വട്ടം കറങ്ങിക്കറക്കി
കുശുകുശാന്ന്
എപ്പോഴും കുശുമ്പിച്ചും കൊണ്ട്
ടിക് ടിക്കെന്നു 
നിര്‍ത്താതെ 
മിടിച്ചും മിടിപ്പിച്ചും കൊണ്ട്
കൊലുന്നനെ വിരലും ചൂണ്ടി
നിമിഷങ്ങളെയോരോന്നോരോന്നായി
കൊന്നൊടുക്കി 
ആരെയു അശേഷം ഭയപ്പെടാതെ
കണക്കിന് 
എണ്ണിയെണ്ണി
ഓടിത്തീര്‍ക്കുമ്പോള്‍
ഇല്ല, ആരെയു കാണില്ല
കണ്ടാലും കാണതെ
എന്തൊരു വെപ്രാളമാണ്!
ഇടക്കിടെ 
ഓരോ മണിയുമടിച്ച്
തലക്കിട്ടൊരു കൊട്ടും തന്ന്
ഓടിക്കാന്‍ നോക്കി...
'മുഖം
എന്നും കണ്ടേ പറ്റൂ എന്നതില്‍
പതം പറഞ്ഞു കലഹിച്ച്
എന്നാലും നാഴികക്ക്
പത്തുവട്ടം നിന്റെ 
വൃത്തമുഹൂര്‍ത്തങ്ങളിലേക്ക്
സലാം പറഞ്ഞ്
നേരം കളഞ്ഞു കുളിച്ച്
എനിക്കുമോടണം
ഒപ്പത്തിനൊപ്പമല്ലെങ്കിലും
പിറകെയെങ്കിലും...