ആധുനിക ശാസ്ത്രത്തെ കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പരാമര്‍ശിച്ചത് അപൂര്‍ണ്ണമായിരുന്നു. എത്രയോ വൈവിദ്ധ്യം നിറഞ്ഞ വലിയൊരു ശാസ്ത്രശാഖയാണത്. നൂതന ശാസ്ത്രത്തിന്റെ മഹാദ്ഭുതങ്ങള്‍ ഒട്ടേറെ നാം കാണുന്നുണ്ട്. ഒപ്പം ആധുനിക വൈദ്യത്തിന്റെ ഇരകളായവരുടെ പരാജയ കഥകള്‍ക്കും സാക്ഷിയാകുന്നുണ്ട് നാം. ഇങ്ങനൊക്കെ ആണെങ്കിലും ചിട്ടയും വ്യായാമവും നല്ല ഭക്ഷണ ക്രമവും പാലിക്കുന്ന വ്യക്തികള്‍ പോലും മാരക രോഗത്തിനടിമകളായും ആകസ്മിക മരണത്തിന് കീഴ്‌പ്പെട്ടും കാണുന്നത് വലിയൊരു ഷോക്ക് ആണ്. എന്നാല്‍ യാതൊരു ശ്രദ്ധയുമില്ലാതെ അനാരോഗ്യകരമായ ജീവിതം നയിക്കുന്നവരേയും മരുന്നുകളെ നീണ്ടകാലത്തോളം ആഹാരമാക്കുന്നുന്നവരേയും ദീര്‍ഘായുസ്സോടെ, ആരോഗ്യ ദൃഡഗാത്രരായി നിലനിര്‍ത്തുന്ന അപൂര്‍വ്വതയും കാണാം. ആധുനിക ശാസ്ത്രത്തിന്റെ മറ്റൊരു മഹാദ്ഭുതം ഗുരുതരമായി പരിക്കേറ്റ് ചിന്നഭിന്നമായി ചിതറിയവരെ പോലും വാരികൂട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നു എന്നതാണ്. എന്നാല്‍ എത്രയോ കേസുകള്‍ ഇതേ ശാസ്ത്രം കയ്യൊഴിഞ്ഞിട്ടുമുണ്ട്. ഇങ്ങനെ എഴുതി തള്ളിയവരലില്‍ ചിലര്‍ മറ്റ് ചികിത്സയെ അഭയം പ്രാപിച്ച്, ജീവിതം തിരിച്ചു പിടിച്ച ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഓരോ വ്യക്തിയുടേയും ആയുസ്സിന്റെ ബലത്തെ ആശ്രയിച്ചാണ് എല്ലാം എന്ന് സൗകര്യ പൂര്‍വ്വം പറഞ്ഞൊഴിയാം.
അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയുന്നപോലെ ചുറ്റും കാണുന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ കുഞ്ഞനറിവുകള്‍ പങ്കു വെക്കുകയാണ് ഉദ്ദേശം.ഏതു ശാസ്ത്ര വിഭാഗമാണെങ്കിലും ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും അടിമപ്പെടാതെ, ഗഹനമായൊരു പഠനം നടത്തി ഏറ്റവും ജനപ്രദമായ ചികിത്സാ രീതി എങ്ങിനെ ഒക്കെ ഗുണകരമെന്ന് കണ്ടെത്തി പ്രായോഗിക തലത്തില്‍ നടപ്പാക്കേണ്ടതുണ്ട്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നില മാറി, എല്ലാ പാവപ്പെട്ടവര്‍ക്കും അനുയോജ്യമായ ചികിത്സ എന്ന രീതി ആരോഗ്യരംഗത്തുണ്ടായിട്ടുണ്ട് എന്ന അവകാശവാദം സര്‍ക്കാരുകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, അത് പ്രയോജനപ്പെടുത്തി ജനം സാക്ഷ്യപ്പെടുത്തുമ്പോഴാണ് യഥാര്‍ത്ഥ്യമാകുന്നത്. കാരണം പലപ്രദമായ പല ചികിത്സക്കും സര്‍ക്കാരിന്റെ സഹകരണം കിട്ടാത്തത് കൊണ്ട് തന്നെ ചിലവേറിയതാകുന്നുണ്ട്. അത് മാറ്റിയെടുക്കേണ്ടത് അനിവാര്യമായ നടപടിയാണ്.
