കരുതല്‍ © ഹീരാഷണ്മുഖം

karuthal-heerashanmughom


അമ്മ തന്‍
ദുഗ്ധം നുകര്‍ന്നു
വളര്‍ന്നിട്ടും
നാം അമ്മ
തന്‍ മാറിലായ്
താഴ്ത്തുന്നു ഖഡ്ഗം.
ഗര്‍ഭത്തിന്നാ
ലസ്യം സഹിച്ചും
മാസങ്ങളോളം
ഉദരത്തില്‍
പേറിയും.
തന്‍ പൈതലിന്‍
മുഖം കാണ്‍കെ
പേറ്റുനോവുപോലും മറന്നുപുഞ്ചി
രിച്ചുമ്മ വച്ചും...
പിച്ചനടത്തിയും
തോളത്തിരു
ത്തിയും 
കാക്കേ പൂച്ചേ... ചൊല്ലി മാമൂട്ടിയും...
മാമുണ്ടാല്‍ 
അമ്പിളി മാമനെ
നല്‍കിടാം
എന്നു പറഞ്ഞു വെറുതേ കൊതിപ്പിച്ചും.
നല്ലവാക്കോ
തിയും 
ഉണ്ണാതുറങ്ങാതെ
തന്‍കാര്യം നോക്കാതെ
വര്‍ഷങ്ങള്‍ പോയതുമേതു 
മറിയാതെ....
വെള്ളിമുടികളും ചുക്കിച്ചുളി-
വാര്‍ന്നു കൂനിയ ദേഹവും
തൈലത്തിന്‍ ഗന്ധവും ഊന്നു വടിയുമായ് 
അമ്മ നടക്കുന്നുണ്ടൊന്നുമറിയാതെ.
ഒടുവിലായ് തന്‍ ഗൃഹം വിട്ടങ്ങി റങ്ങുന്ന നേരത്തും
ചൊല്ലുന്നുണ്ടെ-
ന്നമ്മഇപ്രകാരം 'പാവമാമെന്‍ കുഞ്ഞവനെന്തു  
ചെയ്തീടും ഒന്നോര്‍ത്താ
ലെല്ലാം നടന്നിടേണ്ടേ..'
' ഇനി ഒറ്റയ്ക്കിരി
ക്കണ്ടെന്നമ്മയെന്നോതി ഞാന്‍.
കൂട്ടിനായു
ണ്ടാകും കൂട്ടുകാര്‍ വേറെയും.'
തന്‍ മകന്‍ തന്‍ കരുതല്‍
കണ്ടപ്പൊഴും
വാത്സല്യ
ത്തോടമ്മ 
പുഞ്ചിരിച്ചു.
കൈകൂപ്പി
മെല്ലെച്ചൊല്ലി ദൈവത്തൊടായ് 
'ആറ്റു നോറ്റു ണ്ടായൊരു ണ്ണിയാണ്
എന്‍ ഉണ്ണിയെ കാക്കണേ
ദൈവമേ നീ....
ആകെ എനിക്കിനി 
സ്വന്തമെന്നോതു വാന്‍ എന്‍മകന്‍
മാത്രമേ ബാക്കി യുള്ളൂ...
©heera shanmughom


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post