തനിയെ • രശ്മി രാജ് ആര്‍ മാങ്കോട്

thaniye_kavitha


കാലം
എത്രകഴിഞ്ഞിട്ടും ചില ഓര്‍മ്മകള്‍
അതങ്ങനെ നിറം മങ്ങാതെ
ഹൃദയത്തിനുള്ളില്‍ക്കിടന്നു നീറും.
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും
പിന്നെയും
വാശിയോടെ അതിനെ മാറോടണക്കും.
പിന്നില്‍നിന്ന്
ഒരു വിളിക്കായി കാതോര്‍ക്കും.
ആട്ടിയകറ്റിയാലും
പിന്നെയും
ഓടിയടുക്കും.
സങ്കടം മറക്കാന്‍
ഇരുളിനെപ്പിടിക്കും.
ചങ്ക് പൊട്ടുന്ന വേദനയിലും
ചിരിക്കാന്‍ ശ്രമിക്കും.
അടുത്തുണ്ടായിട്ടും
അടുക്കാന്‍ ശ്രമിച്ചില്ല.
അടുത്തപ്പോഴോ
ഒരുപാടകന്നു.
നാളിതുവരെ കാത്തിരുന്നിട്ടും
പറയാതെ
അകന്നുപോയി.
ഒടുവില്‍
നിഴലായി നിന്നവന്‍
അറിയാത്ത ഭാവം നടിച്ച്
മറ്റൊരു വലംകൈചേര്‍ത്തുപോയി.
ഓടിയൊളിക്കാന്‍
ഒരുമുഴം കയര്‍ തേടി,
പിടയുന്ന കാലുകള്‍ മരണം കവര്‍ന്നു.
ഇനിയൊരു
ജന്മമുണ്ടേലതു നിനക്കായി മാത്രം.


Post a Comment

1 Comments