നിനക്കായ് | കവിത | മീനുവിനീഷ്



ഒരായിരം കിനാക്കള്‍ തന്‍ നോവില്‍ നിനക്കായി കുറിക്കുന്നൊരു വരി 
തൂലിക തുമ്പില്‍ നിന്നു ഒഴുകുന്നതൊരു
നഷ്ടപ്രണയത്തിന്‍ സാഗരം

പറയുവാന്‍ കൊതിച്ച വാക്കുകള്‍ 
പകര്‍ത്തുവാന്‍ നേരമായി
മറവിയുടെ തുലാസ്സില്‍ കൊളുത്തിയിട്ട
ഓര്‍മ്മകള്‍ ഒക്കെയും
മിഴിനീരില്‍ തെളിയുന്നു

നിന്നെ പ്രണയിച്ചൊരു ജീവന്‍ ഉണ്ടിവിടെ
നീ അത് അറിയാതെ പോയി
കരള്‍ നീറി പിടയുന്നു
നിന്നോട് ചേരാന്‍ ആഗ്രഹിച്ച എന്‍
നിഴലിനെ പോലും തിരിച്ചറിഞ്ഞില്ല നീ

നിനക്കായി പണിതൊരു പ്രണയ സൗധത്തില്‍
ചിതറി തെറിച്ചൊരു മഴ തുള്ളി ആയി
ഞാന്‍ മാറി
ഒരിക്കലും അകലരുതെന്നു ആശിച്ച
എന്റെ മനസ്സിനെ നീ ദൂരേക്ക് വലിച്ചെറിഞ്ഞു

നമുക്കായി പൂത്തൊരു പ്രണയ വല്ലരികള്‍ ഒക്കെയും ഇപ്പോള്‍
ശൂന്യമായിരിക്കുന്നു.

Post a Comment

0 Comments