എന്നെനിക്കറിയില്ല
ഈ കാണുന്ന ശ്രേഷ്ഠ വിചാരങ്ങള്‍ക്കൊക്കെ
ഒരു അരുത് വരും
കരഞ്ഞു കലങ്ങിയ കെട്ടു കാഴ്ചകള്‍
നിന്റെ വിശപ്പകറ്റും
കാഴ്ച വറ്റി കലങ്ങി
കണ്ണീര്‍ പുഴ
നിനക്ക് ദാഹശമനി യാകും
വശം കെട്ട് ആര്‍പ്പുവിളികള്‍
വഴി തെറ്റി പോകും
ഇരുട്ട് എപ്പോഴും നിനക്കുനേരെ കുരച്ചു ചാടും
കത്തിച്ചു വച്ച വാക്കുകള്‍ കരിന്തിരി കത്തി തളര്‍ന്നു വീഴും
പ്രതീക്ഷകളുടെ ഗര്‍ഭ ഭാരം
പേറുന്നവര്‍ക്ക്ഊന്നു വടികളുടെ നിലവിളി
അരോചകമാവും
വാക്കുകള്‍ പെയിന്റ് അടിച്ചു വില്പനക്ക് വക്കും
കോടി മണം പൂക്കുന്ന സ്വപ്നങ്ങള്‍ വില്പനക്ക്
അരോചകമാവും
വാക്കുകള്‍ പെയിന്റ് അടിച്ചു വില്പനക്ക് വക്കും
കോടി മണം പൂക്കുന്ന സ്വപ്നങ്ങള്‍ വില്പനക്ക്
ആളില്ലാതെപുസ്തകങ്ങളിലെ അക്ഷരങ്ങള്‍
വിണ്ടുകീറി നിണ ചാലുകള്‍
നിന്നെ നനയിപ്പിക്കും
കുല്‌സിത കെട്ടു കാഴ്ചകള്‍ കണ്ടു
ഞാന്‍ അന്ധനാകും.
വിണ്ടുകീറി നിണ ചാലുകള്‍
നിന്നെ നനയിപ്പിക്കും
കുല്‌സിത കെട്ടു കാഴ്ചകള്‍ കണ്ടു
ഞാന്‍ അന്ധനാകും.
© Sivan Thalappulath
2 Comments
ഹൃദ്യം
ReplyDeleteവാക്കുകൾ ചായം തേച്ചു വിൽപ്പനക്ക് വെക്കും എന്നന്നായിരുന്നെങ്കിൽ അൽപ്പം കൂടി നന്നായിരുന്നേനെ.. 👍
ReplyDelete