ആണെന്നോര്‍ മയിലെന്നും
നിറനിലാവ് പോല്‍ മധുരമാം പാല്‍ പുഞ്ചിരി
വസന്തം വാടി കൊഴിഞ്ഞ കിളികളുടെ
കളകൂജനങ്ങള്‍ കേള്‍ക്കാത്ത മണിവാക
ചോട്ടില്‍ നിന്നല്ലോ നമ്മളാദ്യ
യാത്ര തുടങ്ങിയത്
പാതിയോളം പിന്നിട്ട
നിറനിലാവ് പോല്‍ മധുരമാം പാല്‍ പുഞ്ചിരി
വസന്തം വാടി കൊഴിഞ്ഞ കിളികളുടെ
കളകൂജനങ്ങള്‍ കേള്‍ക്കാത്ത മണിവാക
ചോട്ടില്‍ നിന്നല്ലോ നമ്മളാദ്യ
യാത്ര തുടങ്ങിയത്
പാതിയോളം പിന്നിട്ട
യാത്രയില്‍ ഞാനിന്നേകയായി
പാതിയില്‍ പൊഴിയുമെന്നറിഞ്ഞിടില്‍
വീഥിതന്‍ ദൈയിര്‍ഖ്യം ഞാന്‍ കൂട്ടിയേനെ
നമുക്കിടയിലെ സുന്ദര നിമിഷങ്ങള്‍
പാതിയില്‍ പൊഴിയുമെന്നറിഞ്ഞിടില്‍
വീഥിതന്‍ ദൈയിര്‍ഖ്യം ഞാന്‍ കൂട്ടിയേനെ
നമുക്കിടയിലെ സുന്ദര നിമിഷങ്ങള്‍
പൊയ്കിനാവായി കരുതാം
കൈമാറിയ വാക്കുകള്‍ ഒക്കെയും
കൈമാറിയ വാക്കുകള്‍ ഒക്കെയും
പാഴ് വാക്കുകള്‍ ആയി മറഞ്ഞേക്കാം
ഇനി ആര്‍ക്കു വേണ്ടി യീ ഓര്‍മ്മകള്‍
ചിത ഒരുക്കേണ്ട സമയമായി
നിന്‍ ഓര്‍മ്മകളില്‍ നിന്നു
ഇനി ആര്‍ക്കു വേണ്ടി യീ ഓര്‍മ്മകള്‍
ചിത ഒരുക്കേണ്ട സമയമായി
നിന്‍ ഓര്‍മ്മകളില്‍ നിന്നു
എന്നെ ഞാന്‍ പറിച്ചെടുക്കുന്നു
ഇടത്താവളങ്ങള്‍ ഉപേക്ഷിച്ചു മൃത്യുവിന്റെ
തണുപ്പിലേക്കു നീ തിരികെ പോയി
ഞാന്‍ എന്നിലേക്കും.....
നിന്നിലെ എന്നെയും എന്നിലെ നിന്നെയും
ഇനി ആരറിയുന്നു ?
ഇടത്താവളങ്ങള്‍ ഉപേക്ഷിച്ചു മൃത്യുവിന്റെ
തണുപ്പിലേക്കു നീ തിരികെ പോയി
ഞാന്‍ എന്നിലേക്കും.....
നിന്നിലെ എന്നെയും എന്നിലെ നിന്നെയും
ഇനി ആരറിയുന്നു ?
0 Comments