ഒറ്റത്തുള്ളി © ബിനോജ് വിശ്വേശ്വരന്‍



സ്‌കൂള്‍ വരാന്തയില്‍ കൂടി പുറത്തേക്കോടുമ്പോള്‍ അലി എന്ന ഒന്നാം ക്ലാസുകാരനന്റെ മനസ്സ് വീട്ടില്‍ തനിക്കായി ഉപ്പ പുതുതായി വാങ്ങിക്കൊണ്ടു വന്ന ടോയ് കാറില്‍ കളിക്കണം അനുജത്തി ഫാത്തിമയെ കാറിലിരുത്തി കളിപ്പിക്കണം അതിനു ഇത്രയും പെട്ടന്ന് വീട്ടില്‍ എത്താന്‍ അവന്‍ കൊതിച്ചു. തന്നെ കൂട്ടികൊണ്ട് പോകാന്‍ പുറത്തു കാത്തു നില്‍ക്കുന്ന ഉപ്പയുടെ കാറിനെ ലക്ഷ്യമാക്കി പാഞ്ഞ അവന്റെ മുഖം പെട്ടന്ന് മ്ലാനമായി തന്നെ കൂട്ടികൊണ്ട് പോകുവാന്‍ ഉപ്പ വന്നിട്ടില്ല ഡ്രൈവര്‍ അങ്കിളിനെ അയച്ചിരിക്കുന്നു അലിയുടെ മുഖം മങ്ങിയതിന്റെ കാര്യം മുന്‍കൂട്ടി മനസിലാക്കിയതിനാലാകാം ഡ്രൈവര്‍ അബ്ദു കാറിന് പുറത്തേക്കിറങ്ങി രണ്ടു കൈയും നീട്ടി അലിയെ സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചു പിന്നെ മടിച്ചു നില്‍ക്കാതെ അബ്ദുവിനടുത്തേക്ക് അവന്‍ ഓടി ബാഗും വാട്ടര്‍ ബോട്ടിലും അബ്ദുവിനെ ഏല്പിച്ചു അവന്‍ കാറിലേക്ക് കയറി കാറിലുണ്ടായിരുന്ന ആയ റസിയ സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിച്ചെങ്കിലും അവന്‍ ഒന്നും മിണ്ടിയില്ല ഉപ്പാക്ക് അബ്ദുവിനെ കൂടാതെ വേറെ ഡ്രൈവര്‍മാരുണ്ടായിരുന്നെങ്കിലും അലിക്ക് ഏറെ ഇഷ്ടം അബ്ദുവിനോടായിരുന്നു തമാശകള്‍ പറയുകയും പാട്ടുകള്‍ പാടുകയും ഒക്കെ ചെയ്യുന്ന അബ്ദു തന്നോടൊപ്പം കളിക്കാനും സമയം കണ്ടെത്താറുണ്ടായിരുന്നു അതിനാലാക്കണം ഉപ്പ തിരക്കുള്ളപ്പോള്‍ അബ്ദുവിനെ തന്നെ അലിയെ കൂട്ടികൊണ്ട് വരാന്‍ അയക്കുന്നത് കാറിന്റെ A/C

