം, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ നിരന്തരമായ കണ്ടു പിടുത്തങ്ങളിലൂടെ വികസിച്ച ഈ ശാഖ, മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം ദീര്‍ഘിപ്പിക്കല്‍ മാത്രമല്ല പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാക്കിയും പോളിയോ പോലെ പല അസുഖങ്ങളെ നിര്‍മാര്‍ജനം ചെയ്തും മുന്നേറി. മോഡേണ്‍ ചികിത്സാ ശാസ്ത്രം,
ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും പ്രമേത്തിനുള്ള ഇന്‍സുലിന്‍ ഹോര്‍മോണ്‍ ചികിത്സകള്‍ ക്യാന്‍സറിനുള്ള കീമോ തെറാപ്പികള്‍ ഡയാലിസിസ് ട്രീറ്റ്‌മെന്റ് ഹൃദയ ശസ്ത്രക്രിയകള്‍ അവയവം മാറ്റിവെക്കല്‍ തുടങ്ങി ത്വരിത വളര്‍ച്ച നേടി കുതിക്കുകയാണ്. സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ പോലെ വമ്പന്‍ ആശുപത്രികളും മറ്റ് ഹോസ്പിറ്റലുകളും ആധുനിക വൈദ്യത്തിന്റെ ഭാഗമാണ്.
ഗുളികയും സിറപ്പും ഇന്‍ജക്ഷനും ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ഒക്കെ ഇതിന്റെ രീതികളാണ്.
മോഡേണ്‍ മെഡിസിന്‍, പരിശോധനയിലൂടെ രോഗ നിര്‍ണ്ണയത്തിനും പരസ്പര ബന്ധമുള്ള ജന്തുശാസ്ത്രത്തെ അറിയാനും ബൃഹത്തായ തന്മാത്രശാഖ, സൂക്ഷ്മമായ കോശജാലകം, ഡിഎന്‍എ പരിശോധന, ഹോര്‍മോണ്‍ ഇമ്പാലന്‍സ്, വൈറ്റമിന്‍ അപാകത, രക്തപരിശോധന, ഗ്രൂപ്പ് നിര്‍ണ്ണയം, അവയവം, നാഡികള്‍, സങ്കീര്‍ണമായ ദഹനക്രിയകള്‍ ശരീരഘടനയും പൊട്ടലും ഒക്കെയും മനസ്സിലാക്കാനും രോഗികളെ ചികില്‍സിക്കാനും സഹായിക്കുന്നു. പരിശോധനക്ക് വേണ്ട ഏറ്റവും നൂതനമായ യന്ത്ര സാമഗ്രികളും സജീകരണങ്ങളും ഇന്ന് പ്രധാന ആശുപത്രികളിലെല്ലാം സജ്ജവുമാണ്. മനുഷ്യ ജീവിതത്തിനു ഈ വൈദ്യശാസ്ത്രം ഏറ്റവും നിര്‍ണ്ണായകമായ ഒന്നാണ്. ഈ വിഭാഗത്തിലെ അവയവ മാറ്റ ശസ്ത്രക്രിയയാണ് ഇന്ന് ഏറ്റവും അത്ഭുതവും മഹത്തരവുമാകുന്നത്. അതായത് വൃക്ക, ലിവര്‍, ഹൃദയം മുതല്‍ ശ്വാസകോശങ്ങളും തലച്ചോറും വരെ മാറ്റിവെച്ചു പരീക്ഷിക്കപ്പെടുന്നുണ്ട്. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവര്‍ അടക്കം ഏതു തരക്കാരേയും ഈ ശാസ്ത്രം മികച്ച ചികിത്സ നല്‍കി കൈപിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന് അതിശയിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ക്കിതില്‍ വലിയ വിശ്വാസവുമാണ്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും മറ്റൊരു അത്ഭുതമാണ്. പാര്‍ശ്വഫലങ്ങള്‍ ചിലപ്പോള്‍ കാണാമെങ്കിലും ബാഹ്യമായ കുറവുകള്‍ മാറ്റിയെടുക്കാമെന്നത് സ്വപ്ന