സപ്തദിനക്യാമ്പിന് തുടക്കംക്കുറിച്ച് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്

sapthadinacampinu-thudakkam


മാവേലിക്കര : ബിഷപ്പ് മൂര്‍ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം 22 മുതല്‍ 28 വരെ നടക്കുന്ന ''ദ്യുതി 2K22' സപ്തദിന സഹവാസ ക്യാമ്പിന് ബിഷപ്പ് മൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് തുടക്കമായി.23 ന് രാവിലെ 10 ന്‌ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജേക്കബ് ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം മാവേലിക്കര സി.ഐ. സി. ശ്രീജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

mavelikara-bishop-moore-college


ഈ വര്‍ഷത്തെ ക്യാമ്പിന്റെ സന്ദേശമായ ' ലഹരി മുക്ത നാളെക്കായ് യുവ കേരളം ' എന്ന വിഷയത്തെപ്പറ്റി ക്ലാസെടുത്തു. ലഹരിയുടെ ഉപയോഗം കൊണ്ട് ഉണ്ടാവുന്ന ദൂഷ്യവശങ്ങളെ കുറിച്ച് വോളന്‍ന്റീഴ്‌സിനെ ബോധവാന്മാരാക്കി. തുടര്‍ന്ന് കോളേജ് ചെയര്‍മാന്‍ ഹരികൃഷ്ണന്‍, വിദ്യാര്‍ത്ഥി പ്രധിനിധിയായ ലിനു എസ്. വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സജി സാമുവല്‍, ഡോ. ദീപ തോമസ് വോളന്‍ന്റീയര്‍ സെക്രട്ടറി ദേവകൃഷ്ണന്‍. എം. ആര്‍  എന്നിവര്‍ പ്രസംഗിച്ചു.

  • സാഹിത്യ-സാംസ്‌കാരിക വാര്‍ത്തകള്‍ക്കും സാഹിത്യരചനകള്‍ എഴുതുവാനും വായിക്കുവാനും ഇ-ദളം വെബ്മീഡിയയ്‌ക്കൊപ്പം ചേരൂ... 
  • സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യുവാന്‍ +91 859 2020 403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് ED SUB എന്ന് മെസ്സേജ് അയയ്ക്കൂ.
  • വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ നമ്പരുകള്‍ ഷെയര്‍ചെയ്യപ്പെടില്ല. ബ്രോഡ്കാസ്റ്റ് മെസ്സേജുകള്‍ മാത്രമായിരിക്കും ഇ-ദളത്തില്‍ നിന്ന് ലഭിക്കുക.

Post a Comment

0 Comments