ഗൂഗിള്‍ കാണിച്ചു കൊടുത്ത വഴിയെ
കുട്ടനവന്റെ അമ്മവീട്ടിലേയ്ക്ക് പാഞ്ഞു.
മുറ്റത്തെ മുവാണ്ടന്‍ മാവ്,
തെക്കേലെ തേന്‍ വരിക്ക പ്ലാവ്,
നെല്ലിപ്പലക പാകിയ അടിയറ്റം
കാണുന്ന കിണര്‍ .
തൊടിയിലെ ആമ്പല്‍ക്കുളം.
അമ്മാമ്മയുടെ സ്‌നേഹത്തണല്‍,
സംഭാരത്തിന്റെ രുചി പെരുക്കം.
ഗൂഗിളിലൊന്നും കണ്ടില്ലെങ്കിലും
കുട്ടന്റെ മനസ്സിലെല്ലാം തെളിഞ്ഞു വന്നു.
കാലത്തിനെയെത്ര കവച്ചു വച്ചാണു
കുട്ടന്‍ വീണ്ടുമാത്തറവാടു പരതുന്നതെന്നോ..?
വയലു കാണാത്തൊരു പാത..
തണല്‍ മരങ്ങളില്ലാത്ത കോണ്‍ക്രീറ്റ് വഴി
കുട്ടന്റെ തൊണ്ട വരണ്ടു
അപരിചിത വഴിയില്‍
അപാരതയുടെ മുനമ്പില്‍
പൊള്ളുന്ന ചൂടില്‍
അമ്മ വീട്ടിലേയ്ക്ക്
ഗൂഗിള്‍ കുട്ടനെ ഇറക്കി വിട്ടു.
2 Comments
നന്നായിട്ടുണ്ട്
ReplyDeleteSuper
Delete