സാക്ഷാത്കാരം തന്നെയാണ്. കണ്ണ്, പല്ല്, ചുണ്ട്, മൂക്ക്, കൈ, കാല്‍ എന്ന് വേണ്ട ശരീരത്തിന്റെ ഏതു അപാകതകളേയും ആവശ്യക്കാര്‍ക്ക് ഈ ശാസ്ത്രം ഇല്ലാതാക്കി കൊടുക്കുന്നു. കണിശമായ റിസള്‍ട്ട് ഉണ്ടാക്കുക എന്നതാണ് മെഡിക്കല്‍ സയന്‍സിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള പഠനങ്ങളും പരീക്ഷണങ്ങളും നിര്‍ബാധം തുടരുന്നതു കാരണം അസുഖങ്ങളുടെ, ആഹാരരീതിയുടെ, മരുന്നിന്റെ ഒക്കെ നിഗമനങ്ങള്‍ മാറിക്കൊണ്ടേ ഇരിക്കുന്നുമുണ്ട്. പ്രസവങ്ങള്‍ക്കും കാന്‍സര്‍ മുഴകള്‍ മാറ്റുന്നതിനും ഏതു പൊട്ടലുകളെയും ചികില്‍സിച്ചു ഭേദമാക്കുന്നതിനും മുന്നും നാലും സ്റ്റേജ് പിന്നിട്ട പല ഓപ്പറേഷനും ഇന്‍ഫെക്ഷനും അറ്റാക്കിനും എന്ന് വേണ്ട എമര്‍ജന്‍സി സിറ്റുവേഷനിലൊക്കെ ആധുനിക വൈദ്യം അത്യുത്തമം തന്നെ.
എന്നാല്‍ ഒരു ഭാഗത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വൈദ്യശാസ്ത്രത്തിന് മികച്ച പങ്കുണ്ടെന്നു അവകാശപ്പെടാമെങ്കിലും ജീവിതശൈലി രോഗങ്ങള്‍ക്കും വ്യാപകമായി കാണപ്പെടുന്ന മറ്റ് പല അസുഖങ്ങള്‍ക്കും ശാശ്വത പരിഹാരം നല്‍കാന്‍ ഈ ചികിത്സക്ക് കഴിയുന്നില്ല എന്നതൊരു പരമാര്‍ത്ഥമാണ്. ഈ വൈദ്യശാസ്ത്രത്തില്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ചികിത്സ ഫലപ്രദമല്ല. മാത്രമല്ല ഈ മേഖലയില്‍ ഗുരുതരമായ ന്യൂനതകള്‍ ചികിത്സയിലും ഉണ്ടെന്നു പറയപ്പെടുന്നു. ഷുഗര്‍, കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, തൈരോയിഡ് തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ തുടക്കമായാല്‍ പോലും ഗുളിക കഴിക്കാനും ഡോസേജ് കൂട്ടി വരാനും പിന്നീട് ഷുഗറിനൊക്കെ ഇന്‍സുലിന്‍ കുത്തിവെപ്പ് നിര്‍ബന്ധിതമാക്കുകയുമാണ് മോഡേണ്‍ സയന്‍സ് ചെയ്തു വരുന്നത്. ക്രമേണ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത ഇല്ലാതാവുകയും അസുഖം കണ്‍ട്രോളില്‍ ആവാത്ത രീതിയിലേക്കും ആണ് രോഗി നീങ്ങുന്നത്. തൈറോ ഗ്രന്ധിയുടെയും അവസ്ഥയും ഇത് തന്നെ. കൊസ്‌ട്രോളിന്റെ കാര്യമാണെങ്കില്‍ ഏറ്റവും പുതിയ പഠനപ്രകാരം അതിനു മരുന്ന് നിര്‍ദേശിച്ചിട്ടു കാര്യമില്ല എന്നായിരിക്കുന്നു. എത്രയോ വര്ഷങ്ങളായി മെഡിസിന്‍ കഴിക്കുന്ന ആര്‍ക്കും ഇത്തരം അസുഖങ്ങള്‍ മാറിയതായിട്ട് കേട്ടിട്ടില്ല. ഇതിനൊക്കെ മാറ്റം വന്നേ തീരൂ. ഭക്ഷണ ക്രമവും ജീവിത ശൈലികളും മാറ്റിയിട്ടു, അസുഖങ്ങള്‍ കണ്‍ട്രോളില്‍ കൊണ്ട് വരണം. അതിനുള്ള പലപ്രദമായ നടപടികള്‍ ഇന്ന് ലഭ്യമാണ്. അത് അടുത്ത് ഭാഗത്തില്‍ ഉള്‍പ്പെടുത്താം.
