മാവേലിക്കര: മാവേലിക്കര ബിഷപ്പ്മൂര്‍കോളേജിലെ എന്‍എസ്എസ് സപ്തദിനക്യാമ്പ് 'ദ്യുതി 2022' സമാപിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്ക് തുടര്‍ ജീവിതത്തില്‍ ഏറെ പ്രചോദനവും ആഹ്‌ളാദവും നിറച്ചാണ് ദ്യുതിക് കൊടിയിറങ്ങിയത്. മാവേലിക്കര ബിഷപ്പ്മൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് കഴിഞ്ഞ 23ന് മാവേലിക്കര സി.ഐ. പി. ശ്രീജിത്താണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് ചാണ്ടി അധ്യക്ഷത വഹിച്ചു. 'ലഹരി മുക്ത നാളെയ്ക്കായി യുവ കേരളം' എന്നതായിരുന്നു ഈ വര്‍ഷത്തെ ക്യാമ്പിന്റെ സന്ദേശം. ഈ വിഷയത്തില്‍ ആദ്യദിനം ലഹരിവിരുദ്ധ ക്ലാസ് നടന്നിരുന്നു.
സന്ധ്യകളില്‍ വിവിധ കലാപരിപാടികളോടെ ക്യാമ്പ് കൂടുതല്‍ സജീവമായി. മൂന്നാം ദിവസം ഫയര്‍ ആന്‍ഡ് റസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഓറിയന്റേഷന്‍ ക്ലാസ് ക്യാമ്പ് അംഗങ്ങള്‍ക്ക് അപകടങ്ങളെ അതിജീവിക്കാനുള്ള മുന്‍കരുതലുകളും മറ്റും നല്‍കുന്നതിന് കാരണമായി.
ക്യാമ്പ് അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ പുല്‍ക്കൂട് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മുന്‍കാല വോളന്റിയേഴ്‌സായ ഭരത്, മൂന്നാം വര്‍ഷ വോളന്റിയര്‍മാരായ എ.എസ്.ചന്ദന, സുബിന്‍ കെ.സണ്ണി എന്നിവര്‍ ക്രിസ്മസ് ദിനരാത്രിയില്‍ സംഗീതവിരുന്നൊരുക്കി.അഞ്ചാംദിവസമായ 26ന് അകാലത്തില്‍ വിട്ടുപിരിഞ്ഞ മുന്‍കാല എന്‍എസ്എസ് വോളണ്ടിയറായിരുന്ന ജസ്റ്റി ജയിംസ് അനുസ്മരണം നടത്തി. ജസ്റ്റിയുടെ സഹപാഠികളായിരുന്ന വിമല്‍. വിഷ്ണു, ഗിഫ്റ്റി, മുഭീതാ, സില്ല എന്നിവര്‍ അനുസ്മരണചടങ്ങില്‍ പങ്കെടുത്ത് ജെസ്റ്റി ജെയിംസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
27ന് രാവിലെ മൂന്നാം വര്‍ഷ വോളന്റിയറായ ആന്‍സണിന്റെ നേതൃത്വത്തില്‍ സൂംബ പരിശീലനം നടന്നു. ബിഷപ്പ് മൂര്‍ കോളേജിലെ 2001-2022 കാലഘട്ടത്തിലെ ചെയര്‍മാനും മുന്‍ എന്‍എസ്എസ് വോളണ്ടിയറുമായിരുന്ന കലേഷ് കാര്‍ത്തികേയന്‍ നയിച്ച ഓറിയന്റേഷനും നാടന്‍പാട്ടും ആറാം ദിവസത്തെ സമ്പന്നമാക്കി. ഉച്ചകഴിഞ്ഞ് നടന്ന സാഹിത്യസദസ്സില്‍ ബിഷപ്പ് മൂര്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയും യുവ കവിയുമായ വൈശാഖന്‍ ഉഷയുടെ 'ഏറുപന്ത്' എന്ന കവിതാസമാഹരത്തിന്റെ പ്രദര്‍ശനവും കവി അരങ്ങും സംഘടിപ്പിക്കപ്പെട്ടു.
ഇന്നലെ രാവിലെ 10.30ന് നടന്ന സമാപന സമ്മേളനം കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.രഞ്ജിത്ത് മാത്യു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഡോ.സജി സാമുവല്‍ അധ്യക്ഷത വഹിച്ചു. മികച്ച വോളന്റിയേഴ്‌സായി അലന്‍ വര്‍ഗീസും മാളവികയും തെരഞ്ഞെടുക്കപ്പെട്ടു.സപ്തദിനക്യാമ്പിന് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.സജി സാമുവല്‍, ഡോ.ദീപ തോമസ്, വോളന്റിയര്‍ സെക്രട്ടറി എം.ആര്‍.ദേവകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സാഹിത്യ-സാംസ്‌കാരിക വാര്‍ത്തകള്‍ക്കും സാഹിത്യരചനകള്‍ എഴുതുവാനും വായിക്കുവാനും ഇ-ദളം വെബ്മീഡിയയ്ക്കൊപ്പം ചേരൂ...
സൗജന്യമായി സബ്സ്‌ക്രൈബ് ചെയ്യുവാന്‍ +91 859 2020 403 എന്ന വാട്ട്സ് ആപ്പ് നമ്പരിലേക്ക് ED SUB എന്ന് മെസ്സേജ് അയയ്ക്കൂ.
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ നമ്പരുകള്‍ ഷെയര്‍ചെയ്യപ്പെടില്ല. ബ്രോഡ്കാസ്റ്റ് മെസ്സേജുകള്‍ മാത്രമായിരിക്കും ഇ-ദളത്തില്‍ നിന്ന് ലഭിക്കുക.
1 Comments
Nice
ReplyDelete