കരളുവെന്ത ശ്വാനന് ഉറുമ്പരിച്ചു കിടന്നു
പാതയോരങ്ങളില്‍ മണ്ണിരകള്‍ പൊള്ളിപ്പിടഞ്ഞു
കാറ്റ് തൊടാത്ത ഇലകള്‍
തീപടരുവാന് വെമ്പിനിന്നു
വേനല്ചിത്രത്തില് നിന്നും കണ്ണുപറിച്ചു
തിരിഞ്ഞു നടന്നയെന്റെ
ഉമിനീര് വറ്റിയ ഉള്വായയുണങ്ങി
തൊലിയടര്‍ന്നു
പാദങ്ങള്‍ വിണ്ടു തളര്ന്നുവീണയെന്നെ
നോക്കിയ കഴുകനിലും
മോഹത്തിന്റെ വേനല്‍ തിളച്ചിരുന്നു...
1 Comments
നന്നായിട്ടുണ്ട്..
ReplyDelete