ഇ-ദളത്തില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ രചയിതാക്കള്‍ക്ക് മാത്രമാണ്.
ഇടയ്ക്ക് ഒരാളെ പരിചയപെടുത്താന്‍ മറന്നു. വിശേഷിച്ചു ്ഒരാള്‍ അല്ല, ഞങ്ങളില്‍ ഒരാള്‍. അമ്മയുടെ അച്ഛന്‍, അപ്പുപ്പന്‍ ചായ കടയില്‍ ആണ് ജോലി, വല്ലപ്പോഴും വീട്ടില്‍ വരും, വന്നാല്‍ അമ്മുമ്മയുമായി വഴക്കാണ് എന്റെ കുഞ്ഞു നാള്‍ മുതല്‍ അപ്പൂപ്പന് ഒരു രൂപമേ ഉള്ളു. തലമുടി നരച്ചു നല്ല വയസായ ഒരു മനുഷ്യന്‍,, അമ്മുമ്മയുടെയും അപ്പൂപ്പന്റെയും കല്യാണം കഴിഞ്ഞ സമയത്ത് അപ്പുപ്പന്‍ അമ്മുമ്മയുടെ അച്ഛന്‍ ആണോന്ന് നാട്ടുകാരൊക്കെ ചോദിച്ചു എന്ന് അമ്മുമ്മ ഇടയ്ക്ക് പറയാറുണ്ട്, അമ്മുമ്മയെ കേട്ടുമ്പോഴും ഈ രൂപം ആണ് അപ്പുപ്പനെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അപ്പുപ്പന്‍ വീട്ടില്‍ വരുന്ന സമയത്ത് അപ്പൂപ്പന്റെ ഭാഷയില്‍ ' നല്ല മുന്തിയ ഇനം മീനും,, കുഴമ്പു പോലെ വേവണ മരിച്ചീനിയും,, ചോര പോലെ ചുമന്ന ചീരയും 'കൊണ്ടാണ് ആശാന്റെ വരവ്,, അപ്പുപ്പന്റെ തല കണ്ടാല്‍ അമ്മുമ്മ തുടങ്ങും' ഓ ആവണ കാലത്ത് കയ്യിലുള്ളത് എല്ലാം അനിയത്തിക്ക് കൊടുത്തു, മക്കള്‍ക്കു ഒന്നും കൊടുത്തില്ല, എല്ലാം കൂടിപ്പിറപ്പുകള്‍ക്കും അവരുടെ മക്കള്‍ക്കും ' ഒരു കണക്കിന് അമ്മുമ്മ പറയുന്നത് ശരിയാണ് അപ്പുപ്പന്റ മൂന്ന് കൂടപ്പിറപ്പുകളും ധനികര്‍ ആണ്, അപ്പുപ്പന്‍ ദാരിദ്രനും! ഒരു അമ്മയുടെ നാലു മക്കളില്‍ ഒരാള്‍ക്കു എങ്ങനെ ദാരിദ്രം വന്നു. അച്ഛന്‍ രണ്ടാണ് കേട്ടോ അപ്പുന്റെ അച്ഛന്‍ മരിച്ചു,, മറ്റു മൂന്നു പേരും ഒരു അച്ഛന്റേതും. ഇതൊക്കെ അമ്മുമ്മ പറഞ്ഞ കഥയാണ്,, എന്നാലും അപ്പുപ്പന്റ അമ്മയ്ക്ക് സ്വത്തും വകയും ഒക്കെ ഉണ്ട്. അമ്മുമ്മ പറയുന്നത് പോലെ ആദ്യ കുടിലെ മോനാ കൂടുതലും കൊടുത്തത് കണക്ക് പുറത്തില്ല ഇപ്പൊ പ്രായം ചെന്നപ്പോള്‍ മീനും കീരയും കൊണ്ട് വന്നിരിക്കണു, ഇത് എന്റെ കുടുംബ വീടാ ഇങ്ങോട്ട് ആരും വരണ്ട ''അമ്മുമ്മയും അപ്പുപ്പനും നന്നായിട്ട് മുറുക്കും ചിലപ്പോ അമ്മുമ്മ വെറ്റില ഇടി കല്ലില്‍ ചതയ്ക്കുന്ന സമയത്തായിരിക്കും സംസാരം കല്ല് നേരെ അപ്പൂപ്പന്റ തലയ്ക്കു മുകളില്‍. അപ്പുപ്പന്‍ വീണ്ടും ചായക്കടയില്‍ ജോലിക് പോകും,, ഇടയ്ക്ക് അപ്പൂപ്പന് വയ്യെന്ന് ഫോണ്‍ വന്നു അച്ഛനും അമ്മയും കൂട്ടികൊണ്ട് വന്നു.