പഴയ തലമുറ അനുഭവത്തിലൂടെയും വിവരങ്ങള്‍ കൈമാറിയും വായിച്ചും പഠിച്ചും പാരമ്പര്യം നിലനിര്‍ത്തിയും ആണ് പലകാര്യത്തിലും ബോധവാന്‍മാരായിരുന്നത്. ജീവന്റെ അനിവാര്യത ആയിരുന്നു അന്നത്തെ അറിവുകള്‍ക്കാധാരം. നേരായ വൈദ്യവും ആയുര്‍വേദവും നാട്ടുചികിത്സയും മര്‍മ്മവും സിദ്ധയും ഒക്കെ ആയിരുന്നു അന്നത്തെ ചികിത്സാ രീതിയെങ്കിലും അതൊന്നും കൂടുതല്‍ കാലത്തോളം നിലനിര്‍ത്തിയില്ല എന്നതൊരു വാസ്തവമാണ്. പ്രാകൃതമായതിനെ തള്ളിക്കളയുമ്പോള്‍ തന്നെ, നല്ലതിനെയും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം അന്നേ ഉണ്ടായിട്ടുണ്ടെങ്കിലും അറിവുള്ളവര്‍ ക്രമേണ ഒതുക്കപ്പെട്ടു. നന്മകള്‍
പ്രചരിക്കപ്പെട്ടില്ല.
സേവനത്തിന്റെ ലഭ്യത ക്കുറവുണ്ടായിട്ടുണ്ടാകാം. എങ്കിലും പ്രാദേശിക ചികിത്സാരീതി ഇന്നും ചിലയിടത്ത് നിലനില്‍ക്കുന്നുണ്ട് എന്നത് കൊണ്ടാണ് നമ്മളെ പോലുള്ളവര്‍ അതിന്റെ ഉപഭോക്താക്കളായത്.
വിദേശികളുടെ കടന്നു കയറ്റം, നാടിന്റെ തനിമയെ, സമ്പത്തിനെ, ഔഷധത്തെ ഒക്കെയും കടത്തി കൊണ്ടുപോകാനും ഇവിടം പാശ്ചാത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും കാരണമായി. ധാരാളം വികസനങ്ങള്‍ ഉണ്ടായെങ്കിലും നിര്‍ഭാഗ്യം എന്ന് പറയട്ടെ പാശ്ചാത്യവത്ക്കരണത്തിന്റെ നെഗറ്റീവ് വശങ്ങള്‍
അറിയിക്കാതിരിക്കാനാണ് നമ്മുടെ തന്നെ ഭരണ കൂടം പോലും ശ്രമിച്ചത്. വെള്ളക്കാരനെ വെള്ള പൂശി വാഴ്ത്തിയ ജനത ക്രമേണ ആണ് നാടിന്റെ തനിമ സംസ്‌കൃതി മൂല്യങ്ങളായ വിഭവങ്ങള്‍, അറിവുകള്‍, സമ്പത്ത് പ്രകൃതി, ഭക്ഷണം ഒക്കെയും നഷ്ടപെട്ടതില്‍ ബോധവാന്മാരാകുന്നത്.
നമ്മുടെ ജനതയെ
തെറ്റായ ദിശയിലേക്ക് നയിക്കാന്‍ തുടങ്ങിയിട്ട് വിദേശികളുടെ ആഗമന കാലഘട്ടത്തിന്റെ പഴക്കമുണ്ട്. പല ലോപികളുടേയും നീരാളി പിടുത്തതിനകപ്പെട്ട് ജനം അറിവില്ലായ്മയുടെ പതക്കമണിഞ്ഞതിന്റെ പേരില്‍ ഇന്നനുഭവിക്കുന്ന വേദനകളുടേയും രോഗാവസ്ഥയുടേയും ദാരിദ്ര്യത്തിന്റേയും വികൃതമായ മുഖം എത്രത്തോളമെന്നു പറയാതെ വയ്യ.
അറിവ് നേടാനുള്ള ആര്‍ജവം ഇന്നത്തെ തലമുറക്ക് വളരെ അധികമാണ്.
വിരല്‍ത്തുമ്പില്‍ എല്ലാം ലഭ്യമാകുമ്പോള്‍ എന്തിലും വളരെ മുന്നിലും ഏറെ സമ്പന്നതയിലുമാണവര്‍.
പക്ഷെ അറിവുകളെല്ലാം എത്തരത്തില്‍, എങ്ങിനെ എന്ത് നേടുന്നു എന്നതിലും വളരെയധികം കാര്യമുണ്ട്. ഇന്നത്തെ ഗൂഗിള്‍ മക്കള്‍, ഊരാകുരുക്കിട്ട ചീനവലകളില്‍ കുടുങ്ങി ചലിക്കാനാകാതെ അകപ്പെട്ടിരിക്കുകയാണ്.
