'Men at some time are masters of their fates. The fault, dear Brutus, is not in our stars, but in ourselves, that we are underlings.'
By
Willium Shekspere
ഇനിപറയാന്‍ പോകുന്നത് എന്റെ കഥയല്ല . എന്റെ നാട്ടിലെ ഹതഭാഗ്യനായ ഒരു ചേട്ടന് വന്ന് ഭവിച്ചു പോയ ഒരു ദുരത്തത്തിന്റെ കഥയാണ് .....
കഥയേക്കാള്‍ , സിനിമയേക്കാള്‍ വിചിത്രമായ ജീവിതത്തിന്റെ കഥ!
ആ ചേട്ടന്‍ ആദ്യം ഒരു ടൂട്ടോറിയല്‍ അദ്ധ്യാപകനു പിന്നീട് സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായി എന്ന് പറയുന്നതോടൊപ്പം ഒരു സകല കലാവല്ലഭനും , സരസനുമായിരുന്നു. നാടക മെഴുത്ത്, സംവിധാനം, പാട്ട്, ഭാഗവത പാരായണം etc. അതിനേക്കാളൊക്കെയുപരി അന്നത്തെ പ്രീ ഡിഗ്രി തോറ്റ ആ ചേട്ടന്‍ ഡിഗ്രി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഷേക്‌സ്പിയറിന്റേയും സോഫോക്ലീസ്സിന്റേയും ഇബ്‌സന്റേയുമൊക്കെ ഇംഗ്ലീഷ് ഡ്രാമാ പഠിപ്പിക്കുന്നത് കണ്ട് ഞാന്‍ നാട്ടിലെ പലരേയും പോലെ ഞാനും അതിശയിച്ചു നിന്നിട്ടുണ്ട്.
പക്ഷേ സഹാധ്യാപകര്‍ക്ക് അതിലൊന്നും വലിയ അതി ശയോക്തിയില്ലായിരുന്നു. കാരണം ആ ചേട്ടന്‍ അതു ക്കുംമേലെയായിരുന്നു എന്ന അറിവുകൊണ്ടു തന്നെ ...!
ഇനി സൗകര്യാര്‍ത്ഥം ആ ചേട്ടന് ഒരു പേരു് കൊടുത്തു കൊണ്ട് നമുക്ക് ബാക്കി ഭാഗങ്ങളിലേക്ക് പോകാം.
ആ ചേട്ടനെ നമുക്ക് സാഗര്‍ എന്ന് വിളിക്കാം.
സാഗര്‍ ചേട്ടനുമൊത്തുളള ഞങ്ങളുടെ അമ്പലപ്പറമ്പിലെ ചില സായന്തനങ്ങള്‍ ........
' വാതാപി കീര്‍ത്തനം കൊണ്ടും ' ബാബുരാജിന്റെ , കെ.എസ് ജോര്‍ജിന്റെ , കമുകറയുടെ ഒക്കെ പാട്ടുകള്‍ കൊണ്ടു മുഖരിതമായിരുന്നത് ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു , ഒപ്പം സാഗര്‍ ചേട്ടന്റെ ഭലിതങ്ങളും.
അങ്ങനെയിരിക്കെ സാഗര്‍ ചേട്ടന് സര്‍ക്കാര്‍ സര്‍വ്വീസില്‍PSC- വഴി ഒരു ജോലി കിട്ടി. അതിനു ശേഷം ഭര്‍ത്താവു മരിച്ച സാമാന്യം സാമ്പത്തീകമായ തെറ്റില്ലാത്ത ഒരു വിധവയെ വിവാഹം കഴിക്കുകയും ഞങ്ങളുടെ നാട് തന്നെ വിട്ട് ഭാര്യാ വീട്ടില്‍ താമസമാക്കുകയും ചെയ്തിരുന്നു അപ്പോഴേയ്ക്കും.
സുന്ദരമായ ജീവിതം !
ഒരു കുഴപ്പമേ സാഗര്‍ ചേട്ടന്റെ ജീവിതത്തിലുണ്ടായിരുന്നു ഉളളൂ ....
മദ്യത്തോടുളള ആസക്തി!
അമിതമായ മദ്യ സേവയാണ് സാഗര്‍ ചേട്ടന്റെ സായന്തനങ്ങളെ സന്തോഷഭരിതങ്ങളാക്കിയിരുന്നത് .....
അത് മറ്റൊരു നാട്ടില്‍ ഭാര്യാ വീട്ടില്‍ ചേക്കേറിയപ്പോഴും സായന്തന സതിരുകള്‍ക്കും മാറ്റമുണ്ടായിരുന്നില്ല. സുഹൃദ് ബന്ധങ്ങള്‍ക്കും .
അങ്ങനെയിരിക്കയാണ് അരുതാത്തത് സംഭവിച്ചത് ....
ഒരു ഞായറാഴ്ച !
ആ നാട്ടിലെ സുഹൃത്തുക്കളായ മൂന്ന് - നാലു പേരോടൊപ്പം സാഗര്‍ ചേട്ടന്റെ അംബാസഡര്‍ കാറില്‍ അവര്‍ ഞായറാഴച ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു പുറപ്പെട്ടു ....
പല ബാറുകള്‍ കയറിയിറങ്ങി ആ സംഘം ആഘോഷിച്ചു....
തിരിയെ വരും വഴി ഒരു സ്ഥലത്തെത്തിയപ്പോള്‍ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു:
' സാഗറെ വണ്ടിയെന്നു നിര്‍ത്തു. ഇവിടെ ഞങ്ങള്‍ക്ക് ഒരു സുഹൃത്തിനെ കാണാനുണ്ട് ....'
