പിണങ്ങിപ്പോയ സഹോദരന്‍ • ഹരീഷ് പി.കെ.

kavitha-malayalam


ലഞ്ഞ കൊമ്പില്‍ നിന്നുതിര്‍ന്നുവീണുവോ
ഉദയസൂര്യാംശു നിറഞ്ഞ തുള്ളികള്‍
ഉചിതമല്ലാത്തതെന്തോ  പറഞ്ഞുവോ ഞാന്‍
ഉരിയാടുന്നത് പൊടുന്നനെ നിര്‍ത്തുവാന്‍.
ഉടപ്പിറന്നവനായി നടന്ന വീഥികള്‍
ഉടനെയൊന്നുമേ മറക്കുകില്ലെന്‍ മനം.
ഉരുകി ഉരുകി ഹൃദയതാപത്താല്‍
ഉമയ്ക്കു മഹേശന്‍ പിരിഞ്ഞ വേള പോല്‍.
ഉറക്കത്തിലും ഉണര്‍ത്തുമോര്‍മകള്‍ തന്‍
ഉമിത്തീയില്‍ എരിയുന്നെന്‍ മനം.

Post a Comment

0 Comments