ഇന്നു ഞാന്‍ നാളെ നീ | കവിത | ഡോ. നിലീന



ഇന്നലെ നാമൊത്തു 
കൈകോര്‍ത്തു നിന്നതും 
പങ്കിട്ടു പുലര്‍ന്നതും 
പരസ്പര സ്‌നേഹത്തിന്‍ 
തെളിനീര്‍ നുകര്‍ന്നതും 
ഇന്നിന്റെ സ്വാര്‍ത്ഥത തന്‍ 
തിമിരം മറച്ചുവോ?

രക്തബന്ധങ്ങളുമാത്മ ബന്ധങ്ങളു-
മിന്നിന്റെ നിരാലംബര്‍ക്കു 
താങ്ങാകാത്ത തെന്തെന്നു 
നെറ്റി ചുളിച്ചു നാമോര്‍ക്കണം പ്രിയരേ...

ഓര്‍മ്മകള്‍ ചികയണ-
മറിയണം  നമ്മുടെ ചിന്തയെ 
ബാധിച്ചയര്‍ബുദത്തെ!
മുറിച്ചു കളയണ മരക്ഷണം 
വൈകാതെ യല്ലെങ്കിലതു 
നമ്മെ വീഴ്ത്തീടും മടിയാതെ.

ഇത്രയും സ്വാര്‍ഥരോ നമ്മള്‍?
ഇന്നിന്റെ വാര്‍ദ്ധക്യ പരാധീനത 
നാളെയൊരിക്കല്‍ 
നമ്മെയും തളര്‍ത്തീടും, 
നിശ്ചയം നമുക്കന്നു 
മേലോട്ടു നോക്കിയേ കരയുവാന്‍ കഴിയൂ...

Post a Comment

0 Comments