Advertisement

Responsive Advertisement

വാനനിരീക്ഷണ ശിൽപ്പശാല


മാവേലിക്കര:ബിഷപ് മൂർ കോളജ് ഫിസിക്സ് വിഭാഗത്തിന്റെയും SPIE സ്റ്റുഡന്റ് ചാപ്റ്ററിന്റെയും അഭിമുഖ്യത്തിൽ ഇന്ന് വിദ്യാർത്ഥികൾക്കായി 8"  ന്യൂട്ടോണിയൻ റിഫ്ലക്ടിവ്  ടെലസ്കോപ്പ് ഉപയോഗിച്ചുള്ള വാനനിരീക്ഷണം ഒരുക്കിയിരിക്കുന്നു. 

ചാലക്കുടി സേക്രഡ് ഹേർട്ട്  കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിജോ വർഗീസാണ് വാനനിരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. വൈസ് പ്രിൻസിപ്പാൾ ഡോ. രഞ്ജിത് മാത്യു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു.  ഇന്ന് രാവില മുതൽ സൺ സ്പോട്ടുകളെ നിരക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നത്  വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി. 

ഇന്ന് രാത്രി സമയം ജ്യൂപിറ്റർ, സാറ്റേൺ, മാർസ് , വീനസ് തുടങ്ങി ഗ്രഹങ്ങളെയും ജ്യൂപിറ്ററിന്റെ 4 ഗലീലിയൻ ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാനുളള സൗകര്യം ഒരുക്കിയിരിക്കുന്നു.

Post a Comment

0 Comments