ഹെര്‍ണിയ, പൈല്‍സ്, ഫാറ്റിലിവര്‍, ലിവര്‍സിറോസിസ്, ആസ്മാ രോഗം, മൈഗ്രൈന്‍, വാതം, നട്ടെല്ലിന്റെ ക്ഷതം പിന്നെ ഓട്ടോ ഇമ്മ്യൂനി ഡിസീസ് ആയ സോറിയാസിസ്, ആമവാദം, തുടങ്ങിയ അനേകം രോഗാവസ്ഥക്ക് ശാശ്വത പരിഹാരം നല്‍കാന്‍ ആധുനിക വൈദ്യം എത്രത്തോളം വിജയിച്ചിരിക്കുന്നു എന്നത് സംശയമാണ്. താത്കാലിക ആശ്വാസം അല്ലെങ്കില്‍ അസുഖത്തെ കണ്ട്രോള്‍ ചെയ്യുക മാത്രമാണ് ആധുനിക വൈദ്യം തുടര്‍ച്ചയായ മരുന്നിലൂടെ നിര്‍വ്വഹിച്ചു വരുന്നത്. ഹെര്‍ണിയ പൈല്‍സ് പോലുള്ള അസുഖങ്ങള്‍ക്ക് ഓപറേഷന്‍ ചെയ്തു മാറ്റുന്നു എങ്കിലും വീണ്ടും വരില്ലെന്ന് ഉറപ്പിക്കാന്‍ ആധുനിക വൈദ്യം പര്യാപ്തമല്ല. താത്കാലിക ആശ്വാസം കിട്ടുമെങ്കിലും വീണ്ടും അതേ പ്രശ്‌നം വരികയോ മറ്റ് ബുദ്ധിമുട്ടുകള്‍ തുടരുകയോ ചെയ്യുന്നുണ്ട് പലരിലും.
ചില ജീവിതശൈലി രോഗങ്ങള്‍ക്ക് മെഡിസിന്‍ ആരംഭിച്ചാല്‍ ലൈഫ്ലോങ്ങ് മരുന്ന് തുടരണം എന്നാണ് വൈദ്യം നിര്‍ദേശിക്കുന്നത്. ക്വാളിറ്റി കൂടിയാ മരുന്നാകുമ്പോള്‍ സാമ്പത്തികം വലിയ പ്രശ്മാകുന്നുമുണ്ട്. തുടര്‍ന്ന് മരുന്നിന്റെ സൈഡ് ഇഫക്റ്റിന്റെ ഭീതിയിലാവും രോഗികള്‍. ഇതൊക്കെ കുറേ കാലങ്ങളായി നിലനില്‍ക്കുന്ന കാര്യങ്ങളാണെങ്കിലും ഇന്ന് ജനങ്ങള്‍ മറിച്ചു ചിന്തിക്കാനും തുടങ്ങിയിട്ടുണ്ട്. ഇത്തരം രോഗങ്ങള്‍ക്ക് മെഡിക്കല്‍ സയന്‍സ് തന്നെ മറ്റ് ശാഖകളെ സ്വീകരിക്കാന്‍ നിര്‍ദേശിക്കണം. ഇതര വൈദ്യ ശാസ്ത്രത്തിനെ അംഗീകരിക്കുക എന്നത് ആധുനിക ശാസ്ത്രം കാണിക്കേണ്ട മര്യാദകളില്‍ ഒന്നാണ്. ഏതു വൈദ്യത്തിനും വ്യാജന്മാര്‍ ഉള്ളത് തിരിച്ചറിഞ്ഞു വന്നാല്‍ ബാക്കിയൊക്കെ സുതാര്യമാവും.
കൊറോണക്ക് മരുന്നില്ലെന്ന് പറയുന്ന അലോപ്പതിക്കാര്‍ തത്കാലം ഹോമിയോപ്പതിയും ആയുര്‍വ്വേദ മരുന്നും അംഗീകരിക്കേണ്ടിയിരിക്കുന്നു. പരസ്പരം എല്ലാ ശാസ്ത്രങ്ങളേയും അംഗീകരിച്ചു മുന്നോട്ടു പോകുന്നതാണ് ഇത്തരം മഹാമാരിക്കും മാറാരോഗങ്ങള്‍ക്കും അഭികാമ്യം.അനുഭവങ്ങള്‍ അതാണ് പഠിപ്പിക്കുന്നത്.