വണ്ടി ഓരം ചേര്‍ത്ത് സാഗര്‍ തന്റെ കറുത്ത അംബാസഡര്‍ കാര്‍ നിര്‍ത്തി ....
കാറിന്റെ വെളിയിലിറങ്ങി കൊണ്ട് മറ്റൊരു സുഹൃത്ത് പറഞ്ഞു ....
' സാഗര്‍ വണ്ടിയില്‍ തന്നെയിരുന്നാല്‍ മതി. കണ്ടിട്ട് ഞങ്ങളുടനെ വരാം.'
അത് പറഞ്ഞിട്ട് അവര്‍ മുകളിലേയ്ക് കയറി പോയി ....
സാഗര്‍ വണ്ടിയിലിരുന്നു ഒരു പുകയൊക്കെ എടുത്ത് ഏതോ ഒരു കീര്‍ത്തനമൊക്കെമൂളി കൊണ്ട് സീറ്റില്‍ ചാരിയിരുന്നു .....
ഹംസധ്വനി രാഗത്തിലെ ആ കീര്‍ത്തനം മുഴുമിപ്പിക്കേണ്ടി വന്നില്ല സാഗറിന് ,അതിനു മുന്‍പേ മല കയറിപോയ സുഹൃത്തക്കള്‍ മടങ്ങിവന്നു.
' ത്ര പെട്ടെന്ന് തിരിച്ചെത്തിയോടാ. ന്താ സുഹൃത്തില്ലായിരുന്നോ ....?'
' വണ്ടിയെടുക്കടാ ... വേഗം . പറയാം എല്ലാം. '
മടങ്ങിവന്നവരില്‍ എന്തോ പരിഭ്രമം അവരുടെ ആകാരത്തില്‍ നിന്നും സാഗര്‍ വായിച്ചെടുത്തു ....
അവരുടെ ഷര്‍ട്ടിലെവിടെക്കെയോ രക്തം പുരണ്ടിരുന്നോ ..?
ഓം തന്റെ തോന്നലാകാം ...
പിന്നെ തോന്നിയത് മലയിറങ്ങി വന്നതിന്റെ താകാം ......
അങ്ങനെ അവര്‍ അവിടം വിട്ടു .....
അന്ന് വൈകിട്ട് KL.4/....... എന്ന നമ്പരിലുള്ള ആ കാറിനെ തിരക്കി ഒരു പോലീസ് ജീപ്പ് വന്ന് സാഗറിന്റെ പടിക്കല്‍ വന്ന് ബ്രേക്ക് ചെയ്തു !
അപ്പോഴും അയാള്‍ക്ക് ഒന്ന് മനസ്സിലായിരുന്നില്ല .....
പിന്നിടറിഞ്ഞത്
അന്ന് ആ നമ്പരിലുള്ള കാറില്‍ കൂടെ വന്നവര്‍ ഒരാളെ കൊല ചെയ്‌തെന്ന വാര്‍ത്ത തീര്‍ത്തും അവിശ്വസനീയമായി തോന്നി സാഗറിന് ...
പക്ഷേ സത്യം അതായിരുന്നു ....!
സാഗറിനെ നിര്‍ബ്ബന്ധിച് കാറിറക്കി ആ ഞായറാഴച്ച കാറില്‍ പോയ സുഹൃത്തുക്കള്‍ ആ പട്ടാപ്പകല്‍ ഒരാളെ വകവരുത്താനായിരുന്നു എന്ന സത്യം !
അവരുടെ പരിഭ്രമത്തിന്റെ രഹസ്യം അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് ....
അങ്ങനെ കാറിനുടമ സാഗര്‍ ഒന്നാം പ്രതിയായി !
വിധിയുടെ ചില വിളയാട്ടങ്ങളോ .... അതോ ...?
താല്‍ക്കാലികമായി കിട്ടിയ സുഹൃത്തുക്കളെ മനസ്സിലാക്കാതെ പോയതിന്റെ ദുരന്തമോ ....?
സഹൃദയനായ സാഗര്‍ അങ്ങനെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെല്‍ട്രല്‍ ജയിലിലായി.....
ദൈവത്തെ പ്പഴിക്കണോ ...?
അതോ സുഹൃത്തുക്കളെ മനസ്സിലാക്കാതെ പോയ സാഗറിനെപ്പഴിക്കണോ ....?
അറിയില്ല .....
ജീവിതത്തിന്റെ ചിപ്പികളും
ചുഴികളും .....
ആരോ ഒരാള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ കുറിക്കപ്പെട്ടിരുന്നു ....
മോഹലാലാലിന്റെ 'കിരീടം സിനിമാ പോലെ ....ചെംങ്കോല്‍ സിനിമാ പോലെ .....,
പക്ഷേ അപ്പോഴും ഇന്‍ഡ്യന്‍ ജുഡീഷറിയെ സംബന്ധിക്കുന്ന ആ ആപ്ത വാക്ക്യം ഒരു ചോദ്യം ചിഹ്നം പോലെ എന്നെ വേട്ടയാടി കൊണ്ടിരുന്നു ....
' ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടു കൂടാ ......
Even if a thousand criminals escape, not one innocent person is punished.
അടുത്ത ലക്കം മറ്റൊരു അനുഭവവുമായി .....
ഭാരത പര്യടനങ്ങള്‍ തുടരുന്നു ....
This is Signing out from Mangalam.

-------------------------
1 Comments
ആ വിധവയുടെ ഒരു വിധി
ReplyDelete