'മാമി വന്നതും പോയതും, എല്ലാം കഴിഞ്ഞു,, ' അച്ഛന്‍ അമ്മുമ്മയ്ക്കു താക്കിത് നല്‍കി അമ്മുമ്മ ഒന്ന് തണുത്തു. അങ്ങനെ അച്ഛന്‍ രണ്ടാള്‍ക്കും വേണ്ടി തട്ട് കട തുടങ്ങാന്‍ ഒരു നാലു ചക്ര വണ്ടി ഉണ്ടാക്കി കൊടുത്തു ഇരുമ്പില്‍, ചായ പപ്പടം പഴം പൊരി തുടങ്ങിയവ എല്ലാം ആ കുഞ്ഞു തട്ടില്‍ ഉണ്ടായിരുന്നു തമ്പുരാന്റെ നടയുടെ ഓപ്പോസിറ്റണ് തട്ട്, ഞങ്ങള്‍ പിള്ളേര്‍ക് കോളായിരുന്നു,, എന്നും പലഹാരം,, ഏറ്റവും ഇളയവാനായ ഗിരീഷിന് കട്ടന്‍ ചായയും പപ്പടവും ആണ് പ്രിയം,, അവന്‍ ഒറ്റ തട്ടിനു പത്തു പപ്പടവും,, ഒരു കട്ടന്‍ ചായയും അകത്തു ആക്കും. വെളുപ്പിലെ രണ്ടാളും കൈ വണ്ടിയും തള്ളി റോഡിലേക്ക്,, രാത്രി അതുപോലെ വീട്ടിലേക്ക്, തട്ടിലെ കച്ചവടം പൊടി പൂരം ആയി നടക്കുന്നുണ്ട്, പക്ഷെ അമ്മുമ്മയ്ക്കു ചുറ്റും കടം,, തട്ടിലെ പൈസ മുഴുവനും അപ്പൂപ്പന്റെ കീശയില്‍,, കടം മൊത്തം അമ്മുമ്മയ്ക്കും, തട്ട് അതോടെ പൂട്ടി,, അമ്മുമ്മ അച്ഛനോട് ' എടാ ഞാന്‍ നിന്നോട് അന്നേ പറഞ്ഞതാ ഈ കിളവനെ വിശ്വസിക്കരുത് എന്ന്, ഇപ്പൊ എല്ലാരും കൂടി കടം എനിക്കാക്കി തന്നു. ' മരുമോനെ കടയില്‍ സാധങ്ങള്‍ എടുത്താണ് കടം ആയത്, ഞാന് പൈസ ഒന്നും മറിച്ചിറ്റിയില്ല 'അപ്പുപ്പന്‍...'പിന്നെ ഈ ലാഭ പൈസ എവിടെ പോയി,, കച്ചവടം നന്നായിട്ട് ഉണ്ട് ''അമ്മുമ്മ കലി കൊണ്ട് വിറച്ചു. അച്ഛന് ആകെ ഇടങ്ങേറായി, വയസാം കാലത്ത് വെള്ളം കുടിച് കിടക്കട്ടെന്ന് കരുതിയപ്പോ അച്ഛനായി ഇടങ്ങേര്., അതോടെ രണ്ടാളേം തലയ്ക്കു ഉഴിഞ്ഞു കളഞ്ഞു തട്ട് അതി ഗംഭീരം ആയി പൂട്ടി കെട്ടി. അമ്മുമ്മ നേരെ സിറ്റിയില്‍ ഒരു വീട്ടു ജോലിക്,, ' ഇനി ഈ കിളവനെ എന്റെ കണ്‍വെട്ടത് കണ്ടാല്‍ ശരിയാവില്ല. ' അപ്പുപ്പന്‍ ഞങളുടെ ഒപ്പവും. അമ്മുമ്മ പോയത് എന്നെകൊണ്ട് സഹിക്കാവുന്നതിലും അപ്പുറം, എന്റെ എന്തോ ഒന്ന് നഷ്ടപ്പെട്ടു. രാത്രി കിടപ്പ് അച്ഛന്റെ ഒപ്പം. വളരെ അച്ചടക്കത്തോടെ,, അമ്മുമ്മയേം കെട്ടി പിടിച്ചു കിടന്ന ഞാന്‍ ഇന്ന് അച്ഛന്റെ അടുത്ത്,, ഒരു ദിവസം രാത്രി ഞാന്‍ ചാടി വിഴുന്നെഴുന്നേറ്റ് കരഞ്ഞു, കരച്ചിലില്‍ തല ഒരു സൈഡ് പെടലി വീണു,, അച്ഛന് എന്റെ വിമ്മിഷ്ടം മനസിലായി,, അമ്മുമ്മ അടുത്തില്ല അതിന്റെ പ്രയാസം ഞാന്‍ കാണിക്കുന്നത് അച്ഛന്‍ കാണുന്നുണ്ട്. 