മരുന്ന് ലോപികളെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്. ഇന്നലെ കൂടി പെയിന്‍കില്ലര്‍ വ്യാപകമായി രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ഒരുവിഭാഗം ജനനന്മ കാണുമ്പോള്‍ മറ്റൊരു കൂട്ടര്‍ രോഗികളെ സൃഷ്ടിക്കാനാണ് കിണഞ്ഞു ശ്രമിക്കുന്നത്. ജനം ജാഗരൂകരായിരിക്കുക.
രണ്ടും മൂന്നും കണ്‍സള്‍റ്റേഷന്‍ കഴിഞ്ഞേ ഏതൊരു അസുഖത്തിനും ചികിത്സ തേടാവൂ. വ്യാജരെ തിരിച്ചറിയുക.
കോവിഡ് കാലത്ത് ഒന്നാമത്തെ ചികിത്സയായി ഈ ആധുനിക മെഡിസിന്‍ ആണ് ഭൂരിഭാഗം രാഷ്ട്രങ്ങളും സ്വീകരിച്ചിരിക്കുന്നത്. വികസിത രാഷ്ട്രങ്ങളിലെ മരണനിരക്ക്, ഒരുപക്ഷെ ഈ ശാസ്ത്രീയതയെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, (വെസ്റ്റേണ്‍ മെഡിസിന്റെ പിതാവെന്നറിയപെടുന്ന) ഹിപ്പോക്രറ്റീസ് ചരകന്റേയും ശുശ്രുതന്റേയും പുസ്തകങ്ങളില്‍ നിന്നാണ് ഔഷധശാസ്ത്രം പഠിച്ചതെന്ന് തന്റെ ഗ്രന്ഥത്തില്‍ പലയിടത്തായി പറഞ്ഞിട്ടുണ്ട് എന്നും ചികിത്സക്കായി ശരീരവും മനസ്സും ഒരുമിച്ചു ചേ4ക്കണമെന്ന് ആദ്യമായി പറഞ്ഞത് ശുശ്രുതനാണ് എന്നും പറയപ്പെടുന്നു. അദ്ദേഹം ബി.സി. 700-ല്‍ പറഞ്ഞു വെച്ച, ശരീരത്തിനേല്ക്കുന്ന ഏതൊരാഘാതവും മനസ്സിനേയും മനസ്സിനേല്ക്കുന്ന ഏതൊരാഘാതവും ശരീരത്തേയും ബാധിക്കുമെന്ന, ഈ അറിവിനെ പഠനവിഷയമാക്കിയാണ് ഡോക്ടര്‍ ദീപക് ചോപ്ര, 'ക്വാണ്ടം ഹീലിംഗ്' (മൈന്‍ഡ് ബോഡി മെഡിസിന്‍) എന്ന ചികിത്സരീതി കണ്ടെത്തിയതും മെഡിറ്റേഷ9, പ്രാ4ത്ഥന, മ്യൂസിക് തെറാപ്പി എന്നിവയിലൂടെ കൂടി ആണ് കാ9സ4, എയ്ഡസ് രോഗികളില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ നിരീക്ഷിച്ചതും എന്നും പറയപ്പെടുന്നുണ്ട്.
കോവിഡ് കാലത്ത് ഓരോ രാജ്യവും മഹാമാരിയെ എങ്ങിനെ നേരിട്ടെന്നും മരണ നിരക്കെങ്ങിനെ എന്നും ഒക്കെ ആഴത്തിലുള്ള പഠനം ആവശ്യമാണ്. കാരണം ഇനിയും വൈറസിന്റെ വരവുണ്ടാകാം. ശാസ്ത്രീയതയും സാഹചര്യങ്ങളും യാഥാര്‍ത്ഥ്യവും കൂടി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ശാസ്ത്രീയമെന്നു പറയുന്നിടത്തും അശാസ്ത്രീയമെന്നു മുദ്രകുത്തപെട്ടതാണല്ലോ മരുന്നുകള്‍ ആയി നല്കപ്പെട്ടത് പലരാജ്യങ്ങളിലും. അവിടെ ആണ് നമ്മുടെ ആയുര്‍വേദം, ഹോമിയോപ്പതിക്, നാട്ടുവൈദ്യം, പ്രകൃതിചികിത്സ എന്നിവയുടെ പ്രാധാന്യം വരുന്നത്. .
