കുരുക്കാത്ത മൊട്ടുകള്‍ ► രഞ്ജി റീജന്‍

kurukkatha-mottukal-renji-reegan


ന്മൂകമിതെത്ര പൊള്ളിക്കുന്നു
ഇടനെഞ്ചിലാപാകമനുവദിക്കാതെ
വേവുന്നു രുചിക്കേടുകള്‍ കൊണ്ടൊരു
മലടിയുടെ മനപ്പായസം 
അത്യമ്ലമാം അന്നമോരൊന്നും
എന്നുകൊതിക്കുമെന്നോരോ
രുചിക്കൂട്ടിലും ആപ്തഗര്‍ഭയാം
വേഷമേറെയണിഞ്ഞുമടുപ്പായിട്ടുണ്ട്

ലക്ഷങ്ങളിലെത്ര ബീജങ്ങള്‍
യാത്രമുടക്കിയകുജാതികള്‍
പേറ്റുനോവിന്തോഷമറിയിക്കാതെ 
കണ്ണീരുതിര്‍ത്തരാവെത്രവെളുത്തു 
കിനിയാത്ത കുചതടമെന്നില്‍
അഭിഭാരമായിട്ടേറെയായി
വിരിയാത്തപാത്രമലംഭാവം
വെടിഞ്ഞെന്നില്‍ത്തുടിക്കുമോ

അഷ്ടമാതാക്കള്‍ മുളപ്പിക്കാത്ത
വിത്തു ചുമന്നേറെദൂരമിങ്ങെത്തി
ശ്രാവ്യമന്യമായനാദ മായെങ്ങോ 
പിച്ചക്കാല്‍ത്തളനാദമലയ്ക്കുന്നു
ഒരുപ്രഭാതമിന്നുമെന്മിഴിയില്‍
തെളിനീരുപോലെ തെളിഞ്ഞുനില്‍പ്പൂ
ആപ്രദിവമാം ശ്രുതിപുടത്തിലെന്നും
മോദിക്കാനൊരു വിളി.........അമ്മ.
© Renji Reegan

Post a Comment

1 Comments