'ടി നിന്റെ തള്ളേരെടുത്തു ഉദ്യോഗം കളഞ്ഞു വരാന്‍ പറ,, പെണ്ണ് ഒരു കോലം ആയി,, ഇവിടെ ഏതേലും വീട്ടില്‍ അവര്‍ക്ക് പൊയ്ക്കൂടേ '' അമ്മുമ്മയെ വിളിച്ചു അമ്മ അറിയിച്ചു. അമ്മുമ്മ കേട്ട പാതി കേള്‍ക്കാത്ത പാതി എന്നെ കാണാന്‍ പാഞ്ഞെത്തി,, ചുമന്ന കളര്‍ ബൗളുള്ള ഐസ്് ക്രീമുമായി, പിന്നൊരിക്കലും എന്നെ പിരിഞ്ഞു നിന്നിട്ടില്ല,, അമ്മുമ്മയുടെ പ്രാണ വായു ഞാന്‍ ആണ്. അപ്പുപ്പന്റ സഹോദരന്‍ സുകു അപ്പുപ്പന്‍ എല്ലാ മാസവും അപ്പുപ്പനെ കാണാന്‍ വരും, പട്ടാളക്കാരന്‍ ആണ്. കുറെ ബിസ്‌കറ്റ്, സോപ്പ്,, മിഠായി,, അപ്പുപ്പന്റ ആവശ്യത്തിനുള്ള എല്ലാം കൊണ്ട് വരും മദ്യം ഉള്‍പ്പെടെ. അപ്പുപ്പന്‍ അച്ഛനും കൊടുക്കും,, പട്ട ചാരായം അല്ല,, മിലിറ്ററി ക്യാമ്പില്‍ നിന്ന് വാങ്ങുന്ന ഒര്‍ജിനല്‍ സാധനം. അമ്മാവന്റെയും മരുമോന്റെയും സ്‌നേഹം ആ സമയത്തു കാണേണ്ടത് തന്നെ.. അമ്മാവാ,,, മരുമോനെ,,,,,, ഈ സംഭാഷണം വരുമ്പോഴേക്കും അമ്മുമ്മ കലി തുള്ളും ' ചത്തൂടെ പടു കിളവന്‍ ആയല്ലോ '' ഇരുവരുടെയും പിണക്കം മരണം വരെയും തുടര്‍ന്നു.മൂപ്പിലാത്തിടെ ദേഷ്യം തീര്‍ന്നിട്ടില്ല,, അപ്പുപ്പന്‍ ഞങള്‍ പിള്ളേരോട് പറയും,,. അമ്മുമ്മയുടെ മരണ സമയത്താണ് അപ്പുപ്പന്‍ അമ്മുമ്മയുടെ അടുത്തിരുന്നത്,, അമ്മുമ്മ അപ്പൂപ്പന്റെ കൈ പത്തിയില്‍ അമര്‍ത്തി പിടിച്ചത്, കണ്ണുകള്‍ നിറഞ്ഞൊഴുകിയത്,, അപ്പുപ്പന്‍ അമ്മുമ്മയുടെ കയ്യില്‍ ചുണ്ടുകള്‍ അമര്‍ത്തിയത്,, ഇതൊക്കെ എന്റെ ഇരുപതാ മത്തെ വയസിലാണ് ഞാന്‍ കണ്ടത്,, വളരെ വാശി ഏറിയ ബന്ധം,, എന്ത് വാശി എന്ത് വൈരാഗ്യം,,?? പരസ്പരം കളഞ്ഞിട്ട് പോയില്ല,,,,, അതായിരുന്നു ആ ഭാര്യയുടെയും ഭര്‍ത്താവിന്റെയും താലിയുടെ ബന്ധം. തട്ട് പൊളിഞ്ഞതോടെ അപ്പുപ്പന്‍ തമ്പുരാന്റെ നടയിലെ ഓപ്പോസിറ്റുള്ള സായിപ്പിന്റെ കടയില്‍ പാചകത്തിനു കയറി, സായിപ്പിന്റെ അടുക്കള ഞങ്ങള്‍ നടന്നു പോകുന്ന റോഡിലാണ് ഞങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അപ്പുപ്പന്‍ പഴം പൊരി, വട ഇതൊക്ക ഞങ്ങള്‍ക്ക് തരാറുണ്ട്.
