ചോക്ലേറ്റിന്റെ മധുരം നുണഞ്ഞിരിക്കുന്ന കുഞ്ഞാരവ് വലിയൊരു ശബ്ദം കേട്ട് ഞെട്ടി ഓടിപ്പോയി നോക്കിയപ്പോള്‍ ഡൈനിങ് ടേബിളില്‍ വെച്ചിരുന്ന വാട്ടര്‍ ജഗ്ഗ് തവിട് പൊടിയായി താഴെ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്നുണ്ടായ രംഗങ്ങള്‍ ആ കുഞ്ഞു മനസ്സിനെ മുറിവേല്‍പ്പിച്ചുകൊണ്ട് അനേകം ആശങ്കകളിലേക്കാണ് കൊണ്ടുപോവുന്നത് അമ്മയും അച്ഛനും വീട് യുദ്ധക്കളമാക്കുന്നു. ഉച്ചയുയര്‍ത്തി അവര്‍ അസഭ്യം അന്യോനും വിളിച്ചു പറയുന്നുണ്ട് അപ്പോഴും നാവില്‍ അലിയുന്ന മധുരം ആരവിന് ആസ്വാദ്യമായി തോന്നിയതേയില്ല. മനസ്സില്‍ ഭീതി യുടെ ഇരുള് ചിത്രങ്ങള്‍ ഉടലെടുത്തുകൊണ്ടിരുന്നു. തന്റെ ഓട്ടിസ ബാധിതനായ ജേഷ്ഠന്റെ ചികിത്സയെ യും, വളര്‍ച്ചയെയും ചൊല്ലിയാണ് ഇരുവരും ഈ തര്‍ക്കം തുടങ്ങിയത്.
പങ്കുവെച്ച് കിട്ടിയ മധുരം നുണയുന്ന കൂട്ടത്തില്‍ കാര്‍ട്ടൂണില്‍ ആയിരുന്ന അവന്റെ ഏട്ടന് ഇതു വല്ലതും അറിയുന്നുണ്ടോ എന്ന ഭാവത്തില്‍ ആരവ് ഒന്ന് ഏട്ടനെ വലിഞ്ഞു നോക്കിയതും അമ്മ അവനെ വാരിയെടുത്തോണ്ടു ഓടിയതും പെട്ടെന്നായിരുന്നു.
വൈകുന്നേരം സ്കൂള്‍ വിട്ടുവരുമ്പോള്‍ സെയിദ്ധിക്കാന്റെ പറമ്പില്‍ കണ്ട ജെസിബി മണ്ണ് വാരി എടുക്കുമ്പോലെ എത്ര പെട്ടന്നാണ് അമ്മ അവന്നെ വാരിയെടുത്ത് ഓടുന്നത്. ഓടുന്നതിനിടയില്‍ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാനും മോനും ആ പൊട്ടക്കിണറ്റില്‍ ചാടി ചാവും അന്നേ നിങ്ങളും കുടുംബവും പഠിക്കൂ . അഴിയെണ്ണിക്കും അമ്മ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്.
പടവ് എണ്ണുന്ന കാര്യം ആരവ് ഓര്‍ത്തു. പന്തുകളി കഴിഞ്ഞു വരുമ്പോള്‍ പൊട്ട കിണറിന്റെ പടവ് എണ്ണിത്തിട്ടപ്പെടുത്താറുള്ള കല്ല് ഇട്ടു നോക്കി മാട നീ ഉണര്‍ന്നോ ന്നു ചോദിച്ച് ഓടി ഒളിക്കുന്ന ഇരുട്ട് നിറഞ്ഞ കിണറ്റിലേക്കാണ് ഞാന്‍ ഇപ്പൊ അമ്മയോടൊപ്പം ചാടാന്‍ പോവുന്നത്. എന്നെ മാട കിണറില്‍ ഇടല്ലെ അമ്മാ.......... എന്നു വിറക്കുന്ന ചുണ്ടുകളോടെ ആരവ് കരഞ്ഞു പറഞ്ഞു.
തെക്കേലെ അമല്‍ പറഞ്ഞിട്ടുണ്ട് കിണറ്റിലെ മാടന് നമ്മളെ വെള്ളത്തിന്റെ അടിയില്‍ കൊണ്ട് പോയി കുഴിച്ചിടും ഓര്‍ത്തപ്പോള്‍ തന്നെ ഞാന്‍ പേടിച്ചു പോയി ടീച്ചറെ...ഭാഗ്യം കൊണ്ട് ആണ് മുത്തശ്ശന് വന്ന് അമ്മയെ തടഞ്ഞ് എന്നെ നിലത്ത് ഇറക്കി വിട്ടത്. ആ നിമിഷം തന്നെ ഞാന്‍ വീട്ടിലേക്ക് ഒറ്റ ഓട്ടം കൊടുത്തു അല്ലായിരുന്നെങ്കില്‍...!ആരവ് അവന്റെ ടീച്ചറുടെ മുന്നില്‍ ഇരുന്നു കരയാന്‍ തുടങ്ങി. ആ കണ്ണീര് തുടക്ക്... അങ്ങനെ ഒന്നും ഇനി ഉണ്ടാവില്ല ട്ടോ ... നീ പേടിക്കണ്ട ... പഠിച്ച് മിടുക്കന് ആയിട്ട് ഏട്ടനെ നോക്കാന്‍ നീ വളരണം. അവനെ ചേര്‍ത്ത് പിടിച്ച് ടീച്ചര്‍ തലോടി...
© Remya Suresh Vayaloram
4 Comments
❤❤
ReplyDelete❤
ReplyDeleteകുഞ്ഞു നൊമ്പരമോടെയാണ് വായിച്ചു നിന്നത്. നന്നായി എഴുത്ത്.
ReplyDeleteഹാർട്ട് ടച്ചിംഗ് . നന്നായെഴുതി.
ReplyDelete