കോവിഡ് കാലത്ത്, അതിജീവിച്ച അനേകം പേരുടെ വീഡിയോകളും കുറിപ്പുകളും നല്കുന്ന പൊതുവായ ചില സത്യങ്ങളുണ്ട്. അത് സര്‍ക്കാരോ ശാസ്ത്രീയ വാദികളോ ഇംഗ്ലീഷ് മരുന്ന് ലോബികളോ അംഗീകരിക്കുന്നില്ല എന്നത് സങ്കടകരം തന്നെ ആണ്.
യൂറോപ്യന്‍ രാജ്യങ്ങളിലെ ഗൈഡ് ലൈന്‍സ് അനുസരിച്ചു നിര്‍ദ്ദേശങ്ങള്‍ തരുന്ന ലോകാരോഗ്യ സംഘടനകളെ കണ്ണടച്ച് പിന്തുടരുന്നത് പോരാ എന്ന അറിവ് തിരിച്ചറിഞ്ഞ് പരമ്പരാഗത മരുന്നുകളെ ജനം തേടിപോകും. എല്ലാ ശാസ്ത്രത്തിനും അതിന്റേതായ മേന്മകളും പോരായ്മയും ഉണ്ടെന്നു ധാരാളം അനുഭവങ്ങള്‍ കാട്ടിത്തരുന്നു.
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ അവസ്ഥയോ, ബാക്റ്റീരിയകള്‍ പെരുകുന്നു, പല ഔഷധങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി ആര്‍ജിച്ച ബാക്റ്റീരിയകള്‍ ധാരാളം കാണുന്നു. വൃക്ക രോഗികളുടേയും ഹൃദ്രോഗികളുടെയും കാന്‍സര്‍ രോഗികളുടെയും എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് കാണപ്പെടുന്ന പല വിചിത്ര രോഗങ്ങളെയോ രോഗ കാരണങ്ങളെയോ ചികിത്സയോ ഇന്നും നൂതന ശാസ്ത്രം കണ്ടെത്തിയിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
അടുത്തയുഗം ഇനി ജനിതക ചികിത്സാ രീതിയാവും പരീക്ഷിക്കപ്പെടുക. രോഗികളില്‍ പ്രത്യൗഷധ ജീനുകളെ കുത്തിവെച്ച് ജന്മസിദ്ധമായ ജനിതക വൈകല്യങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് നൂതന ശാസ്ത്രം അവകാശപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ വികാസത്തിനും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ആവശ്യമായ ഒന്നാണ് ജീനുകളും ജനിതക ഘടകങ്ങളും ചേര്‍ന്ന ജീനോം. ജീനോം സീക്വന്‍സ് ടെസ്റ്റിലൂടെ ക്യാന്‍സറിന്റെ ഡി എന്‍ എ യിലെ പുതിയ പാറ്റേണുകള്‍ കണ്ടെത്തി ചികില്‍സിക്കുന്ന രീതി അവലംബിച്ചു കഴിഞ്ഞു. ആരോഗ്യകരമായ കോശങ്ങളെയും മറ്റ് കലകളെയും ബാധിക്കുന്ന അവസ്ഥയാണ് അര്‍ബുദം. ജീനോമില്‍ അസാധാരണമായ മാറ്റങ്ങളുള്ള കോശങ്ങളാണ് മിക്ക കാന്‍സറുകളിലേക്ക് നയിക്കുന്നത്. ഈ നേട്ടത്തോടെ വലിയ പ്രതീക്ഷയിലാണ് ആധുനിക വൈദ്യം.
അതപകടകരമായ രീതിയിലാവാതിരിക്കാനും ലോകത്തിലെ സകല ജനവിഭാഗങ്ങളും ആരോഗ്യരായിരിക്കാനുള്ള ആധുനിക മെഡിസിന്റെ ലക്ഷ്യം സത്യമാവട്ടെ.
പാന്‍ഡെമിക് കാലഘട്ടത്തില്‍ ഈ മെഡിക്കല്‍ വിഭാഗം കൈകൊണ്ട സ്തുത്യര്‍ഹമായ സേവനത്തെ ആദരിച്ചു കൊണ്ട്....
ആശംസകളോടെ...
(തുടരും)


0 Comments