അച്ഛന്‍ ഇടയ്ക്ക് ബീഡിയ്ക്കും മുറുക്കാനും എന്നെ പറഞ്ഞു കടയില്‍ വിടാറുണ്ട്. ചെറിയ കൊച്ചയത് കൊണ്ട് പെറ്റിക്കോട്ട് ആയിരിക്കും വസ്ത്രം. 'മാമ ഒരു കാജാ ബീഡി,, ' പക്ഷെ അയാള്‍ക്ക് ഈ ഇടയായി എന്തോ പന്തി കേടുണ്ട്. പന്തി കേട് എന്താണെന്ന് കണ്ടു പിടിക്കാനുള്ള പ്രായം എനിക്കില്ല. വല്ലാത്ത നാറ്റം അയാളെ,, പൈസ നീട്ടുന്ന എന്റെ കയ്യില്‍ അയാള്‍ അമര്‍ത്തി പിടിക്കും, നരച്ച നെഞ്ചിലെ മുടികളില്‍ എന്നെ ചേര്‍ത്ത് നിര്‍ത്തും, ബീഡിയും തന്ന് പൈസയും വാങ്ങി ഒരു മിഠായിയും തന്ന് പറഞ്ഞു വിടും. അയാളുടെ ദുര്‍ഗന്ധം എന്നെ ഓര്‍ക്കാനിപ്പിച്ചു മിഠായി സ്ഥിരം തന്ന് തുടങ്ങി ഈ നശിച്ച ദുര്‍ഗന്ധം കടയില്‍ നിന്ന് വന്ന എന്നെ കയ്യും മുഖവും കഴുകാന്‍ പ്രേരിപ്പിച്ചു. എന്താണ് ഇയാള്‍ ചെയ്യുന്നത്, സ്‌നേഹിക്കുവാണോ?? ഞാനൊരു കുഞ്ഞല്ലേ എന്നെ ഇങ്ങനെ സ്‌നേഹിക്കാമോ?? അച്ഛനോ അപ്പൂപ്പനോ മറ്റാരും എന്നെ ഇങ്ങനെ സ്‌നേഹിച്ചിട്ടില്ല,, ' നീയൊരു പെണ്ണാണ് 'അച്ഛന്റെ ശബ്ദം കാതുകളില്‍ മുഴങ്ങി കേട്ടു. മാനസികമായി എന്റെ കുഞ്ഞു മനസ് തകര്‍ന്നു, ദിവസവും ഇത് തന്നെ ചേര്‍ത്ത് നിര്‍ത്തല്‍, ശരീരത്തിന്റെ ഏതൊക്കെയോ ഭാഗത്തു അയാളുടെ നഖമുള്ള വിരലുകള്‍ അമര്‍ത്താന്‍ തുടങ്ങി,, വേദന കൊണ്ട് കുതറി മാറി ' വിടെടാ ' എന്ന് പറയാന്‍ തുടങ്ങി, വേദന കൊണ്ട് കരച്ചില്‍ വന്നു, ആരോട് പറയും? ഇയാള്‍ ചേര്‍ത്ത് നിര്‍ത്തുന്ന സമയത്ത് കടയില്‍ ആരെങ്കിലും വന്നാല്‍ എന്നോട് ദേഷ്യപ്പെടും '' പെണ്ണെ ബീഡി മാത്രം മതിയോ?? ദാ പൊയ്‌ക്കോ '. ഞാന്‍ ആരോട് പറയാന്‍ അച്ഛനോട് എന്തു പറഞ്ഞാലും കുറ്റക്കാരി ഞാനാ,, ഇതൊരു കുറ്റം ആണെന്ന് എനിക്കറിയാം, അന്യ ഒരാള്‍ ആണ് അയാള്‍,, ഞാനൊരു കുഞ്ഞും. 'തമ്പുരാനെ എനിക്ക് വേദന അനുഭവിക്കാന്‍ വയ്യ '' അയാള്‍ക് ശരീരത്തിന്റെ ഒരു ഭാഗം മാത്രേ വേണ്ടിയിരുന്നുള്ളു,, ' അച്ഛന്‍,, ' പാറു മുറുക്കാന്‍ വാങ്ങിട്ടു വാ ' കടയില്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ എന്നെ കൊല്ലും, പേടിച്ചു വിറച്ചു ഞാന്‍ കടയുടെ മുന്‍പില്‍ എത്താറായി,, അതാ പത്തു വീട്ടിലെ രണ്ടു ഉമ്മാച്ചു പിള്ളേര്‍ തലയില്‍ തട്ടമിട്ട പിള്ളേര്,, അതില്‍ ഒരുവളുടെ മുഖം വിളറി വെളുത്തിരിക്കുന്നു, മറ്റൊരുവള്‍ ഭയന്ന് വിറച്ച മട്ടുണ്ട്, വിളറി വെളുത്തിരിക്കുന്നവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ മൂക്കിന് തുമ്പില്‍ 'എന്റെ ദേവി എന്നോട് ചെയ്യുന്ന പോലെ ആ മൃഗം ഇവരോട് എന്തെകിലും ഞാന്‍ ഭയന്ന് വിറച്ചു കടയുടെ മുന്‍പില്‍ എത്തി.
0 Comments