അതില്‍ അപകടം ഉണ്ടെന്നതല്ല പറഞ്ഞു വരുന്നത്. നല്ലതും ഒപ്പം ശരികേടിന്റെ ഒരു മുഖവുമുണ്ടതില്‍.
അവരെ കുറ്റപ്പെടുത്താന്‍ ഒരവകാശവും നമുക്കില്ല. കാരണം നമ്മളും നമുക്ക് മുന്നേയുള്ള തലമുറയും സ്വന്തമായതിനെ എല്ലാം തള്ളിയാണ് ജീവിച്ചു വരുന്നത്. ഏതു മേഖലയിലായാലും അതിവേഗത്തിലുള്ള ഈ കുതിപ്പ് എട്ടിന്റെപണി തന്നു കൊണ്ടിരിക്കുകയാണ്. ഏറെ കഷ്ടപ്പെട്ടാലേ പലതിനെയും നമുക്ക് തിരിച്ചു പിടിക്കാനാകൂ.
എന്നാലും നിസ്സംശയം പറയാവുന്ന ഒന്നാണ് ആധുനിക വൈദ്യ ശാസ്ത്രം അവരുടെ പോരായ്മകളെ മനസ്സിലാക്കി ജീവിത ശൈലി രോഗത്തിനടിമപെട്ടവരെ എങ്കിലും മറ്റ് ചികിത്സ തേടാന്‍ ഉപദേശിക്കുക. കാരണം നിരന്തരം മരുന്ന് കഴിച്ചും ഇന്‍സുലിന്‍ എടുത്തും ശരീരത്തിലെ അവയവങ്ങളെ നിര്‍ജീവമാക്കുന്നതിലും ഭേദമാവും പാര്‍ശ്വഫലങ്ങളില്ലാത്ത നാടന്‍ മരുന്നുകളും മറ്റും ഉപയോഗിച്ച് തുടക്കത്തിലേ ഇന്നര്‍ ഓര്‍ഗനുകളെ റെജുവനേറ്റ് ചെയ്യാന്‍ പറ്റുന്നത്. മാര്‍ക്കറ്റില്‍ കിട്ടുന്ന മരുന്നുകളെ ആശ്രയിക്കണം എന്നല്ല, വീട്ടില്‍ നാം പണ്ടൊക്കെ നിത്യം ഉപയോഗിച്ച് കൊണ്ടിരുന്ന എല്ലാ മൂല്യമുള്ള ആഹാരവും ശീലമാക്കുക. ചിട്ടയായ ഭക്ഷണ ക്രമം ശീലിച്ച്, ഓരോന്നിന്റെയും മൂല്യം മനസ്സിലാക്കി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം ഒരുപരിധിവരെ തിരിച്ചു പിടിക്കാം. അവയവങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയാണ് നമ്മുടെ ഉദ്ദേശം. ഇതൊക്കെ സ്‌കൂള്‍ കുട്ടികളേയും അമ്മാരെയും അടക്കം വീണ്ടും ബോധവാന്മാരാക്കേതുണ്ട്. കാരണം ഏത് രോഗത്തിന്റെ കാര്യമായാലും രോഗികളുടെ കാര്യമായാലും നാം ഒന്നാമന്‍മാരായി ഇന്നും തുടരുകയാണ്. സമീകൃത ഭക്ഷ്യ വിപ്ലവവും അനാവശ്യ മരുന്ന് ലോപിയും അടിയന്തിരമായി ചര്‍ച്ച ചെയ്യപ്പെടണം.
അതിപ്രാചീന ഭാരതം ലോകത്തിനു നല്കിയ വലിയ സംഭാവനകളില്‍ ഒന്നാണ്, 51 ശാഖകളുള്ള 'അഥ4വ്വവേദം'.
അഥ4വ്വവേദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആയുര്‍വേദം.
കാര്യകാരണത്തില്‍ അധിഷ്ടിതമായ
ആയുര്‍വേദത്തിനു ഒരു തനത് ശൈലിയും കൃത്യമായ സിദ്ധാന്തങ്ങളോട് കൂടിയ
മാറ്റത്തിനു വിധേയമാകാത്ത
അടിത്തറയുമുണ്ട്. ചൂഷണവും വ്യാജനും ഇല്ലായിരുന്നുവെങ്കില്‍ പടര്‍ന്നു പന്തലിക്കേണ്ട ഒന്നായിരുന്നു ആയുര്‍വ്വേദം.
വിശദമായി അടുത്ത ഭാഗം പരിശോധിക്കാം.
(തുടരും)
#usha_manalaya
2 Comments
Good mam
ReplyDeleteThank you mam
Deleteഎനിക്ക് mam വേണ്ടെട്ടോ🥰