യുടെ തണുപ്പ് കൊണ്ടാവാം അലി റസിയയുടെ മടിയില്‍ ഇരുന്നു ചെറുതായി മയങ്ങി കാര്‍ ടൗണ്‍ വിട്ടു ചെറിയ റോഡിലേക്ക് പ്രവേശിച്ചു എങ്കിലും റോഡില്‍ നല്ല തിരക്കുണ്ട് വണ്ടി ഒരു സിഗ്‌നലില്‍ എത്തി അലി ചെറിയ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു പുറത്തെ കാഴ്ചകള്‍ കണ്ടിരുന്നു പെട്ടന്നാണവനാ കാഴ്ച കണ്ടത് രണ്ടു കുരുവികള്‍ മുന്‍പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ a/c യില്‍ നിന്നും റോഡിലേക്ക് ഇറ്റ് വീഴുന്ന വെള്ളം കുടിക്കുന്നു അവന്‍ റസിയയെ അതു കാണിച്ചു റസിയ അതു കാണുന്നതിന് മുന്‍പ് സിഗ്‌നല്‍ വീഴുകയും വണ്ടികള്‍ മുന്നോട്ടു നീങ്ങുകയും ചെയ്തു തങ്ങളുടെ വണ്ടി ആകുരുവികളെ കടന്നു പോയിരിക്കുന്നു അലി പിന്നിലേക്ക് നോക്കി ഒപ്പം റസിയയും, ആകുരുവികളില്‍ ഒന്നിന്റെ പുറത്തുകൂടി തങ്ങളുടെ കാര്‍ കയറിയിരിക്കുന്നു ആ കുഞ്ഞു മനസ്സിന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു അതു അവന്‍ പൊട്ടി കരഞ്ഞു അബ്ദു വിനെ പഴി പറഞ്ഞു. ചൂടല്ലേ കുരുവികള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടാതെ വന്നപ്പോള്‍ അവര്‍ റോഡില്‍ വീണ വെള്ളം കുടിക്കാന്‍ വന്നതാണ് ഇന്നു മാത്രമാണ് നമ്മള്‍ ഇതു കണ്ടത് ദിവസവും ഏത്രയോ കുരുവികള്‍ ഇങ്ങനെ മരിക്കുന്നു അലി വിഷമിക്കണ്ട റസിയ പറഞ്ഞു റസിയയുടെയും യുടെയും അബ്ദുവിന്റെയും വാക്കുകള്‍ അവനെ അശ്വസിപ്പിക്കാനായില്ല

കാര്‍ വീടിന്റെ ഗെയ്റ്റ് കടന്നു മുറ്റത്തെത്തി അലിയെ റസിയ തോളില്‍ കിടത്തി പുറത്തേക്കിറങ്ങി അലിയുടെ കണ്ണില്‍ അപ്പോഴും കണ്ണുനീര്‍ ഉണങ്ങിയിട്ടില്ല ഉമ്മ അവനെ കാണാന്‍ പുറത്തേക്കെത്തി കുഞ്ഞുറക്കമാണോന്നു റസിയയോട് ചോദിച്ചു കണ്ണടച്ച് കാണിച്ചിട്ട് അവള്‍ തിരിഞ്ഞ് അവന്റെ മുഖം ഉമ്മക്ക് നേരെ കാണിച്ചു റസിയയുടെ കൈയ്യില്‍ നിന്നും അലിയെ വാങ്ങി അവര്‍ അകത്തേക്ക് നടന്നു 

ഉമ്മയുടെ കയ്യില്‍ നിന്നും ഊര്‍ന്നു താഴ്ക്കിറങ്ങിയിട്ട് അവന്‍ അടുക്കളയിലേക്കോടി അടുക്കളയില്‍ നിന്നും കുറച്ചു പത്രങ്ങള്‍ എടുത്തു അവന്‍ റസിയയുടെ അടുത്തെത്തി ഇതില്‍ കുറച്ചു വെള്ളം എടുക്കണം അവന്‍ പറഞ്ഞു എന്തിനാണെന്ന ചോദ്യത്തിന് അവന്‍ പറഞ്ഞു നമുക്ക് വീടിനു പുറത്തും റോഡിലും കുറച്ചു വെള്ളം വെക്കണം കുരുവികള്‍ കുടിക്കട്ടെ റസിയ മടിച്ചു നിന്നു ഉമ്മക്ക് ഒന്നും മനസ്സിലായില്ല

ഉപ്പയുടെ കാര്‍ ഗേറ്റ് കടന്നുവരുന്നത് അലി കണ്ടു അവന്‍ ഉപ്പയുടെ അടുത്തേക്കോടി റസിയയില്‍ നിന്നും കാര്യം മനസ്സിലാക്കിയ ഉമ്മ രണ്ടു പത്രങ്ങള്‍ കൂടി എടുത്തു പുറത്തു വന്നു അലി ഉപ്പയുടെയും ഉമ്മയുടെയും കൂടെ ആ പാത്രങ്ങളുമായ് പുറത്തേക്കുപോയി ഇനി ഒരു കുരുവിയും ഇവിടെ കുടിനീരിനായി ബുദ്ധിമുട്ടരുത് 

നമുക്കും പങ്കുചേരാം ഓരോ ജീവനും വിലപ്പെട്ടതാണ്,

©bijojvisweswaran


Post a Comment

1 Comments

  1. സൂപ്പർ രചന നല്ല സന്ദേശം ❤️🙏